ഹാലന്റോ ലെവന്റോസ്ക്കിയോ അല്ല,ഈ സീസണിലെ യഥാർത്ഥ താരം നെയ്മറാണ്,കണക്കുകൾ

ഈ സീസണിൽ ഇതുവരെയുള്ള പ്രകടനം എടുത്തുവച്ചു നോക്കുമ്പോൾ തിളങ്ങിനിൽക്കുന്നത് സൂപ്പർതാരങ്ങളായ എർലിംഗ് ഹാലന്റും ലെവന്റോസ്ക്കിയും നെയ്മർ ജൂനിയറുമാണ്. മൂന്ന് താരങ്ങളും മികച്ച രൂപത്തിലാണ് ഇപ്പോൾ ഈ സീസണിൽ കളിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സൂപ്പർതാരം ലയണൽ മെസ്സിക്കും ഒരു മികച്ച തുടക്കം ഈ സീസണിൽ ലഭിച്ചിട്ടുണ്ട്.

നെയ്മറുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ആകെ കളിച്ച പതിനൊന്നു മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 8 അസിസ്റ്റുകളുമായോ 19 ഗോൾ കോൺട്രിബ്യൂഷൻസ് നടത്തിയിട്ടുണ്ട്.ഹാലന്റിന്റെ കാര്യത്തിലേക്ക് വരുമ്പോൾ അദ്ദേഹം ഈ സീസണിൽ ആകെ കളിച്ച 10 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 1 അസിസ്റ്റുമായി 15 ഗോൾ കോൺട്രിബ്യൂഷൻസ് നടത്തിയിട്ടുണ്ട്. ഇനി ലെവന്റോസ്ക്കിയുടെ കാര്യത്തിലേക്ക് വരുമ്പോൾ ആകെ കളിച്ച 8 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും രണ്ട് അസിസ്റ്റുകളുമായി 13 ഗോൾ കോൺട്രിബ്യൂഷൻസ് വഹിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഒരു ഡാറ്റ ഇപ്പോൾ ഒപ്റ്റ പുറത്തുവിട്ടിട്ടുണ്ട്. അതായത് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ചുരുങ്ങിയത് 200 മിനുട്ടെങ്കിലും കളിച്ച് ഏറ്റവും മികച്ച രീതിയിൽ ഗോൾ കോൺട്രിബ്യൂഷൻസ് നടത്തിയ താരങ്ങളുടെ പട്ടികയാണ് ഇവർ പുറത്തുവിട്ടിരിക്കുന്നത്. ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് നെയ്മർ ജൂനിയർ തന്നെയാണ്.ഓരോ 41 മിനിട്ടിലും ഓരോ ഗോൾ കോൺട്രിബ്യൂഷൻ നേടാൻ നെയ്മർക്ക് ഈ സീസണിൽ സാധിച്ചിട്ടുണ്ട്.

രണ്ടാം സ്ഥാനത്ത് വരുന്നത് ലെവന്റോസ്ക്കിയാണ്. ഓരോ 45 മിനിട്ടിലും ഗോൾ കോൺട്രിബ്യൂഷൻ വഹിക്കാൻ താരത്തിന് കഴിയുന്നുണ്ട്. മൂന്നാം സ്ഥാനത്ത് ഹാലന്റ് വരുന്നു. ഓരോ 48 മിനിട്ടിലും ഓരോ ഗോൾ കോൺട്രിബ്യൂഷൻ ആണ് ഹാലന്റ് വഹിച്ചിരിക്കുന്നത്.റോബെർട്ടോ ഫിർമിനോ (57),റോഡ്രിഗോ (58) എന്നിവരാണ് തൊട്ടു പിറകിൽ വരുന്നത്. ബ്രസീലിന്റെ ആധിപത്യമാണ് ഈ ലിസ്റ്റിൽ കാണാൻ സാധിക്കുന്നത്.

യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ കണക്കുകൾ ആണ് ഇവർ പരിഗണിച്ചിരിക്കുന്നത്. ഏതായാലും സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് നെയ്മർ നടത്തുന്നത്. നെയ്മറിന്റെ ഈ തകർപ്പൻ പ്രകടനം അദ്ദേഹത്തിന്റെ ദേശീയ ടീമായ ബ്രസീലിനും ഇനിയുള്ള മത്സരങ്ങളിൽ ഗുണകരമായക്കും.

Rate this post