ഐ എസ് എൽ ഉദ്ഘാടന മത്സരം, കേരള ബ്ലാസ്റ്റേഴ്സിന് പുതിയ എതിരാളികൾ |Kerala Blasters| ISL 2022

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിന്റെ ഉദ്​ഘാടനമത്സരം കൊച്ചിയിൽ നടക്കും. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ എടികെ മോഹൻ ബഗാൻ ആയിരിക്കില്ല. ഒക്ടോബര് ഏഴിന് നടക്കുന്ന ഉത്ഘാടന മത്സരത്തിൽ മറ്റൊരു കൊൽക്കത്തൻ ടീമായ ഈസ്റ്റ് ബംഗാൾ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

പതിവായി കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാനെ ആയിരുന്നു ഐ എസ് എൽ ഉദ്ഘാടന ദിവസം നേരിടാറ്‌.കഴിഞ്ഞ സീസണിൽ ഇരു ടീമുകളും രണ്ട് തവണ നേർക്കുനേർ വന്നപ്പോൾ ഒരു മത്സരം കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുകയും ഒരു മത്സരം സമനില ആവുകയുമായിരുന്നു. നവംബർ-ഡിസംബർ മാസത്തിൽ ലോകകപ്പ് കൂടി നടക്കാനിരിക്കെ ഇക്കുറി ഐഎസ്എൽ വളരെ നേരത്തെയാണ് തുടങ്ങുന്നത്. വാരാന്ത്യങ്ങൾ കേന്ദ്രീകരിച്ചാകും ഇക്കുറി ഐഎസ്എൽ മത്സരങ്ങൾ. ഐഎസ്എല്ലിന്റെ ഫിക്സചറുകൾ ഈ ആഴ്ച തന്നെ പുറത്തുവരുമെന്നാണ് സൂചന.

ഇത്തവണ പതിവ് ഹോം ആന്‍ഡ് എവേ രീതി തിരിച്ചു വരുന്നുണ്ട്. അതുകൊണ്ട് തന്നെ ആരാധകരെല്ലാം ആവേശത്തിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മല്‍സരങ്ങള്‍. ഇതിനാണ് അവസാനം വരുന്നത്.ഇത്തവണ ഉദ്ഘാടന ദിവസം തന്നെ ആരാധകർ നിറഞ്ഞ കൊച്ചി സ്റ്റേഡിയം കാണാൻ ആകും എന്ന് പ്രതീക്ഷിക്കാം. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കായുള്ള ടിക്കറ്റും ഈ ആഴ്ച അവസാനം മുതൽ ആരാധകർക്ക് വാങ്ങാൻ ആകും.

പുതിയ ഫുട്ബോൾ കലണ്ടർ പ്രകാരം ഈ സീസണിൽ മത്സരങ്ങൾ 9 മാസം വരെ നീണ്ടു നില്കുനന്നതാണ് .ഉദ്ഘാടന മത്സരം ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സിന്റെ 10 ഹോം മത്സരങ്ങൾക്കാകും അടുത്ത ഐ എസ് എല്ലിൽ കൊച്ചി വേദിയാവുക. കൊച്ചിയിൽ കളി നടക്കുന്നത് ബ്ലാസ്റ്റേഴ്സിന് വലിയ ഗുണമാണ് നൽകുക. പതിനായിരക്കണക്കിന് ആരാധകർക്ക് മുന്നിൽ കളിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ശക്തി കൂടുതൽ വർധിപ്പിക്കും.കാണികൾക്കും സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുന്നതോടെ ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ പഴയ പ്രഭാവത്തിലേക്ക് ശക്തമായി തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.നാലു ടീമുകള്‍ കളിക്കുന്ന പ്ലേ ഓഫിന് പകരം ആറ് ടീമുകളാകും ഇനി മുതല്‍ പ്ലേ ഓഫില്‍ കളിക്കുക. എന്നാല്‍ നിലവില്‍ 11 ടീമുകളാണ് ലീഗിലുള്ളത്.

ഇതില്‍ ലീഗ് റൗണ്ടില്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്ലേ ഓഫിലേക്ക് നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായി മൂന്നാം സ്ഥാനത്തെത്തുന്നവരും ആറാം സ്ഥാനത്തെത്തുന്നവരും നാലാം സ്ഥാനത്തെത്തുന്നവരും അഞ്ചാം സ്ഥാനത്തെത്തുന്നവരും പരസ്പരം മത്സരിക്കുകയും ഇതിലെ വിജയികള്‍ പ്ലേ ഓഫിലെത്തുകയും ചെയ്യുന്നതായിരിക്കും പുതിയ രീതി. പ്ലേ ഓഫ് മത്സരങ്ങള്‍ ഹോം എവേ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും നടക്കുക.മൂന്ന് മുതൽ ആറ് സ്ഥാനക്കാർ വരെയുള്ളവരുടെ പ്ലേ ഓഫ് മത്സരങ്ങൾ ഒറ്റപ്പാദമായിരിക്കും. അതും ഉയർന്ന സ്ഥാനത്ത് ഫിനിഷ് ചെയ്തവരുടെ ഹോം ​ഗ്രൗണ്ടിലായിരിക്കും ഈ മത്സരം. എന്നാൽ ഇതിനുശേഷമുള്ള സെമി ഫൈനൽ പോരാട്ടങ്ങൾ പഴയ രീതിയിൽ തന്നെ തുടരും.

Rate this post