ലിയോ മെസ്സിയേക്കാൾ മികച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ബ്രസീലിയൻ സൂപ്പർ താരം

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണെന്ന ചർച്ചകളും തർക്കവിഷയങ്ങളും മുന്നോട്ട് പോകവേ ക്രിസ്റ്റ്യാനോ റൊണാൾഡോ ഓർ ലിയോ മെസ്സി ഇവരിൽ ആരാണ് മികച്ചത് എന്ന ചോദ്യവും ഉത്തരങ്ങളില്ലാതെ മുന്നോട്ടു പോകുകയാണ്. ആധുനികഫുട്ബോളിൽ ഇത്രയുമധികം സംഭാവന നൽകിയ താരങ്ങളാണ് ഇരുവരും.

സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസ്റിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരമായ ബ്രസീലിയൻ താരം ടാലിസ്ക ഇക്കാര്യത്തിൽ തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. മുൻപ് യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ച ടാലിസ്ക ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ലിയോ മെസ്സിയേക്കാൾ മികച്ചത് എന്ന് പറഞ്ഞു.

“ഞാൻ ലിയോ മെസ്സിയേക്കാൾ മികച്ചവനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരഞ്ഞെടുക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോ തീർച്ചയായും ദൈവത്തിന്റെ സമ്മാനമാണ്, അദ്ദേഹം ഒരു മോൺസ്റ്ററാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം കഠിനമായി വർക്ക്‌ ചെയ്യുന്നു, വളരെയധികം അർപ്പണബോധത്തോടെ അദ്ദേഹം വർക്ക്‌ ചെയുന്നുണ്ട്. അദ്ദേഹം ഇന്ന് എത്തിനിൽക്കുന്ന ഉയരങ്ങളെല്ലാം ഒരുപാട് അധ്വാനിച്ചു നേടിയതാണ്.”

“ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിലെ പല കളിക്കാരുടെയും മെന്റാലിറ്റി മാറ്റി. നമ്മൾ സംസാരിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെക്കുറിച്ചാണ്. ക്രിസ്റ്റ്യാനോ എല്ലായിപ്പോഴും പരിശീലനത്തിന് ആദ്യം എത്തുകയും അവസാനം ഗ്രൗണ്ട് വിടുകയും ചെയ്യും. റൊണാൾഡോയ്‌ക്കൊപ്പം കളിക്കുന്നത് എളുപ്പമാണ്, നിങ്ങൾ അവനെ മനസ്സിലാക്കുമ്പോൾ അത് വളരെയധികം എളുപ്പമാണ്.” – ടാലിസ്ക പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ എത്തിയ ഈ സീസണിൽ അൽ നസ്റിന് കിരീടങ്ങൾ നേടാനായില്ലെങ്കിലും അൽ ഇതിഹാദിനു പിന്നിൽ രണ്ടാം സ്ഥാനത്ത് പോയന്റ് ടേബിളിൽ ഫിനിഷ് ചെയ്യാൻ കഴിഞ്ഞു. അടുത്ത സീസണിൽ സൗദി പ്രോ ലീഗിൽ ബെൻസെമയെ പോലെയുള്ള വമ്പൻമാരെ കൂടി അൽ നസ്റിന് നേരിടണം.

5/5 - (1 vote)