ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സൈനിങ് ആണെന്ന് തെളിയിച്ച് ഗ്രീക്ക് സ്ട്രൈക്കർ |Dimitris Diamantakos
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടു തോൽവികൾക്ക് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് നേടിയ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.
സ്ട്രൈക്കറുടെ ഫോമും ഗോൾ സ്കോറിംഗ് റെക്കോർഡും കേരള ബ്ലാസ്റ്റേഴ്സിന് നിർണായകമാണ് . കാരണം താരത്തിന്റെ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടികൊടുക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ നാല് മത്സരങ്ങളിൽ താരത്തിന് ഒരു ഗോൾ പോലും നേടാൻ താരത്തിന് സാധിച്ചിരുന്നില്ല അതോടെ വിമർശനവും ഉയർന്നു വരുകയും ചെയ്തു.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഐഎസ്എല്ലിൽ ഒമ്പത് ഗോളുകളും മൂന്ന് അസിസ്റ്റുകളും ഡയമന്റകോസ് നേടിയിട്ടുണ്ട്. അൽവാരോ വാസ്ക്വസ്, ജോർജ്ജ് പെരേര ഡയസ് എന്നിവരിൽ രണ്ട് പ്രധാന കളിക്കാരെ മഞ്ഞപ്പടയ്ക്ക് നഷ്ടപ്പെട്ടതിന് ശേഷം ഗ്രീക്ക് മികച്ച റിക്രൂട്ട്മെന്റാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
ആല്‍വാരൊ വാസ്ക്വെസ് പോയപ്പോഴും ജോര്‍ജ് പെരേര ഡിയസ് കടന്നുകളഞ്ഞപ്പോഴും മഞ്ഞപ്പട ആരാധകര്‍ക്ക് ഒരു കൂസലും ഇല്ലാതിരുന്നത്തിന്റെ കാരണം ദിമി ടീമിൽ ഉള്ളതുകൊണ്ടാണ്.കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് വിജയങ്ങളിൽ നിർണായക പങ്കു വഹിച്ച ഡയസിന്റെയു വസ്ക്വസിന്റെ അഭാവം നികത്തുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. തന്റെ വേഗതയും, ശാരീരിക ക്ഷമതയും കൊണ്ട് എതിര് ഡിഫെന്‍സിനെ തകര്‍ത്തെറിയാന്‍ ഗ്രീക്ക് സ്ട്രൈക്കര്‍ക്ക് അനായാസം കഴിയുന്നുണ്ട്.
𝙇𝙞𝙫𝙚 𝙛𝙧𝙤𝙢 𝙆𝙖𝙡𝙤𝙤𝙧 🗣️@DiamantakosD shares his as we get back to winning ways ⤵️#KBFCNEU #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/OeKFY1N7JF
— Kerala Blasters FC (@KeralaBlasters) January 29, 2023
ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സിന് പിന്നീട് തുടർച്ചയായ മൂന്നു തോൽവികളാണ് നേരിടേണ്ടി വന്നത്.നോർത്ത് ഈസ്റ്റിനെ മൂന്നു ഗോളിന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് തിരിച്ചു വന്നത്. ആ മത്സരത്തിലാണ് ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. അടുത്ത മത്സരങ്ങളിൽ ഗോവയെയും ഹൈദരാബിദിനെയും ജാംഷെഡ്പൂരിനെയും ബ്ലാസ്റ്റേഴ്സ് കീഴടക്കി. ഈ മത്സരങ്ങളിലെല്ലാം ഗ്രീക്ക് സ്ട്രൈക്കർ ഗോൾ നേടുകയും ചെയ്തു.
A quick-fire first-half double along with a persistent attacking display earned @DiamantakosD the Hero of the Match Award in #Kochi! 🟡👊#KBFCNEU #HeroISL #LetsFootball #KeralaBlasters #DimitriosDiamantakos | @KeralaBlasters pic.twitter.com/IfPwJeswuh
— Indian Super League (@IndSuperLeague) January 30, 2023