‘ഞാനാണ് മാനേജർ, കാര്യങ്ങളുടെ ഉത്തരവാദിത്തം എനിക്കാണ്’ : റൊണാൾഡോയെ സസ്‌പെൻഡ് ചെയ്തതിന്റെ കാരണം വ്യക്തമാക്കി ടെൻ ഹാഗ്| Cristiano Ronaldo

ഓൾഡ് ട്രാഫോർഡിൽ ടോട്ടൻഹാം ഹോട്‌സ്പറിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.എന്നാൽ യുണൈറ്റഡിന്റെ ജയത്തേക്കാൾ ഇതിഹാസ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മോശം പെരുമാറ്റം വളരെയേറെ വിമർശനങ്ങൾക്ക് കാരണമായി തീരുകയും ചെയ്തു.

റൊണാൾഡോയ്‌ക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നടപടി സ്വീകരിക്കുകയും ശനിയാഴ്ച ചെൽസിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിനുള്ള ടീമിൽ 37-കാരൻ ഉണ്ടാകില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടീമിൽ നിന്ന് ഒഴിവാക്കിയതിന് പുറമേ, റൊണാൾഡോ ഒറ്റയ്ക്ക് പരിശീലനം നടത്തണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും വ്യക്തമാക്കിയിട്ടുണ്ട്.മുമ്പ് റയോ വല്ലെക്കാനോയ്‌ക്കെതിരായ പ്രീ-സീസൺ സൗഹൃദ മത്സരത്തിനിടെ നേരത്തെ പോയതിന് ടെൻ ഹാഗ് 37 കാരനെ വിമർശിച്ചിരുന്നു.

എന്നാൽ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ചതായി എറിക് ടെൻ ഹാഗ് സ്ഥിരീകരിച്ചു.അതിനു ശേഷം ഓൾഡ് ട്രാഫോർഡിലെ ടണലിൽ നിന്ന് പുറത്തുകടക്കുകയും ചെയ്തു. “ഞാനാണ് മാനേജർ, ഇവിടുത്തെ മികച്ച കായിക സംസ്കാരത്തിന്റെ ഉത്തരവാദിത്തം എനിക്കാണ്, എനിക്ക് മാനദണ്ഡങ്ങളും മൂല്യങ്ങളും സജ്ജീകരിക്കേണ്ടതുണ്ട്, ഞാൻ അവയെ നിയന്ത്രിക്കേണ്ടതുണ്ട്. ഞങ്ങൾ ഒരു ടീമിലാണ്.റയോ വല്ലെക്കാനോയ്ക്ക് ശേഷം ഇത് അംഗീകരിക്കാനാവില്ലെന്ന് ഞാൻ പറഞ്ഞു,രണ്ടാം തവണ ഒരു തെറ്റ് ചെയ്യുമ്പോൾ അതിന്റെ അനന്തരഫലം ഉണ്ടാകും. അതാണ് ഞങ്ങൾ ഇപ്പോൾ ചെയ്തത്. നാളെ ഞങ്ങൾക്ക് റൊണാൾഡോയെ നഷ്ടമാകും, അത് ഒരു നഷ്ടമാണ്.പക്ഷേ ഇത് ഗ്രൂപ്പിന്റെ മനോഭാവത്തിനും മാനസികാവസ്ഥയ്ക്കും ഇത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു” ടെൻ ഹാഗ് പറഞ്ഞു.

റൊണാൾഡോ “സ്ക്വാഡിന്റെ ഒരു പ്രധാന ഭാഗമായി തുടരുന്നു” എന്ന ക്ലബിന്റെ പ്രസ്താവന ടെൻ ഹാഗ് ആവർത്തിച്ചു.”സീസണിന്റെ തുടക്കത്തിൽ ഞാൻ ഒരു മുന്നറിയിപ്പ് നൽകി,നിങ്ങൾ ഒരുമിച്ച് ജീവിക്കുമ്പോൾ, ഒരുമിച്ച് കളിക്കുമ്പോൾ, ഫുട്ബോൾ ഒരു ടീം സ്പോർട് ആണ്, നിങ്ങൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്, ഞാൻ അത് നിയന്ത്രിക്കേണ്ടതുണ്ട്” ടെൻ ഹാഗ് കൂട്ടിച്ചേർത്തു.

Rate this post