ഒരേയൊരു രാജാവ്, ,ഫിഫ ബെസ്റ്റ് പുരസ്‌കാരം ലയണൽ മെസ്സിക്കല്ലാതെ ആര്ക്ക് കൊടുക്കും |Lionel Messi

ഫിഫ ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക് തന്നെ ലഭിച്ചു. ഫിഫ ലോകകപ്പ് കിരീടം അർജന്റീന നേടിയപ്പോൾ തന്നെ ലയണൽ മെസ്സി ഇത്തവണത്തെ ഫിഫ ബെസ്റ്റ് പുരസ്കാരവും ബാലൻ ഡി ഓറും സ്വന്തമാക്കും എന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പാരീസിൽ വെച്ച് നടന്ന ചടങ്ങിലാണ് മെസ്സി ഫിഫ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.

കരീം ബെൻസിമ,കിലിയൻ എംബപ്പേ എന്നിവരെയാണ് മെസ്സി പിന്തള്ളിയിട്ടുള്ളത്.ലോകകപ്പിൽ കിരീടത്തിന് ഒപ്പം ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു.ഇത് രണ്ടാം തവണയാണ് ലയണൽ മെസ്സി ഫിഫ ബെസ്റ്റ് പുരസ്കാരം നേടുന്നത്. 2019ലും മെസ്സി ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയിരുന്നു. .ഇതോടുകൂടി ആകെ 77 വ്യക്തിഗത അവാർഡുകൾ സ്വന്തമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല മറ്റൊരു ചരിത്ര നേട്ടം കൂടി മെസ്സിക്ക് ഇപ്പോൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതായത് മൂന്ന് വ്യത്യസ്ത പതിറ്റാണ്ടുകളിലും ഫിഫ ബെസ്റ്റ് പുരസ്കാരം നേടുന്ന ചരിത്രത്തിലെ ഏക താരം കൂടിയാണ് മെസ്സി.

എംബപ്പെ ലോകകപ്പിൽ ടോപ് സ്കോറർ ആയി എങ്കിലും ലോക കിരീടം നേടിയില്ല എന്നതു കൊണ്ട് മെസ്സിയെ,മറികടക്കാനായില്ല.കരീം ബെൻസീമക്ക് അവസാന സീസൺ വളരെ മികച്ചതായിരുന്നു. ബെൻസീമ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും നേടിയിരുന്നു.കഴിഞ്ഞ രണ്ടു വർഷവും സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു നേടിയിരുന്നത്.ഇത്തവണ മെസ്സി അത് തിരിച്ചു പിടിക്കുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ (2016, 2017), റോബർട്ട് ലെവൻഡോവ്‌സ്‌കി (2020, 2021) എന്നിവർക്ക് ശേഷം രണ്ടാം തവണയും പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ഫുട്‌ബോൾ താരമാണ് മെസ്സി. മൂവർക്കും പുറമെ, ലൂക്കാ മോഡ്രിച്ച് 2018-ൽ അവാർഡ് നേടി.

ക്ലബിന്റെ പോരാട്ടങ്ങൾക്കിടയിലും മെസ്സിക്ക് പി‌എസ്‌ജിയ്‌ക്കൊപ്പവും ശ്രദ്ധേയമായ ആഭ്യന്തര സീസൺ ഉണ്ടായിരുന്നു. ഈ സീസണിൽ ലീഗ് വണ്ണിൽ 12 ഗോളുകളും അസിസ്റ്റുകളുമാണ് അർജന്റീന താരത്തിനുള്ളത്. ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ നാല് ഗോളുകളും അസിസ്റ്റുകളും നേടിയിട്ടുണ്ട്.തന്റെ രണ്ട് മികച്ച അവാർഡുകൾക്കൊപ്പം, മെസ്സി ഐക്കണിക് ബാലൺ ഡി ഓർ പുരസ്‌കാരം ഏഴ് തവണ നേടിയിട്ടുണ്ട്.2010 മുതൽ 2016 വരെ, ഫിഫയുടെ മികച്ച അവാർഡുകളും ബാലൺ ഡി ഓറും ഒരുമിച്ചാണ് കൊടുത്തിരുന്നത്.2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മെസ്സി ബാലൺ ഡി ഓർ നേടിയത്.

Rate this post
Lionel Messi