മെസ്സിയും മാക്ക് ആലിസ്റ്ററും ക്ലബ്ബ് തലത്തിലും ഒരുമിക്കാനുള്ള സാധ്യതകൾ തെളിയുന്നു.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ അർജന്റീനയുടെ കിരീടനേട്ടത്തിൽ പ്രധാന പങ്കു വഹിച്ചവരാണ് ലയണൽ മെസ്സിയും അലക്സിസ് മാക്ക് ആല്ലിസ്റ്ററും.മികച്ച പ്രകടനമായിരുന്നു ഇരുവരും പുറത്തെടുത്തിരുന്നത്.പ്രത്യേകിച്ച് ആരാധകരെ ഞെട്ടിച്ചത് മാക്ക് ആല്ലിസ്റ്ററായിരുന്നു.അധികമൊന്നും അർജന്റീന ടീമിനൊപ്പം കളിച്ച് പരിചയമില്ലാത്ത താരം മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണ് വേണ്ടിയാണ് താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.വേൾഡ് കപ്പിന് ശേഷം വന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് ക്ലബ്ബുകൾ ഈ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.പക്ഷേ സീസണിന്റെ മധ്യത്തിൽ വെച്ച് ബ്രൈറ്റൺ വിടാൻ ഈ താരം തയ്യാറായിരുന്നില്ല.പക്ഷേ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ക്ലബ്ബ് വിടും.

ഇക്കാര്യം മാക്ക് ആല്ലിസ്റ്ററുടെ പിതാവ് തന്നെ സ്ഥിരീകരിച്ചിരുന്നു.ഒരുപാട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് താരത്തിൽ താല്പര്യമുണ്ട്.ലിവർപൂൾ,മാഞ്ചസ്റ്റർ സിറ്റി,ആഴ്സണൽ,ചെൽസി തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കൊക്കെ ഈ അർജന്റീന നേരത്തെ ആവശ്യമുണ്ട് എന്ന വാർത്തകൾ ഉണ്ടായിരുന്നു.എന്നാൽ ഇതിനിടെ മറ്റൊരു റൂമർ ഇപ്പോൾ ടിഎൻടി സ്പോർട്സ് അർജന്റീന പങ്കുവെച്ചിട്ടുണ്ട്.

അതായത് മാക്ക് ആല്ലിസ്റ്ററെ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണക്ക് താല്പര്യമുണ്ട്.ബാഴ്സയുടെ പരിശീലകനായ സാവിയാണ് താരത്തെ കുറിച്ചുള്ള കാര്യം ബോർഡിനെ അറിയിച്ചത്.വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തിന് വേണ്ടി ശ്രമിക്കാനാണ് ബാഴ്സയുടെ പദ്ധതി.പക്ഷേ ഈ അർജന്റീന താരത്തെ എത്തിക്കുക എന്നുള്ളത് എളുപ്പമാവില്ല.നല്ലൊരു തുക തന്നെ ചിലവഴിക്കേണ്ടി വരും എന്നുള്ളതും മറ്റുള്ള ക്ലബ്ബുകളുടെ വെല്ലുവിളിയും ബാഴ്സക്ക് തടസ്സമാണ്.

നിലവിൽ ലയണൽ മെസ്സിയെ തിരികെ എത്തിക്കുന്നതിനാണ് ബാഴ്സ ഏറ്റവും കൂടുതൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അത് സാധ്യമായതിനു ശേഷമായിരിക്കും ഈ അർജന്റീന മിഡ്‌ഫീൽഡർക്ക് വേണ്ടി ബാഴ്സ ശ്രമിക്കുക.രണ്ടും സാധ്യമായാൽ ക്ലബ്ബ് തലത്തിലും മെസ്സിയും മാക്ക് ആല്ലിസ്റ്ററും ഒരുമിച്ച് കളിക്കുന്ന കാഴ്ച്ച നമുക്ക് കാണാൻ സാധിച്ചേക്കും. പക്ഷേ ഈ താരത്തെ സ്വന്തമാക്കണമെങ്കിൽ ഒരുപാട് പ്രതിബന്ധങ്ങളെ അതിജീവിക്കേണ്ടതുണ്ട്.

Rate this post