അമേരിക്കയിലും മെസ്സി ബർഗർ വന്നു, മെസ്സിക്ക് മറുപടിയുമായി നെയ്മർ ജൂനിയർ |Lionel Messi

യൂറോപ്യൻ ഫുട്ബോളിനോട് വിട ചൊല്ലി ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സി അമേരിക്കയിലേക്ക് പോയപ്പോൾ ആരാധകർ എല്ലാവരും വളരെയധികം നിരാശയിലായിരുന്നു. എന്നാൽ ഫുട്ബോളിനെ സോക്കർ എന്ന് വിളിക്കുന്ന നാട്ടിലെ ബർഗർ ലീഗിലേക്ക് മെസ്സി പോയി എന്നായിരുന്നു മെസ്സി വിരോധികളുടെ കമന്റുകൾ.

എങ്കിലും തന്റെ കരിയറിൽ നേടാനായതെല്ലാം നേടി കഴിഞ്ഞാണ് ലിയോ മെസ്സി യൂറോപ് വിടുന്നതെന്ന് മെസ്സി ആരാധകർ പറയുന്നുണ്ട്. എന്തായാലും നിലവിൽ ഇന്റർ മിയാമി ക്ലബ്ബുമായി കരാർ ഒപ്പ് വെക്കാൻ മിയാമിയിലെത്തിയ ലിയോ മെസ്സിയുടെ സൈനിങ് ജൂലൈ 16-ന് ഇന്റർ മിയാമി ഒഫീഷ്യൽ ആയി പൂർത്തീകരിക്കും.

ഇതിനിടെ അമേരിക്കയിലെത്തിയ ലിയോ മെസ്സി ഫ്ലോറിഡയിലെ ഒരു റെസ്റ്റോറന്റ്മായി സഹകരിച്ചു കൊണ്ട് തന്റെ പേരിലുള്ള ഒരു ബർഗർ പുറത്തിറക്കിയത് ഏറെ ശ്രദ്ദേയമാണ്. ലിയോ മെസ്സി തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാമിൽ മെസ്സി ചിക്കൻ സാൻഡ്വിചിന്റെ പരസ്യം നൽകുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയിലെ ഫ്ലോറിഡയിൽ പ്രവർത്തിക്കുന്ന ഹാർഡ്റോക്ക് കഫെയിലാണ് മെസ്സി ബർഗർ പുതുതായി വന്നത്. മെസ്സിയുടെ ഈ പോസ്റ്റിനു താഴെ ‘ഷെഫ് ലിയോ മെസ്സി’ എന്ന കമ്മന്റുമായി നെയ്മർ ജൂനിയർ രംഗത്ത് എത്തിയിട്ടുണ്ട്. നെയ്മറിനെ കൂടാതെ നിരവധി പേരാണ് മെസ്സിയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നത്.

4.5/5 - (11 votes)