ആൻഫീൽഡിൽ ലിവർപൂളിനെ സമനിലയിൽ തളച്ച ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തെ പ്രശംസിച്ച് എറിക് ടെൻ ഹാഗ് | Erik Ten Hag
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ ലിവര്പൂളിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയിൽ തളച്ചു. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാൻ സാധിച്ചില്ല.ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഉൾപ്പെടെ പല പ്രമുഖ താരങ്ങളുടെ അഭാവത്തിലും ലിവർപൂളിനെതിരെ മികച്ച പ്രകടനം പുറത്തടുക്കാൻ യുണൈറ്റഡിന് സാധിച്ചു.
യുണൈറ്റഡ് പ്രതിരോധ നിരയും ഗോൾ കീപ്പർ ഒനാനയും മികച്ച പ്രകടനം കാഴ്ചവെച്ചു.ആൻഫീൽഡിൽ ലിവർപൂളിന്റെ 11 വിജയങ്ങളുടെ പരമ്പര അവസാനിപ്പിക്കാനും യുണൈറ്റഡിന് സാധിച്ചു. സമനിലയോടെ ആഴ്‌സനലിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നേടാനുള്ള അവസരവും ലിവർപൂൾ നഷ്ടപെടുത്തി. മത്സരത്തിന് ശേഷം സംസാരിച്ച പരിശീലകൻ എറിക് ടെൻ ഹാഗ് യുണൈറ്റഡിന്റെ പ്രകടനത്തെ പ്രശംസിച്ചു. പ്രത്യേകിച്ച് പ്രതിരോധ നിര പുറത്തെടുത്ത പ്രകടനം എടുത്തു പറയുകയും ചെയ്തു.
“ഞങ്ങൾ ലിവര്പൂളിനെ പ്രതിരോധിച്ച രീതി ഏതാണ്ട് പെർഫെക്റ്റ് ആയിരുന്നു.ഒരു തെറ്റ് ചെയ്താൽ അത് പരിഹരിക്കാൻ എപ്പോഴും ഒരു സഹപ്രവർത്തകൻ ഉണ്ടായിരുന്നു. മത്സരത്തിലെ വലിയ വിജയം ഇതാണെന്ന് ഞാൻ കരുതുന്നു,എപ്പോഴും പരസ്പരം പോരാടേണ്ടതുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അത് എല്ലായ്‌പ്പോഴും ഒരുപോലെയാണ് — ഞങ്ങൾ ബാക്കിയുള്ളവർക്ക് എതിരാണ്” ടെൻ ഹാഗ് പറഞ്ഞു.
തുടർച്ചയായ തോൽവികൾ നേരിട്ടത്തോടെ ഡച്ച് പരിശീലകനെതിരെ വലിയ വിമര്ശനങ്ങൾ ഉയർന്നുവരികയും സ്ഥാനം ഒഴിയണം എന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.ടെൻ ഹാഗ് തന്റെ കളിക്കാർ തനിക്ക് പിന്നിലുണ്ടെന്ന് ആവർത്തിച്ച് പറയുകയും ആൻഫീൽഡിൽ അവർ കാണിച്ച പോരാട്ടം അത് തെളിയിക്കുന്നുണ്ടെന്നും പറഞ്ഞു.”ഇന്ന് കാർമേഘങ്ങൾ വട്ടമിട്ടിരുന്നു എന്നതിൽ സംശയമില്ല, യുണൈറ്റഡ് ഇവിടെ നിന്ന് ജീവനോടെ പുറത്തുവരുമെന്ന് കരുതിയ ഞാനുൾപ്പെടെ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനും ഉണ്ടായിരുന്നില്ല,” മുൻ യുണൈറ്റഡ് ഡിഫൻഡർ ഗാരി നെവിൽ സ്കൈ സ്പോർട്സിൽ പറഞ്ഞു.
🚨🚨🎙️| Erik ten Hag: “The way we defended it was almost perfect. When we made a mistake there was always a team-mate to sort it out. I think that is the big win from today, we have to keep this and bring this every game. Always you have to fight for each other.” pic.twitter.com/2HSTpC14K5
— centredevils. (@centredevils) December 17, 2023
ലിവർപൂളിന്റെ കരുത്തരായ മുന്നേറ്റ നിരക്കെതിരെ ശക്തമായി നിന്ന ഡിഫൻഡർമാരായ റാഫേൽ വരാനെയും ജോണി ഇവാൻസിനെയും പ്ലസ് ഗോൾകീപ്പർ ആന്ദ്രേ ഒനാനയെയും ടെൻ ഹാഗ് പ്രശംസിച്ചു.”വരാനെയുടെ ജോണി ഇവാൻസുമായുള്ള പങ്കാളിത്തത്തിൽ മികച്ച പ്രകടനം നടത്തി, ഇരുവരും ടീമിനെ പിന്നിൽ നിന്ന് നയിച്ചു. ആന്ദ്രേ ഒനാന അതിൽ ഒരു വലിയ പങ്ക് വഹിച്ചതായി ഞാൻ കരുതുന്നു, ”അദ്ദേഹം പറഞ്ഞു.
“നിങ്ങൾ എല്ലായ്പ്പോഴും ബാഡ്ജിനായി പോരാടേണ്ടതുണ്ട്,” ഡച്ചുകാരൻ പറഞ്ഞു. “ഞങ്ങൾ വളരെ ഉയർന്ന നിലയിലും ചിലപ്പോൾ വളരെ താഴ്ന്ന നിലയിലും കളിക്കുന്നു. നിങ്ങൾക്ക് ഒരു സീസണിൽ എന്തെങ്കിലും നേടണമെങ്കിൽ നിശ്ചിത പരിധിക്ക് താഴെയാകാൻ കഴിയില്ല, അതിനാൽ ഞങ്ങൾ സ്ഥിരത നേടേണ്ടതുണ്ട്” ടെൻ ഹാഗ് പറഞ്ഞു.