മെസ്സി ഒരു അസറ്റ്,ബാഴ്സ അദ്ദേഹത്തിന് മുന്നിൽ വാതിലുകൾ തുറന്നിട്ടിരിക്കുന്നു : വൈസ് പ്രസിഡന്റ്‌

2023 ജൂലൈ 30നാണ് ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കുക. മെസ്സിയുടെ ഭാവി ഇപ്പോൾ തന്നെ ലോക ഫുട്ബോളിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്.പിഎസ്ജിയിൽ തുടരുമോ അതല്ലെങ്കിൽ ബാഴ്സയിലേക്ക് മടങ്ങുമോ അതുമല്ലെങ്കിൽ എംഎൽഎസിലേക്ക് പോകുമോ എന്നുള്ളതൊക്കെ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

താരത്തെ തിരികെ എത്തിക്കാൻ ബാഴ്സക്ക് താല്പര്യമുണ്ട് എന്നുള്ളത് ഒരുപാട് മുമ്പ് തെളിഞ്ഞ കാര്യമാണ്. ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു.സാവിയും ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ നടത്തിയിരുന്നു.തനിക്ക് കീഴിൽ മെസ്സി ബാഴ്സയിൽ കളിക്കുന്നത് കാണാൻ സാവി ആഗ്രഹിക്കുന്നുണ്ട് എന്നുള്ളത്.

ഏതായാലും ബാഴ്സയുടെ വൈസ് പ്രസിഡണ്ടായി എഡാഡ് റോമിയു ഇപ്പോൾ മെസ്സിയുമായി ബന്ധപ്പെട്ട കൂടുതൽ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മെസ്സി ഒരു അസറ്റ് അഥവാ ആസ്തിയാണെന്നും മെസ്സിക്ക് മുമ്പിൽ ബാഴ്സയുടെ വാതിലുകൾ തുറന്നു കിടക്കുകയാണ് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതായത് സാമ്പത്തികപരമായി ഇപ്പോൾ മെസ്സിയെ തിരികെ എത്തിക്കൽ സാധ്യമാണ് എന്നുള്ളത് ഇദ്ദേഹം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.

‘ ബാഴ്സയെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സി ഒരു അസറ്റ് ആണ്.തീർച്ചയായും ക്ലബ്ബിന്റെ വാതിലുകൾ അദ്ദേഹത്തിന് മുന്നിൽ തുറന്നു കിടക്കുകയാണ്.ഇത് സ്പോർട്ടിംഗ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. അവർ അത് പരിഗണിക്കുന്നുമുണ്ട്.ആ ലക്ഷ്യത്തിനുവേണ്ടി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട് ‘ ബാഴ്സ വൈസ് പ്രസിഡണ്ട് പറഞ്ഞു.

നേരത്തെ ബാഴ്സയുമായി മെസ്സി കരാറിൽ എത്തി എന്നുള്ള കാര്യം ചിലർ പുറത്ത് വിട്ടിരുന്നു.എന്നാൽ മെസ്സിയുടെ ക്യാമ്പ് തന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മെസ്സി ഇതുവരെ തന്റെ ഭാവിയെ കുറിച്ച് യാതൊരുവിധ തീരുമാനങ്ങളും എടുത്തിട്ടില്ല. വരുന്ന വേൾഡ് കപ്പിന് ശേഷം മാത്രമാണ് മെസ്സി ഇതേക്കുറിച്ച് ചിന്തിച്ച് തുടങ്ങുക.

Rate this post