ഒരു സെൻട്രൽ ഡിഫെൻഡർക്ക് ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഉയരം ആവശ്യമില്ലെന്ന് തെളിയിച്ച 5 അടി 9 ഇഞ്ച് ഉയരക്കാരൻ |Lisandro Martinez

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സെന്റർ ബാക്കായി ലിസാൻഡ്രോ മാർട്ടിനെസിന് വിജയിക്കാൻ സാധ്യതയില്ലെന്ന് മുൻ ലിവർപൂൾ ഡിഫൻഡർ ജാമി കാരാഗർ ഒരു മാസം മുമ്പ് അഭിപ്രയാം പറഞ്ഞിരുന്നു.അജാക്സിൽ നിന്ന് 57 മില്യൺ പൗണ്ട് കരാറിൽ ഈ വേനൽക്കാലത്ത് 24-കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നതിന് ശേഷമായിരുന്നു ഇത്, ലീഗിലെ ആദ്യ മത്സരത്തിൽ 0-4ന് ബ്രെൻറ്ഫോർഡിനോട് തോറ്റപ്പോൾ ലിവർപൂൾ താരത്തിന്റെ അഭിപ്രയം ശെരിയാണെന്ന് പലരും കരുതി.

ബ്രെന്റ്‌ഫോർഡ് സ്‌ട്രൈക്കറായ ഇവാൻ ടോണിയും അവരുടെ ഡിഫൻഡർ ബെൻ മീയും മാർട്ടിനെസിനെ ഉയരത്തിന്റെ കാര്യത്തിൽ കീഴ്പെടുത്തി.പ്രീമിയർ ലീഗിലേക്കുള്ള അദ്ദേഹത്തിന്റെ നീക്കം തെറ്റായിപ്പോയോ എന്ന ചോദ്യങ്ങൾ ഉയർന്നു.മാർട്ടിനെസിന്റെ വരവിനെക്കുറിച്ചുള്ള ആദ്യകാല വിവരണം പൂർണ്ണമായും അദ്ദേഹത്തിന്റെ ഉയരത്തെയും ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റിൽ മത്സരിക്കുന്നതിനുള്ള ശാരീരിക വളർച്ചയെയും കേന്ദ്രീകരിച്ചായിരുന്നു. 175 സെന്റിമീറ്ററിൽ (5 അടി, 9 ഇഞ്ച്) നിൽക്കുന്ന മാർട്ടിനെസ് ഔദ്യോഗികമായി പ്രീമിയർ ലീഗിലെ ഏറ്റവും ഉയരം കുറഞ്ഞ സെന്റർ ബാക്കായി.

പ്രീമിയർ ലീഗ് പോലുള്ള ഉയർന്ന ശാരീരികമായ ലീഗിൽ വിജയിക്കുവാനും , ഏരിയൽ ഡ്യുവലുകൾ വിജയിക്കാനും , ശാരീരിക പോരാട്ടങ്ങളിൽ ഏർപ്പെടാനും ഉയരം അനിവാര്യമാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ ഉയർന്ന തലത്തിലുള്ള ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരന് ഉയരം ശരിക്കും ഒരു അനിവാര്യതയാണോ? ഒരാൾ അവരുടെ ജോലിയിൽ മിടുക്കനായിരിക്കണം എന്നല്ലാതെ ഉയരത്തിൽ പ്രാധാന്യമില്ല.കളിയുടെ ചരിത്രത്തിൽ ഉയരം കൂടിയ നേട്ടം ഇല്ലാതെ തന്നെ പേരെടുത്ത നിരവധി ഡിഫൻഡർമാരുണ്ട്. അവയിൽ ചിലർ ഇവരാണ്. ഗാരി മെഡൽ 171 സെ.മീ (5-7)ഇവാൻ കോർഡോബ 173 സെ.മീ (5-8)ജാവിയർ മഷെറാനോ 174 സെ.മീ (5-9)കാർലെസ് പുയോൾ 178 സെ.മീ (5-10)ഫ്രാൻസ് ബെക്കൻബോവർ 181 സെ.മീ (5-11).മേൽപ്പറഞ്ഞ കളിക്കാർ കളിയുടെ ഇതിഹാസങ്ങളായി മാറുകയും വായുവിൽ അനുഭവപ്പെടുന്ന ഏതെങ്കിലും പോരായ്മകൾ നികത്താൻ വിവിധ ഗുണങ്ങൾ ഉള്ളവരായിരുന്നു.

ഫാബിയോ കന്നവാരോ ആയിരുന്നു അവരിൽ ശ്രദ്ധേയനായത്. 5 അടി 9 ഇഞ്ച് ഉയരത്തിൽ നിൽക്കുന്ന ഇറ്റാലിയൻ തന്റെ കാലത്തെ ഏറ്റവും മികച്ച താരമായി കണക്കാക്കപ്പെട്ടു. 4 ലോകകപ്പുകളിൽ അദ്ദേഹം ഇറ്റലിയെ പ്രതിനിധീകരിച്ചു, 2006-ൽ ലോകകപ്പ് ഉയർത്തിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു. കളിയിലെ മറ്റൊരു ഇതിഹാസം 2008 ലും 2012 ലും യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ ബാക്ക് ടു ബാക്ക് വിജയിച്ചതിന്റെ റെക്കോർഡ് സ്വന്തമാക്കിയ കാൾസ് പുയോളായിരുന്നു. , കൂടാതെ 2010ൽ ലോകകപ്പും അദ്ദേഹം ഉയർത്തി.

