പഞ്ചനക്ഷത്രങ്ങളുമായി ബ്രസീൽ; ലക്ഷ്യം കോപ്പയും ലോകകിരീടവും |Brazil

ലോക ഫുട്ബോളിലെ അതിശക്തരാണ് ബ്രസീൽ. എന്നാൽ സമീപകാലത്തായി അന്താരാഷ്ട്ര കിരീടങ്ങളുടെ അഭാവം ബ്രസീലിന് വേട്ടയാടുന്നുണ്ട്. 2019ൽ സ്വന്തം നാട്ടിൽ നടന്ന കോപ്പ അമേരിക്കയിൽ കിരീടം നേടിയതാണ് ബ്രസീലിന്റെ അവസാന അന്താരാഷ്ട്ര കിരീടം. 2021ൽ സ്വന്തം നാട്ടിൽ നടന്ന കോപ്പ അമേരിക്കയിൽ അർജന്റീനയോട് ഫൈനലിൽ പരാജയപ്പെട്ടത് ബ്രസീലിന്റെ ഉണങ്ങാത്ത മുറിവുകളിൽ ഒന്നാണ്.

നാലു വർഷങ്ങൾക്കു മുമ്പ് കോപ്പ അമേരിക്കയിൽ മുത്തമിട്ടെങ്കിലും ഒരു ലോക കിരീടത്തിൽ ബ്രസീൽ മുത്തമിട്ട് വർഷങ്ങൾ ഏറെയായി. 2002ലെ ജർമൻ ലോകകപ്പിലാണ് ബ്രസീൽ അവസാനമായി ലോകകിരീടത്തിൽ മുത്തമിട്ടത്. അതിനുശേഷം ബ്രസീൽ ഫുട്ബോളിൽ ഒരുപാട് മികച്ച താരങ്ങൾ വന്നു പോയെങ്കിലും ഒരു ലോകകിരീടം നേടാനാകാത്തത് ബ്രസീലിനെ നിരാശയിലാഴ്ത്തുന്നുണ്ട്.

2026 ലെ ലോകകപ്പിന് ബ്രസീൽ ഇറങ്ങുമ്പോൾ ബ്രസീൽ ലക്ഷ്യമിടുന്നതും കനകക്കിരീടം തന്നെയാണ്. ടിറ്റെ പരിശീലകസ്ഥാനം രാജിവച്ചതിന് പിന്നാലെ പുതിയ പരിശീലകനെ എത്തിക്കാൻ ബ്രസീലിന് സാധിച്ചിട്ടില്ല. എങ്കിലും തങ്ങളുടെ ലോകകപ്പ് പദ്ധതികൾക്ക് ഇതിനോടകം തന്നെ തുടക്കമിട്ടിരിക്കുകയാണ് ബ്രസീൽ. അതിന്റെ തെളിവാണ് കഴിഞ്ഞദിവസം ബ്രസീൽ പ്രഖ്യാപിച്ച സൗഹൃദ മത്സരങ്ങൾക്കുള്ള സ്ക്വാഡ്.

അടുത്തമാസം സെനഗലിനും ഗിനിയയ്ക്കുമെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ക്വാർഡിനെ പ്രഖ്യാപിച്ചപ്പോൾ അഞ്ചു പുതുമുഖങ്ങളാണ് ഈ സ്ക്വാഡിൽ ഇടം പിടിച്ചത്. പ്രീമിയർ ലീഗ് ക്ലബ്ബ് ന്യൂ കാസിൽ യുണൈറ്റഡിന്റെ ജോളിങ്ട്ടൻ ടീമിൽ ഇടം പിടിച്ചതാണ് ഏറെ ശ്രദ്ധേയമായി നീക്കം. ഇത്തവണ ന്യൂ കാസിലിന്റെ പ്രീമിയർ ലീഗ് മുന്നേറ്റങ്ങൾക്ക് കരുത്തുപകർന്ന നിർണായക താരമാണ് ജോളിംഗ്ടൺ. താരത്തെ ദേശീയ ടീമിന്റെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ബ്രസീലിന്റെ ലോകകപ്പ് പദ്ധതികൾക്കുള്ള തുടക്കത്തിന്റെ ഭാഗമായിട്ടാണ് ഫുട്ബോൾ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

ജോളിങ്ട്ടണിന് പുറമേ നാലു പുതുമുഖ താരങ്ങളും ബ്രസീലിന്റെ സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. ഫുൾ ബാക്ക്സ് വാൻഡേഴ്സൻ, അയർട്ടൻ ലൂക്കാസ്, ഡിഫണ്ടർ നിനോ, സ്ട്രൈക്കർ മാൽക്കോം എന്നിവരാണ് ജോളിംഗ്ട്ടണ് പുറമേ ദേശീയ സ്ക്വാഡിൽ ഇടം പിടിച്ച പുതുമുഖങ്ങൾ.പുതിയ പരിശീലകനെ കണ്ടു പിടിക്കാൻ ആകാത്തതിനാൽ താൽക്കാലിക പരിശീലകനായ റാമോൺ മെനെസെസാണ് ടീമിനെ പരിശീലിപ്പിക്കുക.

3.7/5 - (3 votes)