ഖത്തർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റെടുത്താൽ സൂപ്പർ താരം നെയ്മർ ഓൾഡ് ട്രാഫൊഡിലെത്തും |Neymar

സൂപ്പർ താരം നെയ്മർക്ക് വേണ്ടി നീക്കങ്ങൾ നടത്തി പ്രിമീയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അടുത്ത ട്രാൻസ്ഫർ വിനോഡോയിൽ നെയ്മറെ ടീമിലെത്തിക്കാനാണ് യുണൈറ്റഡ് ഒരുങ്ങുന്നതെന്നാണ് ഫുട്ട് മെർക്കാറ്റോയുടെ റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ പരിക്കിന്റെ പിടിയിലുള്ള നെയ്മറിന്റെ ഫിറ്റ്നസ്സും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള താരത്തിന്റെ ബന്ധവുമാണ് യുണൈറ്റഡ് പ്രധാനമായും നിരീക്ഷിക്കുന്നത്.

ഖത്തർ ഇസ്ലാമിക് ബാങ്ക് ചെയർമാനും നിക്ഷേപകനുമായ ഷെയ്ഖ് ജാസിമും ബ്രിട്ടീഷ് ശതകോടീശ്വരനായ ജിം റാറ്റ്ക്ലിഫും മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റെടുക്കാനുള്ള ഫൈനൽ ബിഡ് സമർപ്പിച്ചിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാൻ 500 കോടി പൗണ്ടിൽ അധികം വരുന്ന തുക ചെലവിടാൻ ഷെയ്ഖ് ജാസിം സന്നദ്ധനാണെന്നാണ് റിപ്പോർട്ട്. ഷെയ്ഖ് ജാസിം ക്ലബ് ഏറ്റെടുത്താൽ ലോകത്തെ ഏറ്റവും സമ്പന്നമായ സ്പോർട്സ് ടീമുകളിൽ ഒന്നായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാറും.മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റെടുക്കാൻ സാധിച്ചാൽ കൂടുതൽ വമ്പൻ താരങ്ങളെ കൊണ്ടുവന്ന് ടീമിനെ ശക്തിപ്പെടുത്താൻ. ഇവർ ഇംഗ്ലീഷ് ക്ലബ്ബിനെ ഏറ്റെടുത്താൽ ബ്രസീലിയൻ സൂപ്പർ താരത്തെ ടീമിലെത്തിക്കാനുള്ള സാധ്യമായ എല്ലാ വഴികളും നോക്കുമെന്നുറപ്പാണ്.

ഒരു പ്ലേ മേക്കിങ് മുന്നേറ്റതാരത്തിനെ അന്വേഷിക്കുന്ന യുണൈറ്റഡിന് മികച്ച ഓപ്‌ഷനായിരിക്കും നെയ്മർ. എന്നാൽ നെയ്മർക്ക് പിഎസ്ജിയുമായി ഇനിയും കരാറുണ്ട്. പിഎസ്ജിയിൽ തന്നെ തുടരാനാണ് നെയ്മർ താൽപര്യപ്പെടുന്നത്. പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെന്നാണ് നെയ്മറുടെ ആഗ്രഹം.എന്നാൽ ഖത്തർ അമീറിന്റെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് പിഎസ്ജി. അത് കൊണ്ട് തന്നെ ഖത്തർ ഗ്രൂപ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റെടുക്കുകയാണെങ്കിൽ നെയ്മറിന്റെ ട്രാൻസ്ഫർ എളുപ്പമാകുമെന്ന കാര്യത്തിൽ സംശയമില്ല.

ബ്രസീലിയൻ ക്ലബ് സാൻറ്റോസിൽ നിന്ന് 2013 ലാണ് നെയ്മർ സ്പാനിഷ് വമ്പന്മാരായ ബാഴ്സയിൽ എത്തുന്നത്. എന്നാൽ 2017 ൽ അന്നത്തെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് താരം പിഎസ്ജിയിലേക്ക് കൂടുമാറുകയിരുന്നു. പിഎസ്ജിയിൽ വലിയ താര പരിവേഷവുമായി എത്തിയ താരത്തിന് മാനേജ്‌മെന്റ് ആഗ്രഹിച്ചത് പോലെ ഒരു ചാമ്പ്യൻസ്ലീഗ് കിരീടം നേടിക്കൊടുക്കാനായില്ല

Rate this post