“ബെൻസിമ കളിക്കുന്നില്ലെങ്കിൽ റയൽ മാഡ്രിഡിന് വേണ്ടി ഗോളടിക്കാനും ആളില്ല”
വ്യാഴാഴ്ച സാൻ മേംസിൽ ലാലിഗ ലീഡർമാരായ റയൽ മാഡ്രിഡിനെ 1-0ന് പരാജയപ്പെടുത്തി അത്ലറ്റിക് ബിൽബാവോ കോപ്പ ഡെൽ റേ സെമി ഫൈനലിൽ സ്ഥാനം പിടിച്ചു. 89-ാം മിനിറ്റിൽ അലക്‌സ് ബെറെൻഗുവർ നേടിയ ഗോളിനായിരുന്നു അത്ലെറ്റികിന്റെ ജയം.കഴിഞ്ഞ മാസം മാഡ്രിഡിനോട് സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ 2-0 ന് പരാജയപ്പെട്ടത്തിന്റെ പ്രതികാരം തന്നെയായിരുന്നു ഈ മത്സരത്തിലെ ജയം.ആ മത്സരത്തിൽ ഒരു ഗോൾ നേടിയത് സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസീമ ആയിരുന്നു.
എൽച്ചെയുമായുള്ള 2-2 സമനിലയിൽ പിരിഞ്ഞ മത്സരത്തിലെ ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് മോചിതനാകാത്തതിനാൽ ലോസ് ബ്ലാങ്കോസിന് വേണ്ടി കളിക്കാൻ ഫ്രഞ്ച് സ്‌ട്രൈക്കർക്ക് സാധിച്ചില്ല. ഇന്ന് ഗ്രനാഡക്കെതിരെ നടക്കുന്ന മത്സരത്തിലും താരം റയലിന് വേണ്ടി കളിക്കില്ല.ഈ സീസണിൽ 28 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയ ബെൻസെമയുടെ അഭാവത്തിൽ, അത്‌ലറ്റിക്കിനെതിരെ രണ്ട് ഷോട്ടുകൾ മാത്രമേ മാഡ്രിഡിന് ലക്ഷ്യത്തിലെക്ക് അടിക്കാൻ സാധിച്ചുള്ളൂ.
“ഞങ്ങൾക്ക് കരീമിന്റെ നിലവാരമുള്ള കളിക്കാർ ഇല്ല. ഞങ്ങൾ പ്ലാൻ മാറ്റിയില്ല. ഞങ്ങൾ പിന്നിൽ നിന്ന് കളിക്കാൻ ശ്രമിച്ചു, ഞങ്ങൾക്ക് കഴിഞ്ഞില്ല. 70-ാം മിനിറ്റ് വരെ അത്‌ലറ്റിക്കിന്റെ പ്രസ്സിംഗ് ശരിക്കും മികച്ചതായിരുന്നു.ഈ തോൽവി ഞങ്ങളെ കൂടുതൽ ശക്തരാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ,എക്‌സ്ട്രാ ടൈമിൽ ഞങ്ങൾക്ക് നേട്ടമുണ്ടാകുമെന്ന് ഞാൻ കരുതുന്നു, പക്ഷേ അവസാന മിനിറ്റിൽ അവർ സ്‌കോർ ചെയ്തു.അലബയെയും കാസെമിറോയെയും കൂടുതൽ ഉപയോഗിക്കണമായിരുന്നു. അത് ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ നടന്നില്ല” തോൽവിയെക്കുറിച്ച് റയൽ പരിശീലകൻ സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞു.
ബെൻസിമയുടെ അഭാവത്തിൽ റയൽ നിരയിൽ ഗോളുകൾ നേടാൻ പ്രാപ്തനായ താരങ്ങൾ ഉണ്ടായിരുന്നില്ല, അന്താരാഷ്ട്ര ഇടവേളക്ക് ശേഷം ടീമിനൊപ്പം ചേർന്ന വിനീഷ്യസ് ജൂനിയർ ക്ഷീണിതനായി കാണപ്പെട്ടു. റയൽ നിരയിൽ 2019 മുതൽ എസ്റ്റാഡിയോ സാന്റിയാഗോ ബെർണാബ്യൂവിൽ ഗരെത് ബെയ്ൽ, ഈഡൻ ഹസാർഡ്, ലൂക്കാ ജോവിച്ച് എന്നിവർ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു എന്ന വസ്തുത പരിഗണിക്കുമ്പോൾ, കരീം ബെൻസെമയുടെ നിലവിലെ അസാന്നിധ്യം റയൽ മാഡ്രിഡിന്റെ പ്രകടനത്തിന്റെ താളം തെറ്റിക്കാൻ സാധ്യതയുണ്ട്.
This Karim Benzema action was so great, he made Europe’s best defense at the time look like amateurs. pic.twitter.com/6ydFSXTngf
— Xav Salazar (@XavsFutbol) February 1, 2022
2019 വേനൽക്കാലത്ത് സ്പാനിഷ് ഭീമൻമാരിൽ ചേർന്നതിനുശേഷം ഹസാർഡ് ആകെ ആറ് ഗോളുകൾ മാത്രമേ നേടിയിട്ടുള്ളൂ, അവയിലൊന്ന് മാത്രമാണ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ നേടിയത്.ഗാരെത് ബെയ്ൽ ഈ കാലയളവിൽ തന്റെ ക്ലബ്ബിനേക്കാൾ കൂടുതൽ വെയ്ൽസിനായി കളിച്ചിട്ടുണ്ട്.എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിൽ തന്റെ അവസാന ഗോൾ കണ്ടെത്താൻ നിങ്ങൾ മാർച്ച് 16, 2019-ലേക്ക് പോകണം.ആകെ മൂന്ന് ഗോളുകൾ മാത്രമാണ് ലൂക്കാ ജോവിച്ച് നേടിയത്.2019 ഒക്‌ടോബർ 5-ന് ലെഗാനസിനെതിരെ റയൽ മാഡ്രിഡിന്റെ ആരാധകർക്ക് മുന്നിൽ താരം ഗോൾ നേടിയത്.