‘മുന്നിൽ മെസ്സിയും റൊണാൾഡോയും’ : അന്താരാഷ്ട്ര ഗോൾ വേട്ടക്കാരിൽ നാലാമനായി സുനിൽ ഛേത്രി|Sunil Chhetri

സാഫ് ചാമ്പ്യൻഷിപ്പ് 2023 ൽ പാകിസ്ഥാനെതിരെ ഹാട്രിക് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി അന്താരാഷ്ട്ര ഗോൾ സ്‌കോറിംഗ് ചാർട്ടിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോരാട്ടത്തിൽ ഛേത്രി തന്റെ ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ അയൽക്കാർക്കെതിരെ നാല് ഗോളിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്.

138 മത്സരങ്ങളിൽ നിന്നും ൯൦ ഗോളുകളാണ് ഛേത്രി ഇന്ത്യൻ ജേഴ്സിയിൽ നേടിയത്.89 ഗോളുകൾ നേടിയ മലേഷ്യയുടെ മൊഖ്താർ ദഹാരിയേയ്ന് ഛേത്രി മറികടന്നത്.ഇപ്പോൾ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ തൊടുന്ന അകലത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ . അന്താരാഷ്ട്ര ഫുട്‌ബോളിൽ ഇപ്പോഴും സജീവമായ ഏറ്റവും കൂടുതൽ ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് അദ്ദേഹം തന്റെ സ്ഥാനം നിലനിർത്തുന്നു. ആധുനിക കാലത്തെ ഏറ്റവും മികച്ച രണ്ട് കളിക്കാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും പിന്നിലാണ് അദ്ദേഹം.

ഈ സ്ഥിതിവിവരക്കണക്ക് ഛേത്രിയുടെ ഇന്ത്യൻ ഫുട്‌ബ്‌ളായ്‌ക്ക് നൽകിയ മഹത്തായ സംഭാവന മാത്രമല്ല ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെന്ന നിലയും തെളിയിക്കുന്നു.ഈ എലൈറ്റ് ലിസ്റ്റിലെ റോബർട്ട് ലെവൻഡോവ്‌സ്‌കി, നെയ്മർ തുടങ്ങിയവരേക്കാൾ മുകളിലാണ് ഛേത്രി.123 ഗോളുകൾ ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്.ലയണൽ മെസി 103 ഗോളും നേടിയിട്ടുണ്ട്.ബ്രസീലിയൻ ഇതിഹാസം പെലെ, അർജന്റീന ഐക്കൺ ഡീഗോ മറഡോണ എന്നിവരേക്കാൾ കൂടുതൽ ഗോളുകൾ സുനിൽ ഛേത്രിക്ക് അന്താരാഷ്ട്ര ഫുട്ബോളിൽ ഉണ്ട്.

2022 ഫിഫ ലോകകപ്പ് ജേതാവ് ലയണൽ മെസ്സിക്ക് 14 ഗോളുകൾക്ക് താഴെയാണ് ഛേത്രിയുടെ സ്ഥാനം.ഭുവനേശ്വറിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ നിലവിലെ ചാമ്പ്യനായാണ് ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പിൽ എത്തിയത്.ബ്ലൂ ടൈഗേഴ്സിന് 4-0 ന് ജയിച്ചതോടെ ഗോൾ വ്യത്യാസത്തിൽ ഗ്രൂപ്പിൽ ഒന്നാമതെത്തി, മൂന്ന് ദിവസത്തിന് ശേഷം നേപ്പാളുമായി കളിക്കും.

Rate this post