കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ലോക കിരീടം നേടിയപ്പോൾ അതിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചവരാണ് പരിശീലകനായ ലയണൽ സ്കലോണിയും നായകനായ ലയണൽ മെസ്സിയും.കൂടാതെ മറ്റു അർജന്റീന താരങ്ങളും അർഹിച്ച പിന്തുണ നൽകിയപ്പോൾ കിരീടം അർജന്റീനയിൽ എത്തുകയായിരുന്നു.ഒരു ജനതയുടെ സ്വപ്നത്തിലാണ് മെസ്സിയും സംഘവും സാക്ഷാത്കാരം കുറിച്ചത്.
അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയുടെ കോൺട്രാക്ട് അവസാനിക്കാൻ ഇരിക്കുകയാണ്.പക്ഷേ അത് പുതുക്കുന്ന കാര്യത്തിൽ ഇപ്പോൾ ധാരണയിൽ എത്തിയിട്ടുണ്ട്.ഉടൻതന്നെ ഒഫീഷ്യൽ സ്ഥിരീകരണം ഉണ്ടാവും.2026 ലെ വേൾഡ് കപ്പ് വരെ അർജന്റീനയുടെ പരിശീലകസ്ഥാനത്ത് സ്കലോണി ഉണ്ടാവും എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.അത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് അവസാനത്തെ വേൾഡ് കപ്പ് ആണ് എന്ന് മെസ്സി പറഞ്ഞുവെങ്കിലും അടുത്ത വേൾഡ് കപ്പിലും മെസ്സി ഉണ്ടാവും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.ലയണൽ മെസ്സി എന്ന താരത്തിന്റെയും നായകന്റെയും കഴിവുകളെ കുറിച്ച് ഒരിക്കൽ സ്കലോണി സംസാരിച്ചിട്ടുണ്ട്.മത്സരം എങ്ങനെ മാനേജ് ചെയ്യണമെന്ന് നന്നായി അറിയുന്ന വ്യക്തിയാണ് മെസ്സി എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.പുതുതായി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അർജന്റീനയുടെ പരിശീലകൻ.
‘മെസ്സി ഉണ്ടാവുക എന്നുള്ളത് എപ്പോഴും ഒരു അഡ്വാന്റ്റേജ് ആണ്.ഞാൻ മെസ്സിക്കൊപ്പം സഹതാരമായി കൊണ്ട് ഉണ്ടായിരുന്നു.അദ്ദേഹത്തെ മാനേജ് ചെയ്യുക എന്നുള്ളത് വണ്ടർഫുൾ ആയ ഒരു കാര്യമാണ്.മാത്രമല്ല ഒരു മത്സരം എങ്ങനെ മാനേജ് ചെയ്യണം എന്നുള്ളത് കൃത്യമായി മെസ്സിക്ക് അറിയാം.എല്ലാം അറിയുന്നവനാണ് ലയണൽ മെസ്സി.കാലത്തിനുമപ്പുറത്തേക്ക് മെസ്സി അറിയപ്പെടും.ഒരുപാട് സമയം ഇനിയും മെസ്സി കളിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ‘ സ്കലോണി പറഞ്ഞു.
Lionel Scaloni: “Messi? With him I have an advantage because I was his teammate and I can say that managing him is wonderful. He’s the best at managing a game, he knows everything. He is a player who’ll remain over time and we hope he’ll continue to play for a long time.” 🗣️🇦🇷 pic.twitter.com/iN7wLUwAv2
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 20, 2023
ലയണൽ മെസ്സി ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടിയും മികവാർന്ന പ്രകടനം നടത്തുന്നുണ്ട്.16 ഗോളുകൾ അദ്ദേഹം ഈ സീസണിൽ ആകെ നേടിയിട്ടുണ്ട്.വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേണിനെതിരെ മെസ്സി എന്തെങ്കിലും അൽഭുതം പ്രവർത്തിച്ചാൽ പിഎസ്ജിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവും.