‘മെസ്സിയെ നേരിടാൻ സുവാരസ്’ : അർജന്റീനയെ നേരിടാനുള്ള ഉറുഗ്വേ ടീമിലേക്ക് ലൂയിസ് സുവാരസ് തിരിച്ചെത്തി | Luis Suarez  |Lionel Messi

ഉറുഗ്വേയുടെ റെക്കോർഡ് സ്‌കോറർ ലൂയിസ് സുവാരസ് ലോകകപ്പിന് ശേഷം ആദ്യമായി ടീമിൽ തിരിച്ചെത്തി. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ അർജന്റീനയാണ് ഉറുഗ്വേയുടെ എതിരാളികൾ. രണ്ട് യോഗ്യതാ മത്സരങ്ങൾക്കായി ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും വെറ്ററൻ സ്‌ട്രൈക്കർ എഡിൻസൺ കവാനി പരിക്കേറ്റ് പുറത്തായി.

മാർസെലോ ബീൽസയുടെ 24 അംഗ പട്ടികയിൽ സഹ സ്‌ട്രൈക്കർ എഡിൻസൺ കവാനിയും ഉൾപ്പെട്ടിരുന്നെങ്കിലും ഞായറാഴ്ച ന്യൂവെൽസ് ഓൾഡ് ബോയ്‌സിനെതിരായ ബോക ജൂനിയേഴ്‌സിന്റെ 1-0 വിജയത്തിൽ പേശി പരിക്കിനെ തുടർന്ന് അദ്ദേഹം പിൻമാറി.മെക്‌സിക്കൻ ക്ലബ് ലിയോണിന്റെ ഫെഡറിക്കോ വിനാസിനെ പകരം ടീമിലെടുത്തു.ലോകകപ്പിൽ ഡിസംബറിൽ ഘാനയ്‌ക്കെതിരായ 2-0 വിജയത്തിൽ ഉറുഗ്വേയ്‌ക്കായി തന്റെ അവസാന മത്സരം കളിച്ച 36 കാരനായ സുവാരസ് 137 അന്താരാഷ്ട്ര മത്സരങ്ങളിൽ 68 ഗോളുകൾ നേടിയിട്ടുണ്ട്.

ഖത്തറിൽ ഗ്രൂപ്പ് ഘട്ടം കടക്കുന്നതിൽ ഉറുഗ്വായ് പരാജയപ്പെട്ടു. വെറ്ററൻ സ്‌ട്രൈക്കറിന് എക്കാലത്തെയും സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ സ്‌കോറിംഗ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങാൻ കഴിയും. 29 ഗോളുകളാണ് സുവാരസ് യോഗ്യത മത്സരങ്ങളിൽ നേടിയിട്ടുള്ളത്. 31 ഗോളുകൾ നേടിയ ലയണൽ മെസിയാണ് ഒന്നാം സ്ഥാനത്ത്.ലോക കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഉറുഗ്വേയ്‌ക്കായി കളിച്ച ഗെയിമുകളുടെ എണ്ണമാണ് കൈയ്യെത്താവുന്ന മറ്റൊരു റെക്കോർഡ്.ഡീഗോ ഗോഡിൻ 65 മത്സരങ്ങൾ കളിച്ചപ്പോൾ ഗ്രെമിയോ താരമായ സുവാരസ് മൂന്നു മത്സരം കുറവാണു കളിച്ചത്.

“ഞാൻ ലയണൽ മെസ്സിയുമായി സംസാരിച്ചിരുന്നു.അദ്ദേഹം വളരെയധികം ഹാപ്പിയാണ്.നാഷണൽ ടീമിനെ കുറിച്ച് അദ്ദേഹം എന്നോട് എപ്പോഴും ചോദിക്കുമായിരുന്നു.ഉറുഗ്വയുടെ ദേശീയ ടീമിൽ എനിക്ക് വീണ്ടും ഇടം നേടാൻ കഴിഞ്ഞതിൽ അദ്ദേഹം വളരെയധികം സന്തോഷവാനാണ്. ഞങ്ങൾ പരസ്പരം വീണ്ടും കണ്ടുമുട്ടുന്നു എന്നത് വളരെ മനോഹരമായ ഒരു കാര്യമാണ്” ദേശീയ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ മെസ്സിയോട് സംസാരിച്ചതിനെക്കുറിച്ചും സുവാരസ് പറഞ്ഞു.

ബ്രസീലിയൻ ലീഗിൽ ഗ്രെമിയോയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തിലാണ് ബിയേൽസ തന്റെ മുൻ തീരുമാനം മാറ്റിയത്. ഗ്രെമിയോയ്ക്ക് വേണ്ടി ഈ വർഷം കളിച്ച 29 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 10 അസിസ്റ്റുകളുമാണ് സുവാരസ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ 19 മിനുട്ടിൽ ഹാട്രിക്ക് നേടി ടീമിന് തകർപ്പൻ വിജയം നേടികൊടുക്കുകയും ചെയ്തു.

ഗോൾകീപ്പർമാർ: സെർജിയോ റോഷെ (ഇന്റർനാഷണൽ), ഫ്രാങ്കോ ഇസ്രായേൽ (സ്പോർട്ടിംഗ്), സാന്റിയാഗോ മെലെ (ജൂനിയർ)
ഡിഫൻഡർമാർ: റൊണാൾഡ് അരൗജോ (ബാഴ്‌സലോണ), ജോസ് മരിയ ഗിമെനെസ് (അത്‌ലറ്റിക്കോ മാഡ്രിഡ്), ബ്രൂണോ മെൻഡസ് (കൊറിന്ത്യൻസ്), സെബാസ്റ്റ്യൻ കാസെറസ് (അമേരിക്ക), മാറ്റിയാസ് വിന (സാസുവോളോ)
മിഡ്ഫീൽഡർമാർ: ഗില്ലെർമോ വരേല (ഫ്ലമെംഗോ), മത്യാസ് ഒലിവേര (നാപ്പോളി), മാനുവൽ ഉഗാർട്ടെ (പാരീസ് സെന്റ് ജെർമെയ്ൻ), റോഡ്രിഗോ ബെന്റാൻകൂർ (ടോട്ടനം ഹോട്സ്പർ), ഫിലിപ്പെ കാർബല്ലോ (ഗ്രേമിയോ), നിക്കോളാസ് ഡി ലാ ക്രൂസ് (റിവർ പ്ലേറ്റ്), ഫെഡറിക്കോ വാൽവെർഡെ (റിയൽ മാഡ്രി) , ജോർജിയൻ ഡി അരാസ്‌കേറ്റ (ഫ്ലമെംഗോ), അഗസ്റ്റിൻ കനോബിയോ (അത്‌ലറ്റിക്കോ പരാനെൻസ്), മാക്‌സിമിലിയാനോ അറൗജോ (ടൊലൂക്ക), ഫാക്കുണ്ടോ പെല്ലിസ്‌ട്രി (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഫാകുണ്ടോ ടോറസ് (ഒർലാൻഡോ സിറ്റി)
സ്‌ട്രൈക്കർമാർ: ക്രിസ്റ്റ്യൻ ഒലിവേര (ലോസ് ഏഞ്ചൽസ് എഫ്‌സി), ഡാർവിൻ ന്യൂനസ് (ലിവർപൂൾ), ഫെഡറിക്കോ വിനാസ് (ലിയോൺ), ലൂയിസ് സുവാരസ് (ഗ്രേമിയോ)

Rate this post