“അൽവാരോ വാസ്‌ക്വസിന്റെ അത്ഭുത ഗോളിൽ മുഴുവൻ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡും സന്തോഷിച്ചതായി ഇവാൻ വുകോമാനോവിച്ച്”

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) 2021-22ലെ യുവതാരങ്ങളുടെ പ്രകടനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് സന്തോഷം പ്രകടിപ്പിച്ചു, ഉയർന്ന തലത്തിൽ ലഭിക്കുന്ന പരിമിതമായ അവസരങ്ങൾ അവർ ഉപയോഗിക്കണമെന്ന് പരിശീലകൻ അഭിപ്രായപ്പെട്ടു.വസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ 2-1ന് തോൽപ്പിച്ചപ്പോൾ അൽവാരോ വാസ്‌ക്വസ് നേടിയ അത്ഭുത ഗോളിനെ പരിശീലകൻ വാനോളം പുകഴ്ത്തുകയും ചെയ്തു.13 മത്സരങ്ങളിൽ നിന്ന് ആറ് ജയവും അഞ്ച് സമനിലയും ഉൾപ്പെടെ 23 പോയിന്റുമായി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഫെബ്രുവരി 10ന് അവർ തങ്ങളുടെ അടുത്ത മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയെ നേരിടും.

” അൽവാരോ (വാസ്‌ക്വസ്) അവിശ്വസനീയമായ ഗോളുകൾ സ്‌കോർ ചെയ്യാൻ ഇഷ്ടപ്പെടുന്നു. മാത്രമല്ല, അദ്ദേഹം ഇതിനകം രണ്ട് ഗെയിമുകളിൽ അതിനായി ശ്രമിക്കുകയും ചെയ്തിരുന്നു. പരിശീലന സെഷനുകളിൽ അദ്ദേഹം ഇതുപോലെ രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.അത്കൊണ്ട് തന്നെ സ്പാനിഷ് താരത്തിന്റെ ലോങ്ങ് റേഞ്ച് വോളികൾ ,ചലനങ്ങൾ , പാസുകൾ എല്ലാം അവശ്വസനീയമാണ്,പരിശീലന സെഷനുകളിൽ അദ്ദേഹം ആവർത്തിക്കുന്ന കാര്യങ്ങലാണ് മൈതാനത്ത് പുറത്തെടുക്കുന്നത്” വസ്ക്വസിന്റെ ഗോളിനെക്കുറിച്ച് ഇവാൻ പറഞ്ഞു.

“ഒരു പരിശീലകനെന്ന നിലയിൽ, കളിക്കാർക്ക് പന്ത് ലഭിക്കുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് പറയാൻ ഞാൻ ഒരിക്കലും ധൈര്യപ്പെടില്ല.നിങ്ങളുടെ തലച്ചോറിലും ഒരു കളിക്കാരൻ എന്ന നിലയിലുള്ള നിങ്ങളുടെ പ്രതികരണത്തിലും, നിങ്ങൾക്ക് ആ വിവരങ്ങൾ ഉണ്ട് അതനുസരിച്ച നിന്നാണ് മുന്നോട്ട് പോവുക. പരിശീലകനെന്ന നിലയിൽ ഞങ്ങൾക്ക് ഇങ്ങനെയുള്ള മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കാനേ കഴിയൂ, ആ നിമിഷങ്ങൾ ആസ്വദിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല ” അദ്ദേഹം കൂട്ടിച്ചേർത്തു.

“മികച്ച കളിക്കാർ മികച്ച നിലവാരത്തിൽ പ്രകടനം നടത്തുന്നത് കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു. അവർ ലോകോത്തര ഗോളുകൾ നേടുന്നത് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു, കഴിഞ്ഞ മത്സരത്തിൽ അങ്ങനെ ഒന്ന് സംഭവിച്ചു.അതിനാൽ അത് കണ്ടപ്പോൾ ഞാൻ വളരെ സന്തോഷിച്ചു, ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചതിൽ ഞാൻ വളരെ സന്തുഷ്ടനായിരുന്നു. എല്ലാവരും ഒരുമിച്ച് ബെഞ്ചിൽ ആഹ്ലാദിച്ചു, കാരണം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലെ ഒരു വലിയ കുടുംബമെന്ന നിലയിൽ ഞങ്ങൾ ഈ നിമിഷങ്ങൾ ഒരുമിച്ച് ആഘോഷിക്കാൻ ആഗ്രഹിക്കുന്നത് ” പരിശീലകൻ കൂട്ടിച്ചേർത്തു.