ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പിഴ ശിക്ഷ ബ്ലാസ്റ്റേഴ്സിനെതിരെ ചുമത്തി എഐ എഫ്എഫ് അച്ചടക്ക സമിതി |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സ് പ്ലെ ഓഫ് മത്സരം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. എക്സ്ട്രാ ടൈമിലെ സുനിൽ ഛേത്രിയുടെ വിവാദ ഗോളിൽ പ്രതിഷേധിച്ച് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ നേതൃത്വത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളി മതിയാക്കി മൈതാനം വിടുകയും ചെയ്തു.

ഇതിൽ കേരള ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണ് എന്നുള്ളത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കമ്മിറ്റി വിധിച്ചിരുന്നു.ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിയെടുക്കും എന്ന് അച്ചടക്ക സമിതി അറിയിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ AIFF അച്ചടക്ക കമ്മറ്റി 5 കോടി മുതൽ 7 കോടി വരെ ബ്ലാസ്റ്റേഴ്സിന് മേൽ പിഴ ചുമത്താൻ ഒരുങ്ങുകയാണ്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഇതിനു മുൻപ് ഇത്രയും വലിയ ഒരു പിഴ ഉണ്ടായിട്ടില്ല.എന്നാൽ മറ്റു ശിക്ഷ നടപടികൾ കേരള ബ്ലാസ്റ്റേഴ്സിന് ഏൽക്കേണ്ടി വരില്ല എന്നുള്ളത് ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.

ഐഎസ്എല്ലിന്റെ അടുത്ത പതിപ്പിൽ നിന്ന് ഏതെങ്കിലും മത്സരത്തിൽ നിന്നുള്ള അയോഗ്യതയോ പോയിന്റ് കിഴിവോ ബ്ലാസ്റ്റേഴ്‌സിന് നേരിടേണ്ടിവരില്ല.“കമ്മിറ്റി ഇത് സംബന്ധിച്ച് ദീർഘമായി ചർച്ച ചെയ്ത ശേഷം ഒരു തീരുമാനത്തിലെത്തി. വാക്കൗട്ട് ചെയ്യാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം ഇന്ത്യൻ ഫുട്ബോളിനെ മോശമായി പ്രതിഫലിപ്പിക്കുന്നു എന്നതിൽ തർക്കമില്ല.റഫറിയിങ് തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരു ക്ലബ് മൈതാനത്ത് നിന്ന് ഇറങ്ങിപ്പോയതിന് ഇന്ത്യൻ ഫുട്ബോളിൽ ഒരു മാതൃകയുമില്ല” അച്ചടക്ക സമിതി പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന് കളി ഉപേക്ഷിക്കാൻ ന്യായീകരണമില്ലെന്ന് കമ്മിറ്റി കരുതുന്നു. ബ്ലാസ്റ്റേഴ്‌സ് മൈതാനത്തിന് പുറത്തേക്ക് നടക്കുന്നതിനും മത്സരം നിർത്തലാക്കുന്നതിനും ഇടയിൽ 20 മിനിറ്റ് ഉണ്ടായിരുന്നതിനാൽ, വുകോമാനോവിച്ചിന്റെ തീരുമാനം മാറ്റാൻ ക്ലബ്ബും ഒന്നും ചെയ്തില്ല.ബ്ലാസ്റ്റേഴ്സിനെതിരെ എഐഎഫ്എഫ് എന്ത് ഉപരോധം ഏർപ്പെടുത്തിയാലും അപ്പീൽ നൽകാൻ ക്ലബിന് അനുമതി നൽകും. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകമനോവിച്ചിനെതിരെ പ്രത്യേകം കുറ്റം ചുമത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ പ്രത്യേക നടപടിയുണ്ടാകും എന്നുറപ്പാണ്.

Rate this post