ബാഴ്സ ഇനി ചെയ്യേണ്ട സൈനിംഗുകൾ ഏതൊക്കെയെന്ന് തുറന്നുപറഞ്ഞ് കൂമാൻ.

ഒക്ടോബർ അഞ്ചിനാണ് ഈ വർഷത്തെ ട്രാൻസ്ഫർ ജാലകം അടക്കുക. അതിന് മുമ്പ് ബാഴ്സക്ക് ഒരുപിടി താരങ്ങളെ ടീമിൽ എത്തിക്കാൻ ആഗ്രഹമുണ്ട് എന്നത് വ്യക്തമായതാണ്. എന്നാൽ സാമ്പത്തികപരമായ പ്രശ്നങ്ങൾ ബാഴ്സയെ വല്ലാതെ അലട്ടുന്നുണ്ട്. എന്നിരുന്നാലും സെർജിനോ ഡെസ്റ്റിനെ ബാഴ്‌സ സൈൻ ചെയ്യുന്നതിന്റെ വക്കിലെത്തിയിട്ടുണ്ട്.ഇതോടെ ഫുൾബാക്ക് പൊസിഷനിലെ ബാഴ്സയുടെ പ്രശ്നം ഏതാണ്ട് തീരും.

ഇനി ഏതൊക്കെ പൊസിഷനുകളിലേക്കാണ് താരങ്ങളെ വേണ്ടത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ.ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് കൂമാൻ തനിക്ക് ആവിശ്യമായ താരങ്ങളെ തുറന്നു പറഞ്ഞത്. ഒരു സെന്റർ ബാക്കിനെയും ഒരു സ്‌ട്രൈക്കറെയുമാണ് തനിക്ക് അത്യാവശ്യം എന്നാണ് കൂമാൻ പറഞ്ഞത്.

” ക്ലബ്ബിന് സാമ്പത്തികപരമായ ബുദ്ദിമുട്ടുകൾ ഉണ്ട് എന്നെനിക്കറിയാം. പക്ഷെ രണ്ടോ മൂന്നോ പൊസിഷനിലേക്ക് താരങ്ങളെ ടീമിന് ആവിശ്യമാണ്. പക്ഷെ പുതിയ താരങ്ങൾ എത്തിയിട്ടില്ലെങ്കിലും ക്ലബ് കഠിനാദ്ധ്യാനം ചെയ്യും. പുതിയ താരങ്ങളെ എത്തിക്കാത്തതിൽ എനിക്ക് ഒരു പരാതിയുമില്ല. നിലവിലെ താരങ്ങളെ ഉപയോഗിക്കാൻ എനിക്ക് കഴിഞ്ഞേക്കും ” കൂമാൻ തുടർന്നു.

” ഒരു സെന്റർ ബാക്കിനെ ടീമിന് ആവിശ്യമാണ്. ജെറാർഡ് പിക്വേ, ലെങ്ലെറ്റ്‌, അരൗജോ എന്നിവർ ഞങ്ങൾക്കൊപ്പമുണ്ട്. എന്നിരുന്നാലും ഒരു താരത്തിന്റെ അഭാവം ടീമിൽ ഉണ്ട്. ആ പൊസിഷനിലേക്ക് ഒരു താരത്തെ ആവിശ്യമാണ്. കൂടാതെ ഒരു സെന്റർ സ്‌ട്രൈക്കറെയും ബാഴ്സക്ക് ആവിശ്യമുണ്ട്. ബ്രൈത്വെയിറ്റ്, ഗ്രീസ്‌മാൻ, മെസ്സി എന്നിവരെ എനിക്ക് ഉപയോഗിക്കാം. എന്നിരുന്നാലും ഒരു താരത്തെ നമ്പർ നയൺ പൊസിഷനിൽ ഞങ്ങൾക്ക് ആവിശ്യമാണ് ” കൂമാൻ പറഞ്ഞു.

സ്ട്രൈക്കർ പൊസിഷനിലേക്ക് മെംഫിസ് ഡീപ്പേ, ലൗറ്ററോ മാർട്ടിനെസ് എന്നിവരെ ബാഴ്സ ലക്ഷ്യമിടുന്നത്. എന്നാൽ ഇരുവരെയും ലഭിക്കാൻ സാധ്യത കുറവാണ്. സെന്റർ ഡിഫൻഡർ പൊസിഷനിലേക്ക് സിറ്റി താരം എറിക് ഗാർഷ്യയെയാണ് ബാഴ്‌സ നോട്ടമിട്ടിരിക്കുന്നത്. താരത്തിന് വേണ്ടി ബാഴ്‌സ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

Rate this post