അപമാനവും, അനാദരവും, അവിശ്വാസവും : മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ചെയ്യുന്ന അനീതി |Cristiano Ronaldo
ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് മുന്നിൽ യുണൈറ്റഡ് തകർന്നടിയുമ്പോൾ ബെഞ്ചിലിരിക്കുന്ന ഇതിഹാസ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖത്ത് ടീം ദയനീയമായി പരാജയപ്പെടുന്നതിനേക്കാൾ തനറെ നിലവിലെ അവസ്ഥയുടെ പ്രതിഫലനമായിരുന്നു കാണാൻ സാധിച്ചത്.
മത്സരത്തിൽ വെറും കാഴ്ചക്കാരനായി നിന്ന പോർച്ചുഗീസ് ഫോർവേഡിന്റെ മുഖത്ത് അവിശ്വാസത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും എല്ലാ ഭാവങ്ങളും മാറിമറിഞ്ഞിരുന്നു. റൊണാൾഡോ ആരാധകരുടെ ഓർമ്മകളിൽ മായാതെ നിൽക്കുന്ന ഒരു കാഴ്ച തന്നെയായിരിക്കും ഇത്.ഏഴ് ലീഗ് കിരീടങ്ങളും അഞ്ച് ചാമ്പ്യൻസ് ലീഗ് ട്രോഫികളും ഉൾപ്പെടെ കരിയറിൽ 32 ട്രോഫികൾ നേടിയ ഒരാൾക്ക് ഇത്തിഹാദ് സ്റ്റേഡിയത്തിൽ സംഭവിച്ചത് ഞെട്ടിക്കുന്ന ഒന്ന് തന്നെയായിരുന്നു .അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെ ഇങ്ങനെയാണോ ഒരു ക്ലബ് പരിഗണിക്കുന്നത് എന്ന ചോദ്യവും ഉയർന്നുവരുന്നുണ്ട് .
ഇത്തിഹാദിലെ ഡെർബി ഡേയിലെ തോൽവിക്ക് ശേഷം യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗിന്റെ അഭിപ്രായങ്ങൾ തീയിൽ കൂടുതൽ ഇന്ധനം ചേർക്കുന്നതായിരുന്നു. “ഞാൻ റൊണാൾഡോയെ കൊണ്ടുവന്നത് അവന്റെ വലിയ കരിയറിനെ ബഹുമാനിച്ചല്ല,” ഡച്ച്മാൻ തന്റെ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.റൊണാൾഡോ ആരാധകരും മുൻ ക്ലബ് ഇതിഹാസങ്ങളും ഫുട്ബോൾ പണ്ഡിതന്മാരും തന്റെ ക്ലബ് കരിയറിലെ 700-ാം ഗോളിന് ഒരു ഗോൾ മാത്രം അകലെയുള്ള താരത്തിനോട് അനാദരവ് കാണിച്ചതിന് റെഡ് ഡെവിൾസിനെതിരെ കടുത്ത ഭാഷയിൽ വിമർശനം നടത്തി.
Roy Keane:
— CristianoXtra (@CristianoXtra_) October 2, 2022
"Man United are showing disrespect to Cristiano Ronaldo.” pic.twitter.com/2CTmZ9lhFa
തിങ്ങിനിറഞ്ഞ ഇത്തിഹാദ് സ്റ്റേഡിയത്തിന് മുന്നിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ സ്‌കോർ 4-0 എന്ന നിലയിലായിരുന്നു. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു,അവർ മൂന്ന് ഗോളുകൾ തിരിച്ചടിക്കുകയും ചെയ്തു . ടെൻ ഹാഗ് ഒരു അവസരം നല്കുകയായിരുന്നെങ്കിൽ പോർച്ചുഗൽ സൂപ്പർസ്റ്റാറിനെ സീസണിലെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടാൻ സഹായിക്കുമായിരുന്നു. പക്ഷെ 37 കാരനെ ബെഞ്ചിലിരുത്താൻ തന്നെയാണ് ഡച്ച് പരിശീലകൻ തീരുമാനിച്ചത്.മുൻ യുണൈറ്റഡ് ക്യാപ്റ്റൻ റോയ് കീൻ റൊണാൾഡോയെ റെഡ് ഡെവിൾസ് കൈകാര്യം ചെയ്തതിനെ വിമർശിച്ചു, ക്ലബ് സ്‌ട്രൈക്കറോട് അനാദരവ് കാണിക്കുന്നുവെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
Imagine benching @Cristiano for Utd’s biggest game of the season, then using 5 other subs as they’re hammered into oblivion, & then claiming you did it ‘out of respect’ for him?
— Piers Morgan (@piersmorgan) October 2, 2022
Ten Hag is an arrogant deluded twerp & the way he’s treating Ronaldo is disgraceful. pic.twitter.com/iuGFEJ7v2j
“യുണൈറ്റഡ് റൊണാൾഡോയോട് അനാദരവ് കാണിക്കുകയാണെന്ന് ഞാൻ കരുതുന്നു. ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പ് അവനെ വിട്ടയക്കണമായിരുന്നു. അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ്.അദ്ദേഹത്തിന്റെ മുന്നിൽ ഓപ്ഷനുകൾ ഉണ്ടായിരുന്നു,അദ്ദേഹത്തിന് നാലോ അഞ്ചോ നല്ല ഓപ്ഷനുകൾ ഉണ്ടായിരുന്നു,” കീൻ പറഞ്ഞു.ഈ സമ്മറിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്നതിനായി ഓൾഡ് ട്രാഫോർഡ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ച റൊണാൾഡോ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ എക്സിറ്റ് റൂട്ട് കണ്ടെത്താൻ ശ്രമിക്കുമെന്ന് യുണൈറ്റഡ് കളിക്കാർ പ്രതീക്ഷിക്കുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു.
🎙️ "I wouldn't bring him in out of respect for Cristiano, for his big career"
— Sky Sports Premier League (@SkySportsPL) October 2, 2022
Manchester United boss Erik ten Hag on why he left Cristiano Ronaldo on the bench…🔴⬇️ pic.twitter.com/1LzPyINdfC
2022 ലെ ഖത്തറിലെ ലോകകപ്പ് നവംബർ 20 ന് ആരംഭിക്കാനിരിക്കെ ഇതിഹാസ സ്‌ട്രൈക്കറുടെ ശ്രദ്ധ പോർച്ചുഗലിന്റെ ടീമിനൊപ്പമാവാൻ കൂടുതൽ സാധ്യത.യുണൈറ്റഡും ടെൻ ഹാഗും പോർച്ചുഗീസ് താരത്തിന് അർഹതയുള്ള ബഹുമാനവും യഥാർത്ഥത്തിൽ അവന്റെ കഴിവ് എന്താണെന്ന് പ്രകടിപ്പിക്കാനുള്ള അവസരവും നൽകുകയും വേണം.കഴിഞ്ഞ സീസണിൽ 24 ഗോളുകൾ നേടിയ റൊണാൾഡോയാണ് ക്ലബ്ബിന്റെ ടോപ് സ്‌കോറർ.റെഡ് ഡെവിൾസിന് ഈ പ്രശ്നം ഉടൻ പരിഹരിക്കേണ്ടതുണ്ട്, അല്ലെങ്കിൽ അവർക്ക് മതിയായ ഗെയിം സമയം നൽകാനാകാത്തതിനാൽ ഫുട്ബോൾ തിളങ്ങിയ ഏറ്റവും മികച്ച കളിക്കാരിലൊരാളെ അവർക്ക് നഷ്ടമാകാം!.