എട്ടാമത്തെ സെക്കൻഡിൽ എംബപ്പേ നേടിയ സൂപ്പർ ഗോളും ലയണൽ മെസ്സിയുടെ ആദ്യ ടച്ചിലെ അസിസ്റ്റും |Lionel Messi |Kylian Mbappe

സൂപ്പർ താരങ്ങളായ മെസ്സിയും- നെയ്മറും – എംബാപ്പയുടെ തങ്ങളുടെ ക്ലാസ് പുറത്തെടുത്തപ്പോൾ ഫ്രഞ്ച് ലീഗ് 1 ൽ തകർപ്പൻ ജയമാണ് പിഎസ്ജിനേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ ലില്ലെയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് സൂപ്പർ ക്ലബ് പരാജയപ്പെടുത്തിയത്.

വിവാദങ്ങളിൽപെട്ടു വലഞ്ഞിരുന്ന ഫ്രഞ്ച് സൂപ്പർ താരം എംബാപ്പയുടെ ഹാട്രിക്കായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. എംബാപ്പയുടെ ആദ്യ ഗോൾ പിറന്നത് എട്ടാമത്തെ സെക്കൻഡിൽ ആയിരുന്നു. കിക്ക് ഓഫിൽ നിന്നും ലയണൽ മെസ്സി കൊടുത്ത ലോങ്ങ് പാസ് മനോഹരമായി കൈക്കലാക്കിയ താരം ഒരു ലോബ് ഉപയോഗിച്ച് ലില്ലെ ഗോൾകീപ്പർ ലിയോ ജാർഡിമിനെ മറികടന്ന് ഗോൾ നേടി. എന്നാൽ ഫ്രഞ്ച് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ എന്ന റെക്കോർഡ് മറികടക്കാൻ എംബപ്പേക്ക് സാധിച്ചില്ല.

1992 ഫെബ്രുവരി 15-ന് കാനിനെതിരെ (Cannes) കാനിനു(Caen ) വേണ്ടി മൈക്കൽ റിയോയുടെ ഗോൾ പിറന്നത് 7.9 സെക്കൻഡിൽ ആണെന്നാണ് പൊരുത്തപ്പെട്ടിരുന്നു, എന്നിരുന്നാലും സ്ഥിതിവിവരക്കണക്കായ മിസ്റ്റർചിപ്പ് റിയോ റിപ്പോർട്ട് ചെയ്തത്. എംബാപ്പെ 8.3 സെക്കൻഡിൽ ആണ് സ്കോർ ചെയ്തത്. 66 ,87 മിനിറ്റുകളിൽ നെയ്മറുടെ പാസിൽ നിന്നും നേടിയ ഗോളുകളോടെ എംബപ്പേ തന്റെ ഹാട്രിക്ക് തികക്കുകയും ചെയ്തു.മെസ്സി, അച്രഫ് ഹക്കിമി, നെയ്മർ എന്നിവരാണ് പിഎസ്ജി യിട്ട് ഗോളുകൾ നേടിയത്.

പി‌എസ്‌ജിയുടെ രണ്ട് സൂപ്പർ താരങ്ങളായ എംബാപ്പെയും നെയ്‌മറും തമ്മിലുള്ള പിരിമുറുക്കത്തിന്റെ കഥകൾ ആയിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. എന്നാൽ എന്നാൽ ബ്രസീലിയൻ താരം രണ്ട് തവണയും എംബാപ്പെ മൂന്ന് തവണയും ഇന്നലെ സ്‌കോർ ചെയ്തു. ഇരു താരങ്ങളും മികച്ച ഒത്തൊരുമ കാണിക്കുകയും ചെയ്തു.

Rate this post
Kylian MbappeLionel MessiPsg