❝എന്ത് കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബയേൺ മ്യൂണിക്ക് വേണ്ട എന്ന് പറഞ്ഞത് ?❞| Cristiano Ronaldo

അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ഒരുങ്ങുകയാണ് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത യുണൈറ്റഡിന് വരുന്ന സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കില്ല. ഇക്കാരണം കൊണ്ടാണ് താരം ക്ലബ് വിടാൻ ഒരുങ്ങുന്നത്.

2020-21 ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയാണ് 37 കാരനായ വെറ്ററനെ റിക്രൂട്ട് ചെയ്യാനുള്ള മത്സരത്തിൽ മുന്നിലുള്ളത്. റൊണാൾഡോയുടെ ഏജന്റ് ജർമൻ ക്ലബ് ബയേൺ മ്യൂണിക്കുകയും ചർച്ചകൾ നടത്തിയിരുന്നു.ഈ സമ്മറിൽ ബാഴ്‌സലോണയിൽ ചേരാനുള്ള റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ആഗ്രഹം ബയേൺ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യുമെന്നും ക്ലബ്ബിൽ അദ്ദേഹത്തിന് ഒരു പ്രമുഖ സ്ഥാനം നൽകുമെന്നും അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടു.

“ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏറ്റവും മികച്ച താരങ്ങളിലൊരായി ഞാൻ വിലയിരുത്തുന്നുണ്ടെങ്കിലും, ഞങ്ങളുടെ ഫിലോസഫിക്ക് ആ ഒരു ട്രാൻസ്ഫർ അനുയോജ്യമാകില്ല,” ക്ലബിന്റെ സിഇഒ ഒലിവർ കാൻ ജർമ്മൻ പ്രസിദ്ധീകരണമായ കിക്കറിനോട് പറഞ്ഞു.റൊണാൾഡോയിൽ ബയേണിനു താത്പര്യമില്ലെന്ന കാര്യം ഈ അഭിപ്രായത്തിൽ തന്നെ വ