“ചാമ്പ്യൻസ് ലീഗിൽ സെനിത്തിനെതിരായ മത്സരത്തിന് ശേഷം ചെൽസി താരത്തിനെതിരെ ആരാധകർ”

2021-22 യുവേഫ ചാമ്പ്യൻസ് ലീഗിൽ സെനിത് സെന്റ് പീറ്റേഴ്‌സ്ബർഗിൽ 3-3ന് സമനില വഴങ്ങിയതോടെ ഗ്രൂപ്പിൽ യുവന്റസിന് പിന്നിലെ രണ്ടാമതായിരിക്കുകയാണ് ചെൽസി . സമനില വഴങ്ങിയതിന് പിന്നാലെ ചെൽസി ആരാധകർ മിഡ്ഫീൽഡർ സൗൾ നിഗസിന്റെ പ്രകടനത്തെ വിമർശിക്കുകയും ചെയ്തു.മാറ്റെയോ കൊവാസിച്, എൻ’ഗോലോ കാന്റെ, ജോർഗിഞ്ഞോ എന്നി മൂന്നു മിഡ്ഫീൽഡർമാരുടെ അഭാവത്തിൽ ഇറങ്ങിയ ചെൽസിയിൽ മാനേജർ തോമസ് ടുച്ചൽ നിഗസിനെ ലെഫ്റ്റ് വിങ് ബാക്ക് പൊസിഷൻ ആണ് കൊടുത്തത്.എന്നിരുന്നാലും, ഈ തന്ത്രം ഫലവത്തായില്ല, 27- കാരനെ 75 ആം മിനുട്ടിൽ പിൻവലിക്കുകയും ചെയ്തു.

അപൂർവമായ തുടക്കം പരമാവധി മുതലാക്കുന്നതിൽ പരാജയപ്പെട്ട സോൾ നിഗസിന്റെ പ്രകടനത്തിൽ ചെൽസി ആരാധകർ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.27 കാരനായ മിഡ്‌ഫീൽഡർ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പതിവായി കളിക്കാനുള്ള തന്റെ അവസരം ഇല്ലാതാക്കിയിരിക്കാം എന്ന് പലരും അഭിപ്രായപ്പെട്ടു.സെനിത്തിനെതിരെ വിജയിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ചെൽസിക്ക് അവരുടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടാനായില്ല. മാൽമോക്കെതിരെ വിജയം നേടിയതോടെ യുവന്റസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ടിമോ വെർണർ മുന്നിലെത്തിച്ചതോടെ ആദ്യ പകുതിയിൽ ബ്ലൂസ് 2-1ന് പിന്നിലായിരുന്നു. എന്നിരുന്നാലും, റൊമേലു ലുക്കാക്കുവിന്റെ ഗോളിനും 85-ാം മിനിറ്റിൽ വെർണറുടെ സ്ട്രൈക്കിനും ശേഷം ചെൽസി 3-2 ന് മുന്നിലെത്തി.മഗോമെഡ് ഓസ്‌ഡോവ് ഒരു ഇഞ്ചുറി ടൈം സമനില ഗോൾ നേടി ചെൽസിയെ വിജയത്തിൽ നിന്നും അകറ്റി.യുവന്റസ്, മാൽമോയ്‌ക്കെതിരെ 1-0 ന് ജയിച്ച് ചെൽസിയെ മറികടന്ന് ഗ്രൂപ്പ് എച്ച്-ൽ ഒന്നാമതായി ഫിനിഷ് ചെയ്തു. രണ്ടാം സ്ഥാനത്തേക്ക് യോഗ്യത നേടിയ ശേഷം ബ്ലൂസിന് ഇനി 16 റൗണ്ട് പോരാട്ടമാണ്. അയാക്‌സ്, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നിവരാണ് ആദ്യ നോക്കൗട്ട് റൗണ്ടിൽ ചെൽസിക്ക് സാധ്യതയുള്ള എതിരാളികൾ.

2021-22 കാമ്പെയ്‌നിന് ഗംഭീര തുടക്കം കുറിച്ചതിന് ശേഷം ചെൽസി ബ്ലോക്ക് ആയി നിൽക്കുകയാണ്. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ബ്ലൂസിന് മോശം ഫലങ്ങൾ ഉണ്ടായിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ സെനിറ്റിനെതിരെ സമനില വഴങ്ങുന്നതിന് മുമ്പ് തോമസ് ടുച്ചലിന്റെ ടീം ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും വെസ്റ്റ് ഹാമിനെതിരെയും പോയിന്റ് നഷ്ടപ്പെടുത്തിയിരുന്നു.വെസ്റ്റ് ഹാമിൽ 3-2ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങുന്നതിന് മുമ്പ് ബ്ലൂസിന് പൊരുതിക്കളിക്കുന്ന യുണൈറ്റഡിനെതിരെ സമനില നേടാനെ കഴിഞ്ഞുള്ളൂ. തൽഫലമായി, ചെൽസി പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനം മാഞ്ചസ്റ്റർ സിറ്റിക്ക് വിട്ടുകൊടുത്തു.നിലവിൽ മൂന്നാം സ്ഥാനത്താണ് ചെൽസി.

Rate this post