സൗദി പ്രൊ ലീഗിൽ ഫോമിലേക്കെത്താൻ റൊണാൾഡോക്ക് കഴിഞ്ഞെങ്കിലും കഴിഞ്ഞ മത്സരം താരം മറക്കാൻ ആഗ്രഹിക്കുന്നതായിരിക്കും. എതിരില്ലാത്ത ഒരു ഗോളിന് ലീഗിലെ ടോപ് ടീമുകളിൽ ഒന്നായ അൽ ഇത്തിഹാദ് റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റിനെ കീഴടക്കിയിരുന്നു. ഇതോടെ അൽ ഇത്തിഹാദ് ലീഗിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അൽ നസ്ർ രണ്ടാം സ്ഥാനത്തേക്ക് വീണു.
അൽ നസ്‌റിന്റെ പ്രധാനതാരം റൊണാൾഡോയാണ് എന്നതിനാൽ തന്നെ താരത്തിന്റെ ആത്മവിശ്വാസം ഇല്ലാതാക്കാൻ വേണ്ടിയാണ് അൽ ഇത്തിഹാദ് ആരാധകർ ശ്രമിച്ചിരുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ അൽ നസ്ർ ടീം സ്റ്റേഡിയത്തിലേക്ക് വരുമ്പോൾ തന്നെ ആരാധകർ മെസിയുടെ ചാന്റുകൾ സ്റ്റേഡിയത്തിൽ മുഴക്കിയിരുന്നു. എന്നാൽ ഇതിനോട് ചിരിയോടെയാണ് റൊണാൾഡോ അപ്പോൾ പ്രതികരിച്ചത്.
മത്സരത്തിന്റെ എൺപതാം മിനുട്ടിലാണ് അൽ ഇത്തിഹാദിന്റെ വിജയഗോൾ ബ്രസീലിയൻ താരം റോമാറിന്യോ നേടുന്നത്. മത്സരം മുഴുവൻ സമയം പൂർത്തിയായതോടെ റൊണാൾഡോ വലിയ നിരാശയിലായിരുന്നു. ആ സമയത്തും മെസി ചാന്റുകൾ മുഴങ്ങിയത് താരത്തെ രോഷാകുലനാക്കി. ഡ്രസിങ് റൂമിലേക്ക് നടക്കുന്നതിനിടെ വാട്ടർ ബോട്ടിൽ തട്ടിത്തെറിപ്പിച്ച് താരം അത് പ്രകടിപ്പിക്കുകയും ചെയ്‌തു.
Al-Ittihad fans chanting Messi Messi music to Ronaldo.
— Semper Fí 🥇 (@SemperFiMessi) March 9, 2023
Watch Ronaldo's kick at the 🔚 👽 pic.twitter.com/tvaz86PaBT
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അൽ നസ്റിനായി ഗോൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞില്ലായിരുന്നു. അതിനു പുറമെയാണ് മത്സരത്തിൽ തോൽവി വഴങ്ങി ലീഗിലെ ഒന്നാം സ്ഥാനവും നഷ്‌ടമായത്. നിലവിൽ ഇരുപതു മത്സരങ്ങളിൽ 47 പോയിന്റുമായി ഇത്തിഹാദ് ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അൽ നസ്ർ ഒരു പോയിന്റ് മാത്രം പിന്നിലാണ് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്.
MESSI MESSI MESSI chants at Ronaldo 's home ground @ Al-Nassr. 😳😳💛🧡pic.twitter.com/PPKREmIxsV https://t.co/w6aMZTsOlx
— Semper Fí 🥇 (@SemperFiMessi) March 9, 2023