ചൊവ്വാഴ്ച ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് 2023 ലെ അവസാന ഗ്രൂപ്പ് എ ടൈയിൽ ഇന്ത്യയും കുവൈത്തും 1-1 സമനിലയിൽ പിരിഞ്ഞിരുന്നു.ബ്ലൂ ടൈഗേഴ്സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഇന്ത്യ പോസിറ്റീവ് ഫലത്തോടെ മത്സരം അവസാനിപ്പിക്കുമെന്ന് തോന്നിയപ്പോൾ സെന്റർ ബാക്ക് അൻവർ അലിയുടെ സെൽഫ് ഗോൾ മത്സരം സമനിലയിലാക്കി.
ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് ഛേത്രി ഇന്ത്യയുടെ സ്കോറിംഗ് തുറന്നത്. സഹതാരം അനിരുദ്ധ് ഥാപ്പയുടെ സെറ്റ്പീസിലൂടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. കളിയുടെ 46-ാം മിനിറ്റിൽ (45+2) ഥാപ്പയുടെ കോർണർ കിക്ക് മുതലാക്കി, വെറ്ററൻ ഫോർവേഡ് ഒരു സൈഡ് വോളിയിലൂടെ ഇന്ത്യയെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ മുന്നിൽ എത്തിച്ചു. എന്നാൽ ഇഞ്ചുറി ടൈമിലെ അൻവർ അലിയുടെ സെൽഫ് ഗോൾ ഇന്ത്യയുടെ അർഹതപ്പെട്ട വിജയം തടസ്സപ്പെടുത്തി.
🗣️ Sunil Chhetri on Anwar Ali's own goal in India's 1-1 draw vs Kuwait: It's not Anwar, it's the country who conceded. It's an own goal. It can happen to anyone. We're all professional enough to not talk about it. I hope the kid shrugs it off#SAFFChampionship2023 #IndianFootball pic.twitter.com/5mXkFlonr4
— Sportstar (@sportstarweb) June 27, 2023
വലതുവശത്ത് നിന്ന് വന്ന ഒരു ലോ ക്രോസ് അൻവറിന്റെ കാലിൽ നിന്ന് വ്യതിചലിച്ച് പോസ്റ്റിലേക്ക് കയറുകയായിരുന്നു.ഇന്ത്യയുടെ മുഖ്യ പരിശീലകൻ ടൂർണമെന്റിലെ രണ്ടാം ചുവപ്പ് കാർഡ് കണ്ടതോടെ രണ്ടാം പകുതിയിൽ മത്സരം കൂടുതൽ സംഘര്ഷഭരിതമായി.പ്രശ്നങ്ങൾ തുടർന്നു കൊണ്ടിരുന്നു റഹീം അലി, കുവൈത്തിന്റെ ഹമദ് അൽ ഖല്ലാഫ് എന്നിവർക്കും 90-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു.ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രി സഹതാരവും ഡിഫൻഡറുമായ അൻവറിനെ പിന്തുണച്ചു. ഇത്തരമൊരു തെറ്റ് ആർക്കും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Anwar Ali vs Pakistan #IndianFootball pic.twitter.com/PpdZ7YAJQi
— SuperBlue (@CFCSuperBlue) June 22, 2023
“അത് ആർക്കും സംഭവിക്കാം. ഞങ്ങളിപ്പോൾ അതിനെക്കുറിച്ച് സംസാരിച്ചിട്ടുപോലുമില്ല (മത്സരത്തിന് ശേഷം) അതിനെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾ എല്ലാവരും പ്രൊഫഷണലാണ്.“അത് അൻവറല്ല, രാജ്യമാണ് വഴങ്ങിയത്”ക്യാപ്റ്റൻ പറഞ്ഞു.സാങ്കേതിക പിഴവുകൾ ടീം ഗൗരവമായി എടുക്കുന്നില്ലെന്നും കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ സഹതാരത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതായും ഛേത്രി പറഞ്ഞു.
The #BlueTigers and the fans show their support for Anwar Ali after the final whistle 👏🏽👏🏽👏🏽
— Indian Football Team (@IndianFootball) June 27, 2023
Anwar, you were absolutely solid tonight. Keep your head high, we will all learn from this and grow stronger 💙#INDKUW ⚔️ #SAFFChampionship2023 🏆 #BlueTigers 🐯 #IndianFootball ⚽️ pic.twitter.com/wzPT6FwXhg
2010-ൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലാണ് ഇന്ത്യ അവസാനമായി കുവൈത്തിനോട് കളിച്ചത്. ആ മത്സരത്തിൽ ഇന്ത്യ 9-1 ത്തിന്റെ തോൽവി വഴങ്ങിയിരി ന്നു.ആ അവസ്ഥയിൽ നിന്നും 1-1 സമനിലയിലേക്ക് പിടിച്ചുനിർത്തുന്നത് തീർച്ചയായും ഒരു പുരോഗതിയാണ്.