❝ഫുട്ബോൾ ചരിത്രത്തിൽ അപൂർവ റെക്കോർഡുകൾ സ്വന്തമാക്കിയ താരം ❞

ഏതൊരു ഫുട്ബോൾ താരത്തിന്റെയും ലക്ഷ്യങ്ങളിൽ ഒന്നാണ് കിരീടങ്ങൾ നേടുക എന്നത്. കിരീടം എന്ന ആത്യന്തിക ലക്ഷ്യത്തിനായാണ് രാജ്യത്തിനായാലും ക്ലബ്ബിനായാലും കളിക്കാർ പോരാടുന്നത്. പ്ലേ താരങ്ങൾക്കും ക്ലബിനൊപ്പം കിരീടങ്ങൾ നേടുമെങ്കിലും ദേശീയ ടീമിന്റെ ജേഴ്സിയിൽ ഒന്നും നേടാൻ കഴിഞ്ഞിട്ടുണ്ടാവില്ല.

എന്നാൽ ൽഫുട്ബോൾ ലോകത്തെ ഏറ്റവും മഹത്തരങ്ങളായ കിരീടങ്ങളായ ചാമ്പ്യൻസ് ലീഗ്, ലോകകപ്പ്, യൂറോ കപ്പ് , പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ് എന്നിവ നേടിയ ഒരേയൊരു കളിക്കാരനുണ്ട്. മുൻ ബാഴ്സലോണ ചെൽസി മുന്നേറ്റ നിര താരം പെഡ്രോ റോഡ്രിഗസ്. പിന്നോട്ട് നോക്കാനും താൻ നേടിയ കാര്യങ്ങളിൽ സംതൃപ്തിയോടെ തലയാട്ടാനും കഴിയുന്ന ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് സ്പാനിഷ് താരം.അദ്ദേഹത്തിന് വലിയതോതിൽ സംതൃപ്തമായ ഒരു കരിയർ ഉണ്ടായിരുന്നു.

2009/10 സീസണിൽ പെപ് ഗ്വാർഡിയോളയുടെ ബാഴ്‌സലോണ ടീമിലേക്ക് കടന്നതിനുശേഷം, സ്പാനിഷ് താരം താൻ കളിച്ച മിക്കവാറും എല്ലാ മത്സരങ്ങളിലും വിജയിച്ചു.സ്പാനിഷ് സൂപ്പർകപ്പിൽ ബ്ലോഗ്രാനയുടെ വിജയം ഉറപ്പാക്കാൻ അത്‌ലറ്റിക് ക്ലബ് ബിൽബാവോയ്‌ക്കെതിരെ നേടിയ ഗോളോടെ റെക്കോര്ഡുകള്ക്ക് തുടക്കം കുറിക്കാൻ തുടങ്ങി . ലോകകപ്പ് മുതൽ കോപ്പ ഡെൽ റേ വരെയും ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ മത്സരമായ ഇംഗ്ലണ്ടിന്റെ എഫ്എ കപ്പ് വരെ താരം നേടി.ചാമ്പ്യൻസ് ലീഗ്, ലോകകപ്പ്, യൂറോ, പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ് എന്നിവ നേടിയ ഏക കളിക്കാരൻ എന്ന അതുല്യ റെക്കോർഡ് പെഡ്രിക്ക് അവകാശപ്പെട്ടതാണ്.

സ്‌പെയിനിനൊപ്പം യൂറോപ്യൻ ചാമ്പ്യൻഷിപ്പും ലോകകപ്പും നേരത്തെ സ്പാനിഷ് ഫോർവേഡ് നേടിയിരുന്നു.ബാഴ്‌സലോണയിൽ കളിച്ച ഏഴ് സീസണുകളിൽ ക്ലബ്ബ് തലത്തിൽ എല്ലാം നേടിയ അദ്ദേഹം 2015 ൽ പുതിയ വെല്ലുവിളികൾ തേടി ചെൽസിയിലെത്തി. ഇംഗ്ലണ്ടിൽ പ്രീമിയർ ലീഗും എഫ്എ കപ്പും 2019ലെ യൂറോപ്പ ലീഗ് കിരീടവും നേടി തന്റെ ട്രോഫി ക്യാബിനറ്റ് കൂടുതൽ വിപുലമാക്കി.യൂറോപ്പ ലീഗ് ഫൈനൽ, യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ (2011), യുവേഫ സൂപ്പർകപ്പ് ഫൈനൽ (2009) എന്നിവയിൽ ഗോൾ നേടിയ ഏക കളിക്കാരൻ എന്ന നിലയിൽ ചരിത്രപുസ്തകങ്ങളിൽ എഴുതി ചേർക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ അതുല്യമായ റെക്കോർഡുകളുടെ പട്ടിക അവിടെ അവസാനിക്കുന്നില്ല, ഫുട്ബോൾ ചരിത്രത്തിൽ അവരുടെ കരിയറിൽ രണ്ടുതവണ ട്രെബിൾ നേടിയ ഏഴ് കളിക്കാരിൽ ഒരാളാണ് അദ്ദേഹം. 2009 ൽ ഫിഫ ക്ലബ് ലോകകപ്പ് സെമിഫൈനലിൽ അറ്റ്ലാന്റിനെതിരെ നേടിയ ഗോളോടെ, ഒരു പ്രൊഫഷണൽ യൂറോപ്യൻ ക്ലബ് ഒരു വർഷം മുഴുവൻ കളിച്ച ആറ് കോംപെറ്റീഷനിലും സ്കോർ ചെയ്യുന്ന ആദ്യ കളിക്കാരനായി പെഡ്രോ മാറി. നിലവിൽ ഇറ്റാലിയൻ ക്ലബ് ലാസിയോയുടെ താരമാണ് 34 കാരൻ.

Rate this post