“ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചാണ് യഥാർത്ഥ നായകൻ”
വിട്ടുകൊടുക്കാൻ കൂട്ടാക്കാത്ത രണ്ട് ടീമുകളുടെ പോരാട്ടമായിരുന്നു ഇന്നലെ ഇന്ത്യൻ സൂപ്പർ കണ്ട കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള മത്സരം.മൂന്ന് പോയിന്റ് ഉറപ്പിച്ച് ടേബിളിൽ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് ഇരുടീമുകളും ഇന്നലെ മത്സരത്തിനിറങ്ങിയത്. ഒടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചെങ്കിലും പ്രകടനവ് മികവ് കൊണ്ട് ഹൈദെരാബാദും കയ്യടി നേടിയിരുന്നു.
ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചാണ് യഥാർത്ഥ നായകൻ. മത്സരം നടക്കുമ്പോൾ സൈഡ് ലൈനിൽ ശാന്തനായി നിന്ന സെർബിയൻ പരിശീലകന്റെ തന്ത്രങ്ങൾ കേരള താരങ്ങൾ മനോഹരമായി മൈതാനത്തു നടപ്പാക്കുകയും ചെയ്യുന്നത് ഇന്നലെ കാണാമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ നിശ്ചയദാർഢ്യവും, കൗശലങ്ങളും, ആത്മിവിശ്വാസവുമെല്ലാം കളിക്കാർക്ക് കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കൂടുതൽ മികച്ച പ്രകടനം നടത്താനുള്ള പ്രചോദനവും നൽകുന്നുണ്ട്.
ബ്ലാസ്റ്റേഴ്‌സിനെ വിജയികളാക്കി മാറ്റിയ സെർബിയൻ താരം എല്ലാ പ്രശംസയും അർഹിക്കുന്നു. ഇത്തരമൊരു പ്രചോദനാത്മക കോച്ചിനായി കളിക്കളത്തിൽ എല്ലാം നൽകാൻ കളിക്കാർ തയ്യാറായിരിക്കും.ബ്ലാസ്റ്റേഴ്‌സിന് മുമ്പ് നിരവധി താരങ്ങൾ നിറഞ്ഞ ടീമുകളെ ഇറക്കിയിരുന്നു, എന്നാൽ അവരിൽ ആർക്കും നിലവിലെ ടീമിന്റെ ആത്മവിശ്വാസമോ അചഞ്ചലമായ പോരാട്ടവീര്യമോ ഉണ്ടായിരുന്നില്ല.ഓരോ കളിക്കാരും ടീമിന്റെ ലക്ഷ്യത്തിൽ വലിയ സംഭാവനകൾ നല്കുന്നുണ്ട്.യുവ ഡിഫൻഡർ റൂയിവ ഹോർമിപാം മൂതൽ സ്റ്റാർ സ്‌ട്രൈക്കർ അൽവാരോ വാസ്‌ക്വസ് വരെയുളള താരങ്ങൾ കയ്യും മെയ്യും മറന്നു ടീമിന്റെ വിജയത്തിനായി വിയർപ്പൊഴുക്കുകയാണ്.
വലിയ പ്രതീക്ഷയില്ലാതെ തുടങ്ങിയ സീസണിലാണു ബ്ലാസ്റ്റേഴ്സിനെ ഒന്നാം സ്ഥാനത്തെത്തിച്ച വുക്കൊമനോവിച്ചിന്റെ മാജിക് തന്നെയാണ്. ടീമിന്റെ തിരഞ്ഞെടുപ്പ് മുതൽ ഇന്നലെ പ്രകടനങ്ങളിൽ പരിശീലകന്റെ പങ്ക് നമുക്ക് വിസ്മരിക്കാൻ സാധിക്കില്ല. ഡിഫെൻസിലും മിഡ്ഫീൽഡിലും മുന്നേറ്റത്തിലും മികച്ച വിദേശ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കൊണ്ട് വന്നത്. അവർ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.
.@KeralaBlasters go 9️⃣ games unbeaten to cruise to the 🔝 of the #HeroISL Table for the first time since 2️⃣0️⃣1️⃣4️⃣#KBFCHFC #LetsFootball pic.twitter.com/EQmhSh64oD
— Indian Super League (@IndSuperLeague) January 10, 2022
ഓരോ കളിക്കാരന്റെയും കഴിവുകൾ മനസ്സിലാക്കി അവരെ യഥാർത്ഥ സ്ഥാനങ്ങളിൽ കളിക്കാനും അവരുടെ കഴിവുകൾ പൂർണമായും ഉപയോഗപെടുത്താനും ബ്ലാസ്റ്റേഴ്‌സ് പരിശീലകന് സാധിക്കുന്നുണ്ട്. അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് മലയാളി താരം സഹൽ.മുൻ സീസണുകളിൽ കണ്ട സഹലിനെയല്ല ഈ സീസണിൽ നമുക്ക കാണാൻ സാധിച്ചത്. താനെ ഇഷ്ട വലതു വിങ് പൊസിഷനിലേക്ക് മാറിയ സഹലിനെ ഒരു ഗോൾ സ്കോററാക്കി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മാറ്റിയേടുത്തു.
.@AlvaroVazquez91 just can't stop scoring some fiery volleys! 🔥#KeralaBlastersFC #HeroISL #LetsFootball | @KeralaBlasters pic.twitter.com/ypivtYWyq9
— Indian Super League (@IndSuperLeague) January 10, 2022
ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് ബ്ലാസ്റ്റേഴ്സിന്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിറഞ്ഞ സദസ്സിനു മുന്നിൽ മഞ്ഞ ബ്രിഗേഡ് ഇത്തരമൊരു ആവേശകരമായ മത്സരം കളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നും ഇന്ത്യൻ ഇതിഹാസം ഐഎം വിജയൻ പറഞ്ഞു. ഇന്നലത്തെ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ഏഴു വർഷങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തുന്നത്.