‘റഫറിയോട് ചോദിച്ച ശേഷമാണ് താൻ കിക്ക് എടുത്തത്’ ,വിവാദ ഗോളിന് ശേഷം പ്രതികരണവുമായി സുനിൽ ഛേത്രി

ഐഎസ്‌എല്ലിൽ റഫറിയിങ് പിഴവ് മൂലം മത്സരം പാതിവഴിയിൽ അവസാനിപ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. പ്ലേ ഓഫിൽ അധിക സമയംവരെ പോരാടിയ ബ്ലാസ്‌റ്റേഴ്‌സിനെതിരെ‌ ബംഗളൂരു നേടിയ ഗോൾ വിവാദമായതോടെയാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ കളം വിട്ടത്. റഫറിയുടെ മോശം തീരുമാനമായിരുന്നു ഗോളിന്‌ കാരണം.

സുനിൽ ഛേത്രിയാണ്‌ അധിക സമയത്തിന്റെ ആദ്യപകുതിയിൽ ബംഗളൂരുവിനായി ഗോളടിച്ചത്‌. ഇത് കേരള ബ്ലാസ്റ്റേഴ്സ് ചോദ്യം ചെയ്തെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ച് നിന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് താരങ്ങളെ മൈതാനത്ത് നിന്ന് പിൻവലിക്കുകയായിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ചെയ്ത കാര്യം തന്റെ 22 വർഷം നീണ്ട ഫുട്ബോൾ കരിയറിൽ ഇതുവരെ കാണാത്ത കാര്യമാണെന്നും എന്താണ് ശരിക്കും സംഭവിച്ചത് എന്ന് അറിയില്ല. ജയിച്ചതിലും സെമിയിൽ എത്തിയതിലും താൻ സന്തോഷവാൻ ആണെന്നും സുനിൽ ഛേത്രി പറഞ്ഞു.

റഫറിയോട് ചോദിച്ചാണ് ഫ്രീകിക്ക് എടുത്തതെന്നും റഫറി പറയാതെ താൻ എങ്ങനെ കിക്കെടുക്കുമെന്നും ഛേത്രി പറഞ്ഞു. അഡ്രിയാൻ ലൂണ ഇത് കേൾക്കുകയും അതിനാലാണ് അദ്ദേഹം ഒരിക്കൽ തടയാൻ ശ്രമിച്ചത്.രണ്ടാമതും റഫറിയോട് ചോദിച്ച ശേഷമാണ് താൻ കിക്ക് എടുത്തത് എന്ന് ഛേത്രി പറഞ്ഞു.കിക്ക് എടുക്കാൻ പെട്ടെന്ന് തോന്നിയത് ആണെന്നും ഈ വിവാദങ്ങൾക്ക് ഇടയിലും വിജയത്തിൽ സന്തോഷം മാത്രമെ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇത്തരത്തില്‍ കളി ബഹിഷ്‌കരിച്ചത് വലിയ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. വിലക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനെ തേടിയെത്തിയേക്കാം. ഇക്കാര്യത്തില്‍ മാച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ട് നിര്‍ണായകമാകും.

Rate this post