‘കളിക്കാർ പുതുമയുള്ളവരാണ്, അതിനാൽ ഖത്തറിൽ ഒരു മികച്ച ലോകകപ്പ് പ്രതീക്ഷിക്കുന്നു’ |Qatar 2022 |Brazil

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. യോഗ്യത ഉറപ്പാക്കിയ 32 ടീമുകൾ നാല് വര്ഷം കൂടുമ്പോൾ എത്തുന്ന കായിക മാമാങ്കത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.ഏതൊരു ലോകകപ്പിലെന്ന പോലെയും അഞ്ചു തവണ കിരീടം നേടിയ ബ്രസീലിന് തന്നെയാണ് 2022 ലും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.

ലോകകപ്പിന്റെ അസാധാരണമായ സമയം ചില കളിക്കാരെ മികച്ച പ്രകടനം നടത്താൻ സഹായിച്ചേക്കുമെന്ന് ലോകകപ്പ് ജേതാവായ മുൻ ബ്രസീൽ ക്യാപ്റ്റൻ കഫു പറഞ്ഞു.“ചില കളിക്കാർക്ക് ഇത് ഒരു നേട്ടമാണ് ,കാരണം ജൂണിൽ ലീഗുകൾ കഴിഞ്ഞതിനു ശേഷമാണ് ലോകകപ്പ് നടക്കാറുളളത് അത്കൊണ്ട് കളിക്കാർ തളർന്നിരിക്കും.ലീഗുകൾ ആരംഭിച്ചിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ, അതിനാൽ കളിക്കാർ പുതുമയുള്ളവരും നന്നായി കളിക്കാൻ കഴിയുന്നവരുമാണ്” കഫു പറഞ്ഞു.

ലോകകപ്പിൽ ബ്രസീൽ നെയ്മറിനെ വളരെയധികം ആശ്രയിക്കുമോ എന്ന ചോദ്യത്തിനും കഫു മറുപടി പറഞ്ഞു.“നാലു വർഷം മുമ്പ് നിങ്ങൾ എന്നോട് ഈ ചോദ്യം ചോദിച്ചിരുന്നെങ്കിൽ, ഞാൻ അതെ എന്ന് പറയുമായിരുന്നു. എന്നാൽ ഇപ്പോൾ ബ്രസീൽ നെയ്മറെ ആശ്രയിക്കുന്നില്ല. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, പാക്വെറ്റ തുടങ്ങി ഒട്ടേറെ താരങ്ങളുണ്ട്. ഈ കളിക്കാർ ബ്രസീലിനായി കപ്പ് നേടാനും പ്രാപ്തരാണ്… ബ്രസീൽ നന്നായി കളിച്ച് കപ്പ് നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”.

മാൽഡിനി, നെസ്റ്റ തുടങ്ങിയ നിലവാരമുള്ള ഡിഫൻഡർമാർക്കൊപ്പം കളിക്കാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും എന്നാൽ ഇപ്പോൾ മികച്ച ഫുൾ ബാക്കുകൾ ഇല്ലെന്നതിൽ ഖേദിക്കുന്നുവെന്നും കഫു പറഞ്ഞു.

Rate this post
BrazilFIFA world cupQatar2022