വലിയ സെന്റർ ഫോർവേഡുകളുടെ ഭീഷണിയെ നേരിടാനുള്ള താക്കോൽ പിച്ചിലെ ഒത്തിണക്കവും കൂട്ടുകെട്ടുമാണ്.ഉദാഹരണത്തിന് അജാക്സിൽ മാർട്ടിനെസിനൊപ്പം ജൂറിയൻ ടിമ്പർ മികച്ച ഒത്തിണക്കം പ്രകടമാക്കിയിരുന്നു.യുണൈറ്റഡിൽ, ഹാരി മഗ്വെയറുമായുള്ള ആ കൂട്ടുകെട്ട് കണ്ടെത്താനായില്ല. എന്നാൽ യുണൈറ്റഡ് ഹെഡ് കോച്ച് എറിക് ടെൻ ഹാഗ് റാഫേൽ വരാനെയെ ജോടിയാക്കിയത് മുതൽ പ്രകടമായ വ്യത്യാസമുണ്ട്. വരാനെ വായുവിൽ മികച്ചതാണ്, അത് മാർട്ടിനെസിനെ തന്റെ കളി പുറത്തെടുക്കാൻ സഹായിക്കുന്നു.കഴിഞ്ഞ സീസണിൽ എറെഡിവിസിയിൽ മാർട്ടിനെസ് 90 ന് ശരാശരി 5.3 ഏരിയൽ ഡ്യുവലുകൾ നേടി.6 അടിയിൽ കൂടുതൽ ഉയരത്തിൽ നിൽക്കുന്ന ഹാരി മഗ്വേർ, റാഫേൽ വരേൻ, വിക്ടർ ലിൻഡലോഫ് എന്നിവരേക്കാൾ കൂടുതൽ ശരാശരി അദ്ദേഹം ഓരോ ഗെയിമിലും ഉണ്ടായിരുന്നു.

പന്തിന്റെ വേഗതയും ഉയരവും വിദഗ്ധമായി മുൻകൂട്ടി കണ്ടുകൊണ്ട് തന്റെ ചെറിയ പൊക്കത്തെ മറികടക്കാൻ മാർട്ടിനെസ് പഠിച്ചു, അതേസമയം അവൻ പതിവായി തന്റെ എതിരാളിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.പ്രീമിയർ ലീഗിൽ വിജയിക്കാൻ ഏരിയൽ ഡ്യുവലുകൾ വിജയിക്കുകയും ശാരീരിക പോരാട്ടങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് ഒരു സെന്റർ ബാക്കിനെ അപേക്ഷിച്ച് പ്രധാന ഭാഗമാണെന്നത് ശരിയാണ്. പക്ഷേ, അത് ഇല്ലെങ്കിലും വേണ്ടത് നല്ല ഫുട്ബോൾ തലച്ചോറും കഠിനാധ്വാനവുമാണ്.

ഉയരം കുറവുള്ള ഒരു സെന്റർ ബാക്ക് എന്ന നിലയിൽ കളിക്കാർക്ക് താഴ്ന്ന ഗുരുത്വാകർഷണ കേന്ദ്രമുണ്ട്, അതിനർത്ഥം വലിയ സ്‌ട്രൈക്കറുകളേക്കാൾ വളരെ വേഗത്തിൽ ആയിരിക്കും എന്നാണ്. പിച്ചിലുടനീളം കൂടുതൽ ചലനാത്മകതയും ഉണ്ടായിരിക്കും. കളിക്കാരന്റെ ഒരേയൊരു പോരായ്മ വായുവിൽ ചാടാനും ആധിപത്യം സ്ഥാപിക്കാനുമുള്ള കഴിവാണ്, എന്നിരുന്നാലും മതിയായ പരിശീലനത്തിലൂടെ, അതും പരിഹരിക്കപ്പെടാം. അതിനാൽ പ്രധാനം വൈദഗ്ധ്യം മാത്രമാണ്.

വിമർശകരും പണ്ഡിതന്മാരും എർലിംഗ് ഹാലൻഡിനെയോ ഡാർവിൻ ന്യൂനെസിനെയോ പോലുള്ളവരെ നേരിടാനുള്ള മാർട്ടിനെസിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അവൻ രണ്ടുപേരെയും യുണൈറ്റഡ് ഡിഫൻഡർ മുമ്പ് നേരിട്ടിട്ടുണ്ടെന്ന് ഓർക്കുക (കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ന്യൂനസും യുസിഎൽ റൗണ്ട് 16-ൽ ഹാലൻഡിനെയും നേരിട്ട്)രണ്ടു മത്സരത്തിലും മാർട്ടിനെസ് മികച്ചു നിന്നു.

നെതർലാൻഡിൽ ആയിരുന്ന കാലത്ത് അജാക്സ് ആരാധകർ മാർട്ടിനെസിനെ ‘ആംസ്റ്റർഡാമിലെ കശാപ്പുകാരൻ’ എന്ന് വിളിപ്പേര് നൽകി.മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ അവസാന ഏറ്റുമുട്ടലിൽ ഷെരീഫിനെ 2-0 ന് തോൽപ്പിച്ചപ്പോൾ മാർട്ടിനെസ് വീണ്ടും നിർണായകമായി. വരാനുമായുള്ള മികച്ച കൂട്ടുകെട്ട് താരം തുടരുകയാണ്. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ആവശ്യങ്ങൾ തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ബോധ്യമുള്ള ഒരു കളിക്കാരന് ഉയരമില്ലായ്മയെക്കുറിച്ചുള്ള പരാമർശം നേരിയ പ്രകോപനമാണ്.ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ച മത്സരത്തിൽ മാർട്ടിനെസിന്റെ പങ്ക് വിവരിക്കാൻ സാധിക്കാത്തതാണ്.

Rate this post