പ്രായം ഇരുപത്തിയഞ്ചല്ലെന്നു റൊണാൾഡോ മനസിലാക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം |Cristiano Ronaldo

മാഞ്ചസ്റ്റർ യൂണൈറ്റഡുമായി കരാർ അവസാനിപ്പിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി രണ്ടര വർഷത്തെ കരാറിൽ ഒപ്പിട്ടിരുന്നു.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെ ജനുവരി 3 ന് അൽ നാസർ സൈനിംഗായി ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോൾ രണ്ട് മത്സരങ്ങളുടെ സസ്പെൻഷൻ ലഭിച്ചത് കൊണ്ട് താരത്തിന് ഇതുവരെ ക്ലബ്ബിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചില്ല.

അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ വിമർശനവുമായി ഇതിഹാസതാരം എറിക് കന്റോണ. തന്റെ പരിമിതികൾ അംഗീകരിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തയ്യാറാകുന്നില്ലെന്നും അതാണ് താരത്തിന്റെ കുഴപ്പമെന്നും കന്റോണ പറയുന്നു. പ്രായമായെന്ന് റൊണാൾഡോ സ്വയം മനസിലാക്കണമെന്നാണ് അദ്ദേഹം പറയുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രായം 25 വയസ്സല്ലെന്ന് അംഗീകരിക്കുകയും വെറ്ററൻമാരായ റയാൻ ഗിഗ്സ്, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, പൗലോ മാൽഡിനി എന്നിവരുടെ മാതൃക പിന്തുടരുകയും വേണമെന്നും കന്റോണ പറഞ്ഞു.

“രണ്ടു തരത്തിലുള്ള വെറ്ററൻ താരങ്ങളുണ്ട്. ചിലർ തങ്ങൾക്കിപ്പോഴും ഇരുപത്തിയഞ്ചു വയസാണെന്ന് കരുതി എല്ലാ മത്സരങ്ങളും കളിക്കണമെന്ന് ആവശ്യപ്പെടും. അങ്ങിനെ ചിന്തിക്കാത്തവർ യുവതാരങ്ങളെ സഹായിച്ച് ടീമിനൊപ്പം നിൽക്കും. തനിക്ക് 25 വയസ്സല്ല പ്രായമെന്ന് റൊണാൾഡോ ഇതുവരെയും മനസിലാക്കിയിട്ടില്ല. താരത്തിന് വയസായി, എല്ലാ മത്സരങ്ങളിലും കളിപ്പിക്കാത്തതിൽ അസന്തുഷ്‌ടി പ്രകടിപ്പിച്ച് തുടരുന്നതിനു പകരം സാഹചര്യം മനസിലാക്കുകയാണ് റൊണാൾഡോ ചെയ്യേണ്ടത്.” എറിക് കന്റോണ പറഞ്ഞു.

ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനിൽ നിന്നുള്ള രണ്ട് മത്സര വിലക്ക് കാരണം അൽ തായ്, അൽ ഷബാബ് എന്നിവരുമായുള്ള ഏറ്റുമുട്ടലുകൾ നഷ്ടമായതിന് ശേഷം അടുത്ത ഞായറാഴ്ച ഇത്തിഫാക്കിനെതിരെ അൽ നാസറിനായി റൊണാൾഡോ അരങ്ങേറ്റം കുറിച്ചേക്കും.

Rate this post
Cristiano Ronaldo