വെള്ളവുമില്ല വെളിച്ചവുമില്ല :കേരളത്തിനിത് നാണക്കേട് , സൂപ്പർ കപ്പിനെതിരെ രൂക്ഷ വിമർശനവുമായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ

ഹീറോ സൂപ്പർ കപ്പിന്റെ ഫോർമാറ്റിനെക്കുറിച്ചും താനും തന്റെ ടീമും അതുമൂലം അഭിമുഖീകരിക്കേണ്ടിവരുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ചും ഈസ്റ്റ് പരിശീലകൻ സ്റ്റിഫൻ കോൺസ്റ്റന്റൈൻ വലിയ വിമര്ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ടീമിന്റെ ആദ്യത്തെ പരിശീലനം കഴിഞ്ഞതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം വിമർശനം നടത്തിയത്.

സൂപ്പർ കപ്പിനെത്തുന്ന ടീമുകൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനെക്കുറിച്ചും ആസൂത്രണമില്ലായ്മയെക്കുറിച്ചുമാണ് അദ്ദേഹം വിമർശനമുന്നയിച്ചത്.കഴിഞ്ഞ ദിവസം കോട്ടപ്പടി സ്റ്റേഡിയത്തിൽ പരിശീലനത്തിനായി എത്തിയ അദ്ദേഹം മൈതാനത്തെ വെളിച്ചക്കുറവിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഈ വെളിച്ചത്തിൽ പരിശീലനം നടത്തിയാൽ താരങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യതയാണ് അദ്ദേഹം പങ്കു വെച്ചത്. ഇതിനു പുറമെ ലൈനുകൾ വരച്ചിട്ടില്ലെന്നും എട്ടു ടീമുകൾക്കായി ഒരു പരിശീലനഗ്രൗണ്ട് മാത്രം നൽകുന്നതാണോ ഫുട്ബോളിന് വേരോട്ടമുള്ള കേരളത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ നിലവാരമെന്നും അദ്ദേഹം ചോദിച്ചു.

കളിയില്ലാത്ത ഒരു നഗരത്തിലേക്ക് വരാൻ രണ്ടര മണിക്കൂർ യാത്ര ചെയ്യുന്നതിനെക്കുറിച്ചും കളി നടക്കുന്ന മഞ്ചേരിയിൽത്തന്നെ പത്രസമ്മേളനം നടത്താത്തതിനെക്കുറിച്ചും അദ്ദേഹം പരാതിപ്പെട്ടു. പത്രസമ്മേളനത്തിൽ ഒരു കുപ്പി വെള്ളം പോലും നൽകിയില്ലെന്നും പരിശീലകൻ പരാതിപ്പെട്ടു.ലോക്കൽ ഫുട്ബോൾ അസോസിയേഷന്റെ ആരും ഇവിടെയില്ലാത്തതെന്താണ്. ഞാൻ പല രാജ്യങ്ങളിൽ ഫുട്ബോൾ ടൂർണമെന്റുകൾക്കു പോയിട്ടുണ്ട്. ഇതുപോലെ മോശം അനുഭവം ഇതുവരെയുണ്ടായിട്ടില്ല കോൺസ്റ്റന്റൈൻ പറഞ്ഞു.

ഈ സീസണിൽ ഹീറോ സൂപ്പർ കപ്പിന് ഒരു പ്രധാന പോസിറ്റീവ് മത്സരത്തിലെ വിജയികൾക്ക് AFC കപ്പിൽ കളിക്കാൻ അവസരം ലഭിക്കും.2023ലെ ഹീറോ സൂപ്പർ കപ്പിലെ ചാമ്പ്യന്മാർ ഗോകുലം കേരളയുമായി യോഗ്യതാ മത്സരം കളിക്കും, അതിൽ വിജയിക്കുന്നവർ 2023-24 AFC കപ്പിൽ കളിക്കും.“ഈ ടൂർണമെന്റിൽ നിന്നുള്ള ഒരേയൊരു പോസിറ്റീവ് എനിക്ക് ഒരു എഎഫ്‌സി സ്ലോട്ട് ഉണ്ട് എന്നതാണ്. അതല്ലാതെ ഒന്നുമില്ല. ഞാൻ പറഞ്ഞതുപോലെ, സീസണിലുടനീളം നോക്കൗട്ട് കളിക്കേണ്ടതായിരുന്നുവെന്ന് ഞാൻ കരുതുന്നു. അതിൽ ഐ-ലീഗ്, ഐഎസ്എൽ ടീമുകളും ഉൾപ്പെടും. പോസിറ്റീവ്, ഇത് ഒരു എഎഫ്‌സി സ്ലോട്ട് ആണ്, പക്ഷേ അതാണ്, ”സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു.

Rate this post