അർജന്റീന ദേശീയ ടീമിൽ പ്രശ്നങ്ങൾ, അർഹിച്ച പരിഗണന ലഭിക്കുന്നില്ല | Argentina

2022 ഖത്തർ ഫിഫ വേൾഡ് കപ്പിൽ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ട് ലിയോ മെസ്സിയുടെ അർജന്റീന വേൾഡ് കപ്പിന്റെ ചാമ്പ്യന്മാർ ആയിരുന്നു. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടതിനുശേഷമായിരുന്നു അർജന്റീനയുടെ ചരിത്ര വിജയത്തിലേക്കുള്ള കുതിപ്പ്. ആദ്യം മത്സരം സൗദിയോട് പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചുകൊണ്ടാണ് അർജന്റീന വേൾഡ് കപ്പ് ചാമ്പ്യന്മാർ ആയത്.

അർജന്റീന ഫിഫ വേൾഡ് കപ്പ് ചാമ്പ്യന്മാർ ആയതിന് പിന്നിൽ അർജന്റീന ദേശീയ ടീമിലെ കോച്ചിംഗ് സ്റ്റാഫുകൾക്കും പങ്കുണ്ട്. എന്നാൽ ഈയിടെ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്റീന കോച്ച് സ്റ്റാഫുകൾക്ക് വേണ്ടരീതിയിലുള്ള പരിഗണന അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ ഭാഗത്തുനിന്നും ലഭിക്കുന്നില്ല. വേൾഡ് കപ്പ് ചാമ്പ്യന്മാരായ കോചിങ് സ്റ്റാഫുകൾ എന്ന പരിഗണന പോലും തങ്ങൾക്ക് ലഭിക്കുന്നില്ല എന്നാണ് സ്റ്റാഫുകൾ പറയുന്നത്.

ഇത് സംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ ചിക്വി ടാപിയയുമായും പ്രശ്നങ്ങളുണ്ട്, കൂടാതെ അർജന്റീന ദേശീയ ടീമിലെ തങ്ങളുടെ ഭാവിയെ ആലോചിച്ചും കോച്ചിംഗ് സ്റ്റാഫുകൾക്ക് ആശങ്കയാണ് ഉള്ളത്. ഫിഫ വേൾഡ് കപ്പ് വിജയിച്ചതിനുള്ള ബോണസ് ഇതുവരെയും ലഭിച്ചിട്ടില്ല എന്നത് തന്നെയാണ് പ്രശ്നങ്ങൾ ഉടലെടുത്തതിന്റെ പ്രധാന കാരണം. 2024 കോപ്പ അമേരിക്ക ടൂർണമെന്റിനു വേണ്ടി അർജന്റീന ഒരുങ്ങുന്നതിനിടയാണ് പ്രശ്നങ്ങൾ വരുന്നത്.

അർജന്റീന ദേശീയ ടീമിലെ കോച്ച് സ്റ്റാഫുകൾ ഈ പ്രശ്നങ്ങൾ സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടിന്റെ ഭാഗത്തുനിന്നും പുതിയ നിർദ്ദേശങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അർജന്റീന പരിശീലകനായ ലയണൽ സ്കലോണിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായിട്ടുണ്ട്. ഒരുപാട് വർഷങ്ങൾക്കുശേഷമാണ് അർജന്റീന വീണ്ടും ലോകകപ്പിന്റെ കിരീടത്തിൽ ഖത്തറിൽ വെച്ച് മുത്തമിടുന്നത്.

Rate this post
Argentina