മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നിർബന്ധിതനാണോ?❞|Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഗ്രഹത്തിൽ മാറ്റമൊന്നുമില്ലെങ്കിലും സൂപ്പർ താരത്തിന് ഇതുവരെ പുതിയ ക്ലബ് കണ്ടെത്താനായില്ല.അടുത്ത സീസണിൽ അദ്ദേഹം ഓൾഡ് ട്രാഫോർഡിൽ തുടരുമെന്ന് റെഡ് ഡെവിൾസ് തറപ്പിച്ചുപറയുന്നു, മറ്റൊരു ക്ലബ്ബും അദ്ദേഹത്തിനായി സാധ്യമായ ഓഫർ നൽകിയിട്ടില്ലാത്തതിനാൽ അത് കൂടുതൽ സാധ്യതയുള്ളതായി കാണുന്നു.

“ക്രിസ്റ്റ്യാനോ വിൽപ്പനയ്‌ക്കില്ല. അടുത്ത സീസണിനായി ഞാൻ അദ്ദേഹത്തോടൊപ്പം പ്ലാൻ ചെയ്തിട്ടുണ്ട്, ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” എറിക് ടെൻ ഹാഗ് അടുത്തിടെ പറയുകയും ചെയ്തിരുന്നു. 37 കാരനും ഏജന്റും എത്ര ശ്രമിച്ചിട്ടും പുതിയൊരു ക്ലബ് കണ്ടെത്താൻ സാധിച്ചില്ല.അതിനാൽ ക്രിസ്റ്റ്യാനോയെ യുണൈറ്റഡ് ജേഴ്സിയിൽ വീണ്ടും കാണാനുള്ള സാധ്യത വളരെ വേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ചെൽസി, ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ് ,പിഎസ്ജി ,റയൽ മാഡ്രിഡ് തുടങ്ങി യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുമായി റൊണാൾഡോയുടെ പേര് ബന്ധപ്പെടുത്തി വാർത്തകൾ പുറത്ത് വന്നിരുന്നു, എന്നാൽ എല്ലാ ക്ലബുകളും അദ്ദേഹത്തിന്റെ സേവനം നിരസിക്കുകയായിരുന്നു. റൊണാൾഡോയുടെ ഏജന്റായ ജോർജ്ജ് മെൻഡസിന് അത്‌ലറ്റിക്കോ മാഡ്രിഡുമായി മികച്ച ബന്ധമുണ്ടെങ്കിലും പല കാരണങ്ങളാൽ കരാർ നടക്കാൻ പോകുന്നില്ല.അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ റൊണാൾഡോ ആഗ്രഹിക്കുന്നു അതിനാൽ യൂറോപ്പിന് പുറത്തേക്കുള്ള ഒരു നീക്കത്തിന് സാധ്യത കാണുന്നില്ല.

യുണൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചു വരുന്നതിനായി താൻ അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് പരിശീലകൻ എറിക് ടെൻ ഹാഗ് പറയുകയും ചെയ്തു.പ്രീ സീസൺ പരിശീലനത്തിനോ മത്സരങ്ങൾക്കോ റൊണാൾഡോ ഇതുവരെ ടീമിന്റെ ഭാഗമായിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള തീരുമാനം കൊണ്ടാണ് റൊണാൾഡോ ഇതുവരെയും ടീമിനൊപ്പം ചേരാതിരുന്നത്.

Rate this post