പ്രീമിയർ ലീഗ് ആരു നേടും? സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം..
2022-23 സീസണിലെ പ്രീമിയർ ലീഗ് പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്, കഴിഞ്ഞ 2 മത്സരത്തിൽ ആഴ്സണൽ രണ്ട് കളികളിലും സമനില വഴങ്ങി നിർണായക നാല് പോയിന്റുകൾ നഷ്ടപ്പെടുത്തിയതോടെ കിരീട പ്രതീക്ഷ തുലാസിലായിരിക്കുകയാണ് .
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി കനത്ത വെല്ലുവിളിയുയർത്തി ആഴ്സണലിന് തൊട്ടുപിന്നിലുള്ളത് അർഡെറ്റയെയും സംഘത്തെയും സമ്മർദ്ദത്തിലാക്കും എന്നതിൽ സംശയമില്ല, കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ് ഹാമിനെതിരെ സമനില വഴങ്ങിയതാണ് ആഴ്സനലിന് ഏറ്റവും വലിയ തിരിച്ചടിയായത്.രണ്ടു ഗോളുകൾക്ക് ലീഡ് നേടാൻ കഴിഞ്ഞിട്ടും ആഴ്സണൽ പിടിച്ചുനിൽക്കാതെ സമനില വഴങ്ങുകയായിരുന്നു.
നിലവിൽ 31 മത്സരങ്ങളിൽ 74 പോയിന്റുകളുമായി ഒന്നാം സ്ഥാനം ആഴ്സനൽ അലങ്കരിക്കുന്നുണ്ടെങ്കിലും, രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിനെക്കാൾ ഒരു മത്സരം കുറവ് കളിച്ചു 70 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്. അതായത് ആഴ്സനലിന്റെ അത്രയും മത്സരങ്ങൾ കളിച്ച് സിറ്റിക്ക് അനുകൂല റിസൾട്ട് വന്നാൽ ഒരു പോയിന്റ് മാത്രം അകലമായിരിക്കും സിറ്റിയും ആഴ്സണലും തമ്മിൽ.
എന്നാൽ ഏറെ നിർണായകമാകാൻ പോകുന്നത് ഇരു ടീമുകളും തമ്മിൽ ഈ മാസം 26 തീയതി മാഞ്ചസ്റ്ററിലെ ഇതിഹാദിൽ നടക്കാൻ പോകുന്ന മാഞ്ചസ്റ്റർ സിറ്റി-ആഴ്സണൽ പോരാട്ടമായിരിക്കും. നിലവിലെ ഫോം വെച്ച് നോക്കുമ്പോൾ സിറ്റിക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും സൂപ്പർ കമ്പ്യൂട്ടർ ഒരു പ്രവചനം നടത്തിയിരിക്കുകയാണ്.
സൂപ്പർ കമ്പ്യൂട്ടർ നടത്തിയ പ്രവചന പ്രകാരം ആഴ്സണൽ 90 പോയിന്റുമായി ഒന്നാമതും സിറ്റി 89 പോയിന്റുമായി രണ്ടാമതും ഫിനിഷ് ചെയ്യുമെന്ന് സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ് 75 പോയിന്റുമായി മൂന്നാം സ്ഥാനത്തും, ന്യൂകാസിൽ നാലാമത്തെ സ്ഥാനത്തിനൊപ്പം ചാമ്പ്യൻസ് ലീഗ് യോഗ്യതാ സ്ഥാനം നേടുമെന്ന് പ്രവചിക്കുന്നുണ്ട്.
Supercomputer predicts Premier League title race as Arsenal given shock advantage over Man City: https://t.co/8gSl4CYmut
— Arsenal News (@ArsenalNewsApp) April 17, 2023
ടോട്ടൻഹാമും ബ്രൈറ്റണും യഥാക്രമം 66,63 പോയിന്റുകൾ നേടി അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തുമെത്തി യൂറോപ്പ ലീഗിന് യോഗ്യത നേടുമെന്നും സൂപ്പർ കമ്പ്യൂട്ടർ അവകാശപ്പെടുന്നു. അതേസമയം, ആസ്റ്റൺ വില്ല ഏഴാം സ്ഥാനത്താകും, അടുത്ത തവണ യൂറോപ്യൻ കോൺഫറൻസ് ലീഗിൽ കളിക്കാൻ ഉനൈ എമറിയുടെ ആസ്റ്റൻ വില്ലക്ക് സാധിക്കുമെന്നും സൂപ്പർ കമ്പ്യൂട്ടർ പ്രവചിക്കുന്നുണ്ട്.
എന്നാൽ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ,ചെൽസി എന്നിവർക്ക് പ്രീമിയർ ലീഗിൽ നിന്നും അടുത്ത യൂറോപ്പ, ചാമ്പ്യൻസ് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നുള്ളത് വ്യക്തമാണ്. നിലവിലെ സൂപ്പർ കമ്പ്യൂട്ടർ പ്രവചനം കൊണ്ട് ആശ്വാസമായിരിക്കുകയാണ് ആഴ്സണൽ,എന്നാൽ ആഴ്സനലിന്റെ പ്രീമിയർ ലീഗ് കിരീട ധാരണം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.അതായത് മാഞ്ചസ്റ്റർ സിറ്റി ഇനിയുള്ള എട്ടുമത്സരങ്ങളും ജയിച്ചാൽ ആഴ്സനലിന്റെ സ്വപ്നം അവസാനിക്കും.