ഫുട്ബോൾ ഇതിഹാസം പെലെ ഇനി ലയണൽ മെസ്സിക്ക് പിന്നിൽ |Lionel Messi| Pele

ബ്രസീലിയൻ ഇതിഹാസം പെലെയെ ലോക ഫുട്ബോളിലെ പകരം വെക്കാനില്ലാത്ത രാജാവായാണ് ലോകം കണക്കാക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം പെലെ തന്റെ ഫുട്ബോൾ കരിയറിൽ 762 ഗോളുകൾ നേടിയിട്ടുണ്ട്. 1957 മുതൽ 1977 വരെയുള്ള 20 വർഷത്തെ കരിയറിൽ ബ്രസീലിയൻ ദേശീയ ടീമിനായി 77 അന്താരാഷ്ട്ര ഗോളുകൾ നേടിയ പെലെ, ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി തുടരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം പെലെയെ മറികടന്ന് ലയണൽ മെസ്സി തന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ല് നേടിയിരിക്കുകയാണ്.അതായത് തന്റെ കരിയറിൽ ഗോളുകളും അസിസ്റ്റുകളും ഉൾപ്പെടെ 1111 ഗോളുകളിൽ പെലെ പങ്കാളിയായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മക്കാബി ഹൈഫയ്‌ക്കെതിരെ പിഎസ്ജിക്ക് വേണ്ടി ഒരു ഗോളും ഒരു അസിസ്റ്റും നേടിയതോടെ മെസ്സി ബ്രസീലിയൻ ഇതിഹാസത്തിനെ മറികടന്നു. ഇതോടെ ലയണൽ മെസ്സി 1,113 ഗോൾ പങ്കാളിത്തം നേടിയിട്ടുണ്ട്.

കരിയറിൽ 774 ഗോളുകൾ നേടിയ മെസ്സി, ഗോൾ സ്കോറിംഗിന്റെ കാര്യത്തിൽ ഇതിനകം പെലെയെ മറികടന്നു.തന്റെ കരിയറിൽ 339 അസിസ്റ്റുകൾ നേടിയ മെസ്സി ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് ചെയ്ത കളിക്കാരനാണ്. എന്നാൽ ലോക ഫുട്ബോളിലെ ഗോൾ വേട്ടക്കാരുടെ പട്ടിക നോക്കിയാൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറെ മുന്നിലാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ ഇതുവരെ 815 ഗോളുകൾ നേടിയിട്ടുണ്ട്.

ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ സംഭാവന ചെയ്ത കളിക്കാരൻ എന്ന പദവി ഇനി ലയണൽ മെസ്സിക്ക് സ്വന്തമാകും.പെലെയുടെ ചരിത്ര റെക്കോർഡ് മെസ്സി മറികടന്നെങ്കിലും ഫുട്ബോൾ ലോകത്ത് പെലെ എന്നേക്കും വാഴുമെന്ന കാര്യത്തിൽ സംശയമില്ല. ആധുനിക ഫുട്ബോളിലെ ഏറ്റവും സ്വാധീനമുള്ള ഇതിഹാസമാണ് പെലെ. എന്തായാലും ആ താരപദവിയിലേക്ക് ഇപ്പോൾ ലയണൽ മെസ്സി എത്തിയിരിക്കുന്നുവെന്ന് പറയണം. മെസ്സിയും പെലെയും ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളായി തുടരും.

ഇന്നലെ നടന്ന മത്സരത്തിൽ ടാരോൺ ചെറി നേടിയ ഗോളിൽ മക്കാബി ഹൈഫ ഇരുപത്തിനാലാം മിനുട്ടിൽ തന്നെ മുന്നിലെത്തിയിരുന്നു. ഇതിനു പിന്നാലെ മുപ്പത്തിയേഴാം മിനുട്ടിൽ മെസി ഗോൾ കണ്ടെത്തി പിഎസ്‌ജിയെ ഒപ്പമെത്തിച്ചു. അറുപത്തിയൊമ്പതാം മിനുട്ടിൽ എംബാപ്പയും എൺപത്തിയെട്ടാം മിനുട്ടിൽ നെയ്‌മറും ഗോൾ കണ്ടെത്തിയതോടെ പിഎസ്‌ജി വിജയം ഉറപ്പിക്കുകയായിരുന്നു. കളിച്ച രണ്ടു മത്സരങ്ങളിലും വിജയം നേടിയ പിഎസ്‌ജിയാണ് ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. രണ്ടാമതുള്ള ബെൻഫിക്കക്കും ആറു പോയിന്റുണ്ട്.

Rate this post
Lionel Messi