ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ സ്ഥിരം പിൻഗാമിക്കായുള്ള തിരച്ചിലിലാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. പല പ്രമുഖ പരിശീലകരുടെയും പേര് ഉയർന്നു വന്നെങ്കിലും ഒരു തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല.ബ്രസീൽ പരിശീലകർക്ക് പകരം യൂറോപ്പിൽ നിന്നുള്ള മികച്ച മാനേജർമാരെ ടീമിലെത്തിക്കാനാണ് ബ്രസീൽ ശ്രമിക്കുന്നത്.
അവരുടെ പ്രധാന ലക്ഷ്യം റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചെലോട്ടിയാണ്. ആഞ്ചെലോട്ടി മികവുറ്റ പരിശീലകൻ ആണെന്നും അദ്ദേഹത്തെ സമീപിക്കാനുള്ള ശെരിയായ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ജൂലൈ മുതൽ അദ്ദേഹത്തെ ഈ റോൾ ഏറ്റെടുപ്പിക്കാൻ ശ്രമിക്കുമെന്ന് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് പറഞ്ഞു.പരുക്കിന്റെയും ഫോമിന്റെയും പ്രശ്നങ്ങൾക്കിടയിൽ റയൽ മാഡ്രിഡിനെ മാറ്റിമറിക്കുകയും 2022-ൽ അഞ്ച് ട്രോഫി വിജയങ്ങളിലേക്ക് അവരെ നയിക്കുകയും ചെയ്ത ആൻസലോട്ടി ബ്രസീലിന് ഏറ്റവും യോജിച്ച പരിശീലകനാവും എന്നാ കാര്യത്തിൽ സംശയമില്ല.
മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോള, റോമയുടെ ജോസ് മൗറീഞ്ഞോ തുടങ്ങിയ മറ്റ് മാനേജർമാരും ബ്രസീലിന്റെ റഡാറിൽ ഉണ്ടായിരുന്നു.ബ്രസീൽ ഗോൾകീപ്പർ എഡേഴ്സണും സാധ്യതയുള്ള നിയമനത്തെക്കുറിച്ച് സംസാരിക്കുകയും ആൻസലോട്ടി ബ്രസീലിലേക്ക് വരുന്നത് വലിയ കാര്യമായിരിക്കുമെന്ന് പരസ്യമായി പറയുകയും ചെയ്തു.2022 ലോകകപ്പിൽ ക്രൊയേഷ്യയോട് ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് ശേഷം പുറത്ത് പോയ ടിറ്റെക്ക് പകരമായി ബ്രസീലിന്റെ ചുമതല ഏൽപ്പിക്കാൻ 63 കാരനായ ഇറ്റാലിയൻ തന്റെ പ്രധാന ലക്ഷ്യമാണെന്നും എല്ലാവരുടെയും പ്രിയപ്പെട്ടവനാണെന്നും ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് പറഞ്ഞു.
“ആൻസലോട്ടി കളിക്കാർക്കിടയിൽ ഏകകണ്ഠമായി ബഹുമാനിക്കപ്പെടുന്നു. റൊണാൾഡോ നസാരിയോ അല്ലെങ്കിൽ വിനീഷ്യസ് ജൂനിയർ മാത്രമല്ല, അവനുവേണ്ടി കളിച്ച എല്ലാവരും.അദ്ദേഹത്തിന് ആമുഖങ്ങൾ ആവശ്യമില്ല. ശരിക്കും ഒരു മികച്ച പരിശീലകനാണ്, അദ്ദേഹത്തിന് നിരവധി നേട്ടങ്ങൾ ഉണ്ട്, അദ്ദേഹത്തിന് ഇനിയും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”” റോഡ്രിഗസ് റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
Speculation over Carlo Ancelotti taking over as Brazil head coach has heightened this week.
— Football España (@footballespana_) March 26, 2023
It comes following remarks from several members of the Canarinha, including Rodrygo, about the possibility of the Italian being appointed. pic.twitter.com/5SKHp6cCQo
ആൻസെലോട്ടിയുടെ കരാർ സീസണിന്റെ അവസാനം വരെ തുടരുമെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ടെന്നും റയൽ മാഡ്രിഡുമായുള്ള കരാർ വ്യവസ്ഥകളും ബന്ധങ്ങളും ലംഘിക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും ഫെഡറേഷൻ പ്രസിഡന്റ് സ്ഥിരീകരിച്ചു. ഇതുവരെ ആൻസലോട്ടിക്ക് ഔദ്യോഗിക ഓഫറുകളൊന്നും അയച്ചിട്ടില്ലെന്ന് റോഡ്രിഗസ് റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു.