ലയണൽ മെസ്സിയുടെ അഭാവത്തിലും ഇന്റർ മയാമിക്ക് വിജയം നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച അർജന്റീനിയൻ |Inter Miami

ലയണൽ മെസ്സി ഇല്ലെങ്കിലും തങ്ങൾക്ക് ജയിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്റർ മയാമി. കഴിഞ്ഞ ദിവസം സ്‌പോർട്ടിംഗ് കൻസസിനെതിരായ ഇന്റർ മയാമിയുടെ വിജയം അവരുടെ MLS പ്ലേ-ഓഫ് സ്വപ്നങ്ങൾക്ക് കരുത്തു പകരുന്ന ഒന്നായിരുന്നു. സൂപ്പർ താരം ലയണൽ മെസ്സി കളിക്കാതിരുന്ന മത്സരത്തിൽ മയാമി ഒരിക്കലും വിജയം സ്വപ്നം കണ്ടിരുന്നില്ല എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്.

എന്നാൽ ലയണൽ മെസ്സിയുടെ അഭാവത്തിൽ മറ്റൊരു അര്ജന്റീന താരമായ ഫാകുണ്ടോ ഫാരിയാസ് ആ റോൾ ഏറ്റെടുക്കുകയും മികച്ച പ്രകടനവും നടത്തുകയും ചെയ്തു.മയാമിയുടെ വിജയത്തിൽ 21 കാരൻ നിർണായക പങ്കു വഹിക്കുകയും ചെയ്തു.കൻസസിനെതിരായ ഹോം ഗെയിമിന്റെ വലിയ പോസിറ്റീവുകളിൽ ഒന്നായിരുന്നു ഫാരിയാസ്, ബിൽഡ്-അപ്പിലും വർക്ക് ഔട്ട് ഓഫ് പൊസഷനിലും എല്ലാം താരം മികച്ചു നിന്നു.

ഇന്റർ മയമിക്ക് വേണ്ടി തന്റെ അഞ്ചാം ഗെയിമിലെ രണ്ടാമത്തെ ഗോൾ നേടിയ 21 കാരൻ കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗിച്ചിട്ടുണ്ട്.തന്റെ ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നപ്പോൾ കാൽമുട്ടിന്റെ അസ്ഥിബന്ധത്തിന് പരിക്കേറ്റത് അദ്ദേഹത്തെ ഒരു വർഷത്തോളം കളിക്കളത്തിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നു. പരിക്കിൽ നിന്നും മുക്തനായ താരം ടീമിലേക്ക് തിരിച്ചെത്തുകയും ടാറ്റ മാർട്ടിനോയുടെ കളിശൈലിയിലേക്ക് ക്രമേണ പൊരുത്തപ്പെട്ടു വരികയും ചെയ്തു. വേഗതെയാണ് 21 കാരന്റെ ഏറ്റവും വലിയ ആയുധം.

“മത്സരത്തിന് മുമ്പായി ഞങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന സന്ദേശങ്ങൾ ലയണൽ മെസ്സിയിൽ നിന്നും ദേശീയ ടീം ഡ്യൂട്ടിയിലേക്ക് പോയ മറ്റു താരങ്ങളിൽ നിന്നും ലഭിച്ചിരുന്നു”ഫാകുണ്ടോ ഫാരിയസ് മിയാമിയുടെ വിജയത്തിന് ശേഷം പറഞ്ഞു.നിലവിൽ 26 മത്സരങ്ങളിൽ നിന്നും 28 പോയന്റുമായി പോയന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ ആണ് മിയാമിയുള്ളത്.