ഇതിഹാസ പരിശീലകനായ പെപ് ഗ്വാർഡിയോളക്ക് കീഴിൽ ഈ സീസണിൽ വളരെ മികവാർന്ന പ്രകടനമാണ് എർലിംഗ് ഹാലന്റ് ഇപ്പോൾ പുറത്തെടുക്കുന്നത്. ഈ സീസണിൽ ആകെ കളിച്ച 15 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകൾ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഹാലന്റ് തന്നെയാണ്.
അതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരത്തിനു ശേഷം മാധ്യമപ്രവർത്തകൻ സിറ്റി പരിശീലകനായ പെപ്പിനോട് ഒരു ചോദ്യം ചോദിക്കപ്പെട്ടിരുന്നു.അതായത് നിങ്ങൾ പരിശീലിപ്പിച്ച ഏറ്റവും മികച്ച സ്ട്രൈക്കർ എർലിംഗ് ഹാലന്റായിരുന്നോ എന്നായിരുന്നു ചോദ്യം. എന്നാൽ ഉടൻതന്നെ മറുചോദ്യമായി മെസ്സിയെ ഉയർത്തി കാണിക്കുകയായിരുന്നു പെപ്.
അപ്പോൾ മെസ്സിയോ എന്നാണ് മറു ചോദ്യമായി കൊണ്ട് പെപ് മാധ്യമപ്രവർത്തകനോട് ചോദിച്ചത്. താൻ പരിശീലിപ്പിച്ചിട്ടുള്ള ഏറ്റവും മികച്ച സ്ട്രൈക്കറും താരവുമൊക്കെ ലയണൽ മെസ്സിയാണ് എന്നാണ് ഒരിക്കൽക്കൂടി അടിവരയിട്ട് ഉറപ്പിച്ചുകൊണ്ട് പെപ് പറയുന്നത്.
‘ ഹാലന്റിന്റെ ഗോൾ നേട്ടം അത്ഭുതകരവും അവിശ്വസനീയവുമാണ്. അദ്ദേഹത്തിന്റെ ക്വാളിറ്റിയിൽ യാതൊരുവിധ സംശയങ്ങളും ഇല്ല.പക്ഷേ ഏറ്റവും മികച്ച താരം അദ്ദേഹമാണ് എന്ന് എനിക്ക് പറയാൻ കഴിയില്ല.തീർച്ചയായും ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഹാലന്റ് ‘ ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
Pep Guardiola:🗣
— Sports Status (@sportsstatus24) October 15, 2022
"Lionel Messi and Erling Haaland comparisons? Nothing is comparable with Messi.” pic.twitter.com/tDMtIYJQde
അതായത് ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ടാണ് പെപ് ഹാലന്റിനെ കാണുന്നത്. എന്നാൽ ഏറ്റവും മികച്ച താരമായി കൊണ്ട് പെപ് കാണുന്നത് ലയണൽ മെസ്സിയെ തന്നെയാണ്. താൻ ഒരു വലിയ മെസ്സി ആരാധകനാണ് എന്നുള്ളത് നാൾക്കുനാൾ പെപ് ഗ്വാർഡിയോള തെളിയിച്ചുകൊണ്ടിരിക്കുകയാണ്.