കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഗോകുലം കേരളയിലേക്ക് മലയാളി യുവ താരം |Kerala Blasters
ഐ-ലീഗ് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം ശ്രീക്കുട്ടൻ വിഎസിനെ സ്വന്തമാക്കി.23 വയസ്സ് മാത്രം പ്രായമുള്ള ഈ യുവ വിങ്ങർ 2020-21 സീസണിൽ റിസേർവ് ടീമിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നതിന് മുൻപ് ശ്രീക്കുട്ടൻ വിഎസ് എഫ്‌സി കേരളയ്ക്കും എആർഎ എഫ്‌സിക്കും വേണ്ടി കളിച്ചിട്ടുണ്ട്.2019-20 സീസണിൽ എഫ്‌സി കേരളയ്‌ക്കൊപ്പം സെക്കൻഡ് ഡിവിഷൻ ലീഗിൽ അദ്ദേഹം കളിച്ചു, ARA- (അഹമ്മദാബാദ് റാക്കറ്റ് അക്കാദമി)യിൽ ചേരുന്നതിന് മുമ്പ്, 2020 ലെ ഐ-ലീഗ് യോഗ്യതാ മത്സരങ്ങളിൽ നാല് മത്സരങ്ങൾ കളിച്ചു.
കേരള ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചതിന് ശേഷം, 2020-21 ലെ കേരള പ്രീമിയർ ലീഗിൽ അവരുടെ റിസർവ്സ് ടീമിനായി 23-കാരൻ കളിച്ചു.ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിൽ നിന്നും കഴിഞ്ഞ സീസണിൽ സീനിയർ ടീമിൽ എത്തിയ താരം പരിശീലന മത്സരങ്ങളിലും, ഡ്യൂറൻഡ് കപ്പിലും ഉൾപ്പെടെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
✅️ DONE DEAL | Gokulam Kerala are all set to announce the signing of Malayali player Sreekuttan VS on a permanent deal from Kerala Blasters. Deal includes a transfer fee. 🔴🔥 @zillizsng #GKFC #SFtbl pic.twitter.com/UCKRHd8P8N
— Sevens Football (@sevensftbl) August 11, 2022
കഴിഞ്ഞ സീസണിൽ ശ്രീക്കുട്ടൻ ലോണിൽ ഗോകുലത്തിനു വേണ്ടിയാണു കളിച്ചിരുന്നത്.കഴിഞ്ഞ സീസണിൽ മലബാറിയന്സിന് വേണ്ടി യുവ തരാം മികച്ച പ്രകടനമാണ് നടത്തിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ഗോകുലം സ്ഥിരം കരാറിൽ സ്വന്തമാക്കിയത്. കളിക്കാനുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കും എന്നത് കൊണ്ട് ശ്രീകുട്ടനും ക്ലബ് മാറാൻ താല്പര്യം കാണിക്കുകയും ചെയ്തു.