“നിങ്ങൾ എന്നോട് ജർമനിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമോ എന്നാണോ ചോദിക്കുന്നത്, ഇല്ല.” തന്റെ നിലപാട് വ്യക്തമാക്കി ക്ലോപ്

ലിവർപൂളിനോടുള്ള തന്റെ പ്രതിബദ്ധത എന്താണെന്ന് വീണ്ടും ഫുട്‌ബോൾ ലോകത്തോട് പ്രഖ്യാപിച്ചു കൊണ്ട് ക്ളോപ്പ്. ജോവാച്ചിം ലോയ്ക്ക് പകരക്കാരനായി ജർമനയിയെ പരിശീലിപ്പിക്കാൻ താൻ ഉണ്ടാവില്ലെന്ന് ക്ളോപ്പ് വ്യക്തമാക്കി.

61കാരനായ ലോ താൻ ജർമനിയുടെ പരിശീലക സ്ഥാനത്തു നിന്നും പിന്മാരുമെന്നു പ്രഖ്യാപിച്ചു. നീണ്ട 15 വർഷങ്ങളുടെ പരിശീലനത്തിനൊടുവിലാണ് ലോ തന്റെ സ്ഥാനത്ത് നിന്നും പിന്മാറുന്നത്. ലോയ്ക്ക് പകരക്കാരനായി ആൻഫീൽഡിൽ നിന്നും ക്ളോപ്പ് ജർമനിയെ പരിശീലിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വന്നുവെങ്കിലും ക്ളോപ്പ് ഇതിനെ ചൊല്ലി ശക്തമായി പ്രതികരിച്ചിരിക്കുകയാണ്.

ലൈപ്സിഗിനെതിരെയുള്ള രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിനു വേണ്ടി തയ്യാറെടുക്കുന്നതിനിടയിലാണ് ക്ളോപ്പിന് പറ്റിയുള്ള ഈ വാർത്ത ഫുട്‌ബോൾ ലോകത്ത് ആകെ പരന്നത്. പക്ഷെ ക്ലോപ് 2024വരെ ലിവർപൂളുമായി താൻ ചെയ്ത കരാർ പൂർത്തിയാവുന്നത് വരെ ജർമനിയെ പരിശീലിപ്പിക്കാൻ തന്റെ സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി. “നിങ്ങൾ എന്നോട് ജർമനിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമോ എന്നാണോ ചോദിക്കുന്നത്, ഇല്ല.” ക്ലോപ് പറഞ്ഞു.

“ലോ തന്റെ ചുമതല ഭംഗിയായി തന്നെ നിർവഹിച്ചു, അദ്ദേഹം നല്ലൊരു പരിശീലകനാണ്. ജർമൻ എഫ്.എ അദ്ദേഹത്തിന്റെ പകരക്കാരനായി നല്ലൊരാളെ തന്നെ കണ്ടെത്തും. പിന്നെ എനിക്ക് 3 വർഷം ഇനിയും ലിവർപൂളിൽ ബാക്കിയുണ്ട്. നിങ്ങൾ ഒരു കരാറിൽ ഒപ്പുവെക്കുകയാണെങ്കിൽ തീർച്ചയായും അത് പൂർത്തിയാക്കണം.”

Rate this post