പ്രീമിയർ ലീഗിൽ കിരീടത്തിലേക്കുള്ള ആഴ്‌സണൽ കുതിപ്പിലെ ഒഡേഗാർഡ് എഫക്റ്റ്|Martin Odegaard

നോർവീജിയൻ മിഡ്ഫീൽഡർ മാർട്ടിൻ ഒഡെഗാഡിനെ ക്യാപ്റ്റൻ ആക്കാനുള്ള മൈക്കൽ അർട്ടെറ്റയുടെ തീരുമാനത്തെ പലരും ചോദ്യം ചെയ്തു. എന്നാൽ സീസൺ പകുതിയെത്തുമ്പോൾ 24-കാരൻ ആഴ്‌സനലിനെ മുന്നോട്ട് നയിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.ഞായറാഴ്ച മാർട്ടിൻ ഒഡെഗാഡ് ആഴ്‌സണലിനെ അവരുടെ നോർത്ത് ലണ്ടൻ ഡെർബി വിജയത്തിലേക്ക് നയിച്ചപ്പോൾ സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്‌സലോണയുടെ കൈകളിൽ റയൽ മാഡ്രിഡ് കനത്ത തോൽവിയിലേക്ക് കൂപ്പുകുത്തുന്നതും കാണാൻ സാധിച്ചു.

18 മാസം മുമ്പ് മിഡ്ഫീൽഡിൽ മികച്ച താരങ്ങളുടെ അതിപ്രസരമാണ് ഒഡെഗാർഡിനെ ബെർണബ്യൂവില നിന്നും വിട്ടയക്കാൻ റയൽ മാഡ്രിഡ് തയ്യാറായത്.എന്നാൽ അവരുടെ നഷ്ടം ആഴ്സണലിന്റെ നേട്ടമായി മാറിയിരിക്കുകയാണ്.മൈക്കൽ ആർട്ടെറ്റയുടെ ഊർജ്ജസ്വലരായ യുവനിര ഈ സീസണിൽ റെക്കോർഡ് ബുക്കുകൾ കീറിമുറിച്ച് മുന്നേറുമ്പോൾ ഒഡെഗാർഡ് അതിന്റെ ഹൃദയഭാഗത്താണ്.2014 ന് ശേഷം ടോട്ടൻഹാമിൽ ആഴ്‌സണൽ അവരുടെ ആദ്യ ലീഗ് വിജയത്തിലേക്ക് കുതിക്കുകയും പ്രീമിയർ ലീഗിന്റെ പോയിന്റ് ടേബിളിൽ സിറ്റിയേക്കാൾ എട്ടു പോയിന്റ് ലീഡ് നേടുകയും ചെയ്തു.ആഴ്‌സനലിന്റെ കുതിപ്പിൽ നോർവേ ഇന്റർനാഷണൽ വഹിച്ച പങ്ക് വിലമതിക്കനാവാത്തതാണ്.

ടോട്ടൻഹാമിനെതിരെയുള്ള ഗോൾ ഒഡെഗാഡിന്റെ സീസണിലെ എട്ടാമത്തെ ഗോളായിരുന്നു, അത് അദ്ദേഹത്തെ ആഴ്സണൽ സ്‌കോറിംഗ് ചാർട്ടിൽ ഒന്നാമതെത്തിച്ചു. 2020-21 കാമ്പെയ്‌നിന്റെ രണ്ടാം പകുതിയിൽ മാഡ്രിഡിൽ നിന്നുള്ള വിജയകരമായ ലോൺ സ്‌പെല്ലിന് ശേഷം 24 കാരനെ ക്ലബ്ബിലേക്ക് തിരികെ കൊണ്ടുവരാൻ ആഴ്‌സണലിന്റെ മാനേജർ തീരുമാനിച്ചു.ഒഡെഗാഡിൽ ആഴ്സണൽ കാണിച്ച വിശ്വാസത്തിന് ഇപ്പോൾ മികച്ച പ്രതിഫലം ലഭിച്ചു തുടങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ എട്ട് ലീഗ് ഗോളുകളിൽ ആറും ആഴ്സണലിന്റെ എവേ മത്സരങ്ങളിലാണ് നേടിയത്.പ്രീമിയർ ലീഗിൽ ഒരു ടീമിനെ നയിക്കാൻ യോജിച്ച കളിക്കാരനാണോ മിഡ്ഫീൽഡർ എന്ന് പലരും ആശ്ചര്യപ്പെടുമ്പോൾ അർറ്റെറ്റ ഒഡെഗാഡിന് ക്യാപ്റ്റന്റെ ആംബാൻഡ് കൈമാറിയപ്പോൾ ധാരാളം പുരികങ്ങൾ ഉയർന്നു വന്നിരുന്നു.

എന്നാൽ അദ്ദേഹത്തിന്റെ പ്രകടനങ്ങളും കണക്കുകളും സ്വയം സംസാരിക്കുന്നു .ഇത് വെറും എട്ട് ഗോളുകളോ അഞ്ച് അസിസ്റ്റുകളോ അല്ല. കളിയുടെ ശൈലി, പന്ത് കൈവശമുള്ളപ്പോഴുള്ള വ്യക്തിത്വം, ടൈറ്റ് സിറ്റുവേഷനിലെ സാങ്കേതികത എന്നിവയാണ് താരത്തിന്റെ പ്രത്യേകതകൾ. ആഴ്‌സനലിനെ ഒരു യൂണിറ്റായി കൊണ്ട് പോകുന്നതിൽ ഒഡേഗാർഡ് വലിയ പങ്കാണ് വഹിക്കുന്നത്.