“അൽവാരോ വാസ്ക്വസിനായി വല വിരിച്ച് രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ “| Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞു പോയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ വിദേശ താരങ്ങൾ വലിയ പങ്കാണ് വഹിച്ചത് . പ്രതിരോധത്തിൽ ലെസ്‌കോവിച്ചും മിഡ്ഫീൽഡിൽ ലൂണയും മുന്നേറ്റത്തിൽ ഡയസ് -വസ്ക്വസ് സഖ്യവും മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഇതിൽ പരിശീലകൻ ഇവാനോടപ്പം ലൂണയും ലെസ്‌കോവിച്ചും അടുത്ത ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാൽ സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ വാസ്‌ക്വസിന്റെ സേവനം മിക്കവാറും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് നഷ്ടമാകും.

പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം 30 കാരനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ്.എടികെ മോഹൻ ബഗാനും ചെന്നൈയിൻ എഫ്‌സിയുമാണ് വസ്ക്വാസിനു വേണ്ടി ശ്രമം ആരംഭിച്ചത്.അല്‍വാരോ വാസ്‌ക്വസിനെ റാഞ്ചാന്‍ മേജർ ലീഗ് സോക്കർ ക്ലബുകൾ രംഗത്തുള്ളതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.ചൈനയിൽ നിന്ന് വന്ന ഓഫറുകൾ ഇതിനകം തന്നെ വാസ്കസ് നിരസിച്ചു കഴിഞ്ഞു.

എട്ടാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിരയുടെ കൂന്തമുനയായിരുന്നു അൽവാരോ വാസ്ക്വസ്. സ്പാനിഷ് സ്ട്രൈക്കറായ വാസ്ക്വസ് തന്റെ വിശേഷണങ്ങൾക്ക് ചേരും വിധമുള്ള ഉജ്ജ്വല പ്രകടനം നടത്തുകയും ചെയ്തു. ​ഗോളടിച്ചും ​ഗോളടിക്കാൻ വഴിയൊരുക്കിയും വാസ്ക്വസ് തിളങ്ങി.സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 8 ഗോളുകളും രണ്ട് അസിസ്റ്റും വാസ്കസ് നേടിയിരുന്നു.

സ്പാനിഷ് ക്ലബ് സ്‌പോർടിങ് ഗിജോണിൽ നിന്നെത്തിയ വാസ്‌ക്വാസിന്റെ ഉയർന്ന പ്രതിഫലം തന്നെയാണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ കരാർ പുതുക്കുന്നതിനായി വിലങ് തടിയായി നിൽക്കുന്നത്. ഒരു വർഷ കരാറിലാണ് താരം കേരള ക്ലബ്ബിലെത്തിയത്.ബോക്സിലെ കുറുക്കൻ’ എന്നാണ് സ്പാനിഷ് സ്‌ട്രൈക്കറെ വിശേഷിപ്പിക്കുന്നത്.കാലിൽ പന്ത് കിട്ടിയാൽ ഏത് ഡിഫൻഡറെയും മറികടന്നു മുന്നേറാനുള്ള കഴിവും തെറ്റായ ശരീരചലനങ്ങൾ കൊണ്ട് ടിവിയിൽ മത്സരം കാണുന്നവരെപ്പോലും കബളിപ്പിക്കാൻ കഴിവുള്ള താരം കൂടിയാണ് വസ്ക്വാസ്.

Rate this post