ഏറെ വിവാദമായ ബ്ലാസ്റ്റേഴ്സ്-ബംഗ്ലൂരു മത്സരത്തിന്റെ കാര്യത്തിൽ തീരുമാനം, കേരള ബ്ലാസ്റ്റേഴ്സിന് ശിക്ഷ ഉറപ്പായി |Kerala Blasters
ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ പ്ലേഓഫ് മത്സരം വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷന് പരാതി കൊടുത്തിരുന്നു. മത്സരം നിയന്ത്രിച്ച റഫറിക്കെതിരെയും നടപടിയെടുക്കണമെന്നും മത്സരം വീണ്ടും നടത്തണമെന്നും ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടു, ഇതിനൊരു തീരുമാനം എടുക്കാനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇന്ന് ഒരു അടിയന്തരയോഗം വിളിച്ചു ചേർത്തിരുന്നു. എന്നാൽ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിൻ്റെ പരാതി എ ഐ എഫ് എഫ് അച്ചടക്ക സമിതി തള്ളിയിരിക്കുകയാണ്.
മത്സരം പൂർത്തിയാക്കാതെ കയറിപ്പോയ കേരള ബ്ലാസ്റ്റേഴ്സ് നടപടി തെറ്റാണ് എന്നും ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ അപാകതയില്ലെന്നും അച്ചടക്ക സമിതി യോഗം വിലയിരുത്തി. മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്സ് ടീമിൻ്റെ ആവശ്യപ്രകാരമാണ് സെമി ഫൈനലിന് മുൻപ് അച്ചടക്ക സമിതി യോഗം ചേർന്ന് ബംഗളുരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ച നടപടി ശരിവെച്ചത്.മത്സരം ബഹിഷ്കരിച്ച ബ്ലാസ്റ്റേഴ്സിന് നടപടി നേരിടേണ്ടിവരും. ഇത്തവണത്തെ ഐ എസ് എൽ സീസൺ അവസാനിച്ച ശേഷമാവും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.
സെഷനിൽ, ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 58 ലംഘിച്ചതിന് ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണെന്ന് എഐഎഫ്എഫ് അച്ചടക്ക സമിതി കണ്ടെത്തി. ഒരു ടീം ഒരു മത്സരം കളിക്കാനോ തുടങ്ങിയത് തുടരാനോ വിസമ്മതിച്ചാൽ, ടീം ഒരു കുറ്റം ചെയ്യുമെന്ന് കോഡ് പറയുന്നു. കോഡ് അനുസരിച്ച്, കേരള ബ്ലാസ്റ്റേഴ്സിന് “മത്സരം നഷ്ടപ്പെടുത്തുന്നതിനും” “കുറഞ്ഞത് 6 ലക്ഷം രൂപ” പിഴയ്ക്കും വിധേയമാകും.എന്നിരുന്നാലും ഈ ശിക്ഷകൊണ്ട് അവസാനിക്കാൻ പോകുന്നില്ല. ടൂർണമെന്റിൽ നിന്നും വിലക്ക് ലഭിക്കുന്ന കുറ്റവുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ വലിയ തുക പിഴ കൊടുത്ത് ഈ പ്രശ്നങ്ങൾ അവസാനിപ്പിക്കാനാവും അധികൃതർ ശ്രമിക്കുക.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന കടുത്ത തീരുമാനങ്ങൾ ഒരിക്കലൂം ബ്ലാസ്റ്റേഴ്സിനെതിരെ അതികൃതർ എടുക്കാനുള്ള സാധ്യത കുറവാണ. ശിക്ഷ നടപടികൾ ഫൈനൽ മത്സരത്തിന് ശേഷമാണ് പ്രഖ്യാപിക്കുക.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇന്നലെ വിളിച്ചു ചേർത്ത യോഗത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെയും ബംഗളൂരു എഫ്സിയുടെയും റഫറിയുടെയും വാദങ്ങൾ ഇവർ കേട്ടിരുന്നു. തന്റെ ഭാഗത്ത് മിസ്റ്റേക്ക് ഒന്നും പറ്റിയിട്ടില്ല എന്നുള്ള നിലപാടിൽ റഫറിയായ ക്രിസ്റ്റൽ ജോൺ ഉറച്ച് നിൽക്കുകയായിരുന്നു.
The All India Football Federation has rejected Kerala Blasters plea to replay their ISL knockout match against Bengaluru FC.
— The Bridge Football (@bridge_football) March 6, 2023
More details:#IndianFootball ⚽️ https://t.co/N3KTa19YMO
റഫറിയുടെ തീരുമാനത്തെ ഡിസിപ്ലിനറി കമ്മിറ്റിക്ക് നിഷേധിക്കാൻ കഴിഞ്ഞില്ല. റഫറിയുടെ തീരുമാനം തെറ്റാണ് എന്നുള്ളതിനുള്ള എഴുതപ്പെട്ട തെളിവുകൾ നിരത്താൻ കേരള ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഫറിയുടെ തീരുമാനം തെറ്റാണ് എന്ന് തെളിയിക്കാൻ സാധിച്ചില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ വലിയ നടപടിയുണ്ടാകും എന്നുറപ്പാണ്.