സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (സാഫ്) ചാമ്പ്യൻഷിപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയും കുവൈറ്റും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്.ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി നേടിയ ഗോളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.
തകര്‍പ്പന്‍ ഗോളടിക്കുന്ന ഛേത്രിയുടെ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി. ഒപ്പം വലിയൊരു റെക്കോഡും താരം സ്വന്തമാക്കി.തന്റെ 92-ാം അന്താരാഷ്ട്ര ഗോൾ ആണ് ഛേത്രി ഇന്നലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നേടിയത്.ഇന്ത്യയുടെ എക്കാലത്തെയും മുൻനിര ഗോൾ വേട്ടക്കാരനായ ഛേത്രി ചാമ്പ്യൻഷിപ്പിലെ തന്റെ അഞ്ചാം ഗോൾ നേടി ഒരു മഹത്തായ നേട്ടവും കൈവരിച്ചു.ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് ഛേത്രി ഇന്ത്യയുടെ സ്കോറിംഗ് തുറന്നത്.
സഹതാരം അനിരുദ്ധ് ഥാപ്പയുടെ സെറ്റ്പീസിലൂടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. കളിയുടെ 46-ാം മിനിറ്റിൽ (45+2) ഥാപ്പയുടെ കോർണർ കിക്ക് മുതലാക്കി, വെറ്ററൻ ഫോർവേഡ് ഒരു സൈഡ് വോളിയിലൂടെ ഇന്ത്യയെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ മുന്നിൽ എത്തിച്ചു.അനിരുദ്ധ് ഥാപ്പയെടുത്ത കോര്‍ണര്‍ കിക്ക് കൃത്യമായി ഛേത്രിയുടെ കാലിലേക്കാണ് വന്നത്. പ്രതിരോധതാരങ്ങളും ഇന്ത്യന്‍ താരങ്ങളും അണിനിരന്ന ബോക്സിനുള്ളില്‍ വെച്ച് പന്ത് കൃത്യമായി കാലിലൊതുക്കിയ ഛേത്രി വന്ന പാസ് അതുപോലെ ഗോള്‍ പോസ്റ്റിലേക്ക് അടിച്ചുകയറ്റി. ഇത് കണ്ട് നില്‍ക്കാനേ കുവൈത്ത് പ്രതിരോധ താരങ്ങള്‍ക്ക് സാധിച്ചുള്ളൂ.
No nervous 90s so far for Sunil Chhetri 😅🔥 pic.twitter.com/KN6GJeI9N2
— ESPN India (@ESPNIndia) June 27, 2023
ഛേത്രിയുടെ ഗോൾ SAFF ചാമ്പ്യൻഷിപ്പിലെ തന്റെ 24-ാം ഗോൾ കൂടിയായിരുന്നു. ഇത് ടൂർണമെന്റിലെ എക്കാലത്തെയും മികച്ച ഗോൾസ്കോററാക്കി ഇന്ത്യൻ നായകനെ മാറ്റി.അലി അഷ്ഫാഖിനെ മറികടന്നാണ് ഛേത്രി സാഫ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഗോൾ വേട്ടക്കാരനായത്. 23 ഗോളുകളാണ് മാലി ദ്വീപ് തരാം സാഫ് കപ്പിൽ നേടിയത്.ഫുട്ബോളിലെ എക്കാലത്തെയും അന്താരാഷ്ട്ര ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ ലയണൽ മെസ്സി (103), ക്രിസ്റ്റ്യാനോ റൊണാൾഡോ (123) എന്നിവരുമായി അടുക്കുന്നു.
Goat not stopping scoring goals 🔥
— Ultadanga Mariners (@UltadangaM) June 27, 2023
What a volley that was Sunil Chhetri !💥
At the age of 38 still scoring wonderful goals 🐐🇮🇳
Now score 92 international goals & 100 counting….🔄#SAFFChampionship2023 #indvskuw #backtheblue #IndianFootball #sunilchhetri #BlueTigers #um🇮🇳 pic.twitter.com/7dA2DWj2kr
എലൈറ്റ് ലിസ്റ്റിൽ റൊണാൾഡോ, മെസ്സി, അലി ഡെയ് (109) എന്നിവർക്ക് പിന്നിൽ മാത്രമാണ് ഛേത്രി. ടീം ഇന്ത്യക്കായി കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളാണ് സ്റ്റാർ സ്ട്രൈക്കർ നേടിയത്. പാസ്കിതനെതിരെയും നേപ്പാളിനെതിരെയും ഇന്ത്യൻ നായകൻ ഗോൾ നേടിയിരുന്നു.