ഒക്ടോബർ മാസത്തിലെ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും മികച്ച 11 അംഗ ടീം, ബ്രസീൽ താരങ്ങൾ ഇല്ല

ഒക്ടോബർ മാസം 2 വീതം ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് ലാറ്റിൻ അമേരിക്കയിൽ ഓരോ രാജ്യങ്ങളും കളിച്ചത്, ഇപ്പോൾ CONMEBOL കഴിഞ്ഞ മത്സരങ്ങളിൽ ഏറ്റവും മികച്ച 11 അംഗ ടീമിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

ഒറ്റ ബ്രസീൽ താരങ്ങൾ പോലുമില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അർജന്റീനയുടെയും വെന്വസെലയുടെയും മൂന്നു താരങ്ങൾ വീതം ‘ബെസ്റ്റ് ഇലവനിൽ’ ഇടം നേടിയിട്ടുണ്ട്.കൊളംബിയ,ഉറുഗ്വേ എന്നീ രാജ്യങ്ങളിലെ രണ്ടുപേർ വീതം ഇടം നേടിയപ്പോൾ ഇക്കഡോറിൽ നിന്നും പ്രതിരോധ താരം പിയറോ ഹിൻകാപ്പി ഇടം നേടി.

അർജന്റീനയിൽ നിന്നും സൂപ്പർതാരം ലയണൽ മെസ്സി, മധ്യനിര താരം എൻസോ ഫെർണാണ്ടസ്, പ്രതിരോധ താരം ടഗ്ലിയാഫിക്കോ എന്നിവർ ഇടം നേടി. കൊളംബിയയുടെ മുൻ റയൽ മാഡ്രിഡ് താരം ഹമേഷ് റോഡ്രിഗസ്, ഉറുഗ്വയുടെ ലിവർപൂൾ താരം ഡാർവിൻ നുനസ് എന്നിവരും ആദ്യ ഇലവനിൽ ഇടം നേടി.

CONMEBOL തിരഞ്ഞെടുത്ത മികച്ച ഇലവൻ:
ഗോൾകീപ്പർ:റാഫേൽ റോമോ (വെനസ്വേല)
ഡിഫൻഡർ:നഹിതാൻ നാൻഡെസ് (ഉറുഗ്വേ)പിയറോ ഹിൻകാപ്പി (ഇക്വഡോർ)നിക്കോളാസ് ടാഗ്ലിയാഫിക്കോ (അർജന്റീന)വിൽക്കർ ഏഞ്ചൽ (വെനസ്വേല)
മിഡ്ഫീൽഡർ:എൻസോ ഫെർണാണ്ടസ് (അർജന്റീന)മോയിസെസ് കൈസെഡോ (ഇക്വഡോർ)
ഫോർവേഡ്:ജെയിംസ് റോഡ്രിഗസ് (കൊളംബിയ)ലയണൽ മെസ്സി (അർജന്റീന)ഡാർവിൻ ന്യൂനെസ് (ഉറുഗ്വേ)യെഫെർസൺ സോറ്റെൽഡോ (വെനിസ്വേല)