ചരിത്രനിമിഷം, ക്രിസ്റ്റ്യാനോയോട് സംസാരിച്ച് സ്പീഡ് കണ്ണീരണിഞ്ഞു, ഗ്രൂപ്പിൽ ഒന്നാമതായി പോർച്ചുഗൽ കുതിക്കുന്നു

2024-ൽ ജർമനിയിൽ വെച്ച് നടക്കുന്ന യുവേഫ യൂറോ കപ്പിന് വേണ്ടിയുള്ള യോഗ്യത മത്സരങ്ങൾ യൂറോപ്പിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് നടന്ന പോർച്ചുഗൽ vs ബോസ്നിയ യൂറോ യോഗ്യത മത്സരത്തിൽ ബോസ്നിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ദേശീയ ടീം തകർത്തെറിഞ്ഞിരുന്നു.

ആദ്യ പകുതിയിൽ 44-മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് സ്റ്റാർ ബെർണാഡോ സിൽവ നേടുന്ന ഗോളിൽ മുന്നിലെത്തിയ പോർച്ചുഗലിനെ രണ്ടാം പകുതിയിൽ 77, 93 മിനിറ്റുകളിൽ ബ്രൂണോ ഫെർണാണ്ടസ് നേടുന്ന ഇരട്ടഗോളുകൾ മൂന്നു ഗോൾ വിജയം നേടാൻ സഹായിച്ചു. മത്സരത്തിൽ ഇരട്ടഗോളുകൾ നേടി തിളങ്ങിയ ബ്രുണോ ഫെർണാണ്ടസ് ആണ് കലിയിലെ താരമായത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ ഹെഡ്ഡറിലൂടെ ഗോൾ സ്കോർ ചെയ്തെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചതിനാൽ ഗോൾ അനുവദിച്ചുനൽകിയില്ല. ഈ മത്സരം വിജയിച്ചതോടെ മൂന്നിൽ മൂന്നു മത്സരങ്ങളും വിജയിച്ച പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാമതാണ്. രണ്ട് പോയന്റ് പിന്നിൽ രണ്ടാം സ്ഥാനക്കാർ സ്ലോവാക്കിയയാണ്.

ഈ മത്സരത്തിനിടെ സുരക്ഷ ഗാർഡിനെ മറികടന്നു കൊണ്ട് മൈതാനത്തേക്ക് ഓടി വന്ന ആരാധകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്തേക്ക് വരികയും താരത്തിനെ കെട്ടിപിടിക്കുകയും ചെയ്തു, റൊണാൾഡോക്കൊപ്പം ക്രിസ്റ്റ്യാനോയുടെ ഐകോണിക് സെലിബ്രേഷൻ കൂടി ചെയ്താണ് ആരാധകൻ കളം വിട്ടത്.

മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ കാറിൽ മടങ്ങുന്നതിനിടെ പോർച്ചുഗൽ ടീമിലെ സഹതാരമായ റാഫേൽ ലിയോ റൊണാൾഡോയുടെ കാർ നിർത്തുകയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകമറിയപ്പെടുന്ന ആരാധകനും പ്രമുഖ യൂട്യൂബ് സ്ട്രീമറുമായ ഐ ഷോ സ്പീഡിനെ ക്രിസ്റ്റ്യാനോക്ക് മുന്നിൽ പരിചയപ്പെടുത്തുകയും ചെയ്തു.

സ്പീഡിനൊപ്പം ഫോട്ടോകളും മറ്റുമായി അൽപ്പം സൗഹൃദസംഭാഷണം പങ്കിട്ടത്തിന് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിയത്. ഏറെ നാളുകൾ പ്രതീക്ഷയോടെ കാത്തിരുന്ന സ്വപ്നം പൂവണിഞ്ഞതിന് പിന്നാലെ സ്പീഡ് കണ്ണീരണിയുന്ന ദൃശ്യങ്ങളും നമുക്ക് കാണാനായി.

Rate this post