ബാലൺ ഡി ഓർ ലയണൽ മെസ്സിക്ക് എടുത്ത് കൊടുക്കു, എന്തിനാണ് കാത്തിരിക്കുന്നത് |Lionel Messi
എന്നത്തേയും പോലെ ലയണൽ മെസ്സി ഒരിക്കൽ കൂടി അർജന്റീനയുടെ ഹീറോയായിരിക്കുകയാണ്. ആദ്യ പകുതിയിൽ നേടിയ തകർപ്പൻ ഗോളുകളാണ് അർജന്റീനക്ക് പെറുവിനെതിരെ വിജയം നേടിക്കൊടുത്തത്.മെസ്സി എട്ടാമത് ബാലൺ ഡി ഓർ നേടിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പ്രകടനം.
32 ആം മിനുട്ടിൽ ഒരു വേഗതയേറിയ മുന്നേറ്റത്തിന് ശേഷം നിക്കോളാസ് ഗോൺസാലസ് നൽകിയ ക്രോസ് തകർപ്പൻ ഷോട്ടിലൂടെ മെസി വലയിലെത്തിച്ചു. പെറു ഗോൾകീപ്പർക്ക് തടുക്കാൻ കഴിയുന്ന അകലത്തിലൂടെ തന്നെയാണ് പന്ത് പോയതെങ്കിലും അതിന്റെ വേഗതയും കരുത്തും അവിശ്വസനീയമായതിനാൽ അദ്ദേഹം പരാജയപ്പെട്ടു.ഈ ഗോളോടെ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കി.
ഉറുഗ്വേ താരം ലൂയിസ് സുവാരസിനെ മെസി മറികടന്നത്.29 ഗോളുകളാണ് മെസ്സിയുടെ മുൻ ബാഴ്സലോണ സഹതാരം നേടിയത്.മത്സരം ഹാഫ് ടൈം ഇടവേളയിലേക്ക് കടക്കാനിരിക്കെ മറ്റൊരു തകർപ്പൻ ഗോളിലൂടെ ലയണൽ മെസ്സി പെറുവിന്റെ സ്വപ്നങ്ങൾക്ക് വിരാമമിട്ടു.വിങ്ങിലൂടെ മുന്നേറി വന്ന് എൻസോ ഫെർണാണ്ടസ് നൽകിയ ക്രോസ് പിഴവൊന്നും കൂടാതെ മെസി വലയിലേക്കെത്തിച്ചു.മൂന്നാമതൊരു ഗോൾ കൂടി മെസി നേടിയിരുന്നെങ്കിലും വീഡിയോ പരിശോധനയിൽ ഓഫ്‌സൈഡ് കണ്ടെത്തിയതിനാൽ മെസിക്ക് ഹാട്രിക്ക് നഷ്‌ടമായി.
¡El segundo de Lionel Messi! Gran jugada colectiva de @Argentina para el doblete del capitán campeón del mundo ⚽️🇦🇷#CreeEnGrande pic.twitter.com/kQazeE2SRT
— CONMEBOL.com (@CONMEBOL) October 18, 2023
ഇന്നലത്തെ മത്സരത്തിൽ മെസിയുടെ ഒരു അവിശ്വസനീയ സ്‌കിൽ ഉണ്ടായിരുന്നു. ത്രോ ലൈനിനരികിൽ വെച്ച് തന്നെ തടുക്കാൻ വന്ന താരത്തെ മെസി പന്തടക്കവും കൊണ്ട് മൈതാനത്ത് വീഴ്ത്തി. അതിനിടയിൽ മറ്റൊരു താരം കൂടി മെസിയെ തടുക്കാനെത്തി. മെസി നടത്തിയ നീക്കത്തിൽ ആദ്യം വീണ താരം വീണ്ടും മൈതാനത്തു വീഴുകയും രണ്ടു താരങ്ങളെയും കബളിപ്പിച്ച് മെസി പന്തെടുത്ത് മുന്നേറുകയും ചെയ്‌തു.എട്ടാം ബാലൺ ഡി ഓർ എന്ന റെക്കോർഡ് ഭേദിച്ച് ചരിത്രത്തിലെ ആദ്യ കളിക്കാരനാകാനുള്ള പാതയിലാണ് ലയണൽ മെസ്സി.
Lionel Messi Vs. Peru
— L/M Football (@lmfootbalI) October 18, 2023
The 36 year old Ballon d’Or winner 🐐pic.twitter.com/2mbSSvubsk
സ്‌പാനിഷ് സ്‌പോർട്‌സ് പ്രസിദ്ധീകരണമായ SPORT അനുസരിച്ച് ഫ്രാൻസിലെ ഗാലയിൽ ഒരിക്കൽ കൂടി അർജന്റീന ഐക്കൺ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കിരീടം ചൂടും.കഴിഞ്ഞ വർഷം മെസ്സിയുടെ നേട്ടങ്ങൾ അദ്ദേഹത്തെ പുരസ്കാരത്തിന് ഏറ്റവും പ്രിയപ്പെട്ടവനാക്കി. പാരീസ് സെന്റ് ജെർമെയ്‌ന്റെ ലീഗ് 1 വിജയത്തിന് ശേഷം, ലീഗ്സ് കപ്പിലൂടെ ഇന്റർ മിയാമിയെ അതിന്റെ ആദ്യ ട്രോഫി വിജയത്തിലേക്ക് നയിച്ചു. നാല് പതിറ്റാണ്ടിനിപ്പുറം അർജന്റീനയുടെ ആദ്യ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
LIONEL MESSI WHAT A ONE TOUCH FINISH GOAL, BALLON D'OR pic.twitter.com/SNH3moWfvp
— L/M Football (@lmfootbalI) October 18, 2023
മെസ്സിയുടെ എട്ടാമത്തെ ബാലൺ ഡി ഓറിനുള്ള ഏക എതിരാളി മാൻ സിറ്റിയുടെ എർലിംഗ് ഹാലൻഡ് ആയിരിക്കും. ഇംഗ്ലണ്ടിൽ ബ്ലൂസിനൊപ്പം സ്‌ട്രൈക്കർക്ക് മികച്ച സീസണായിരുന്നു. പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാൻ സിറ്റി ട്രെബിൾ നേടുന്നതിന് അദ്ദേഹത്തിന്റെ സംഭാവന വലുതെയിരുന്നു.എന്നാൽ മെസ്സിയുടെ പ്രകടനം കാണുമ്പോൾ ഹാലാൻഡിന് തന്റെ ആദ്യത്തെ ബാലൺ ഡി ഓർ ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് തോന്നുന്നു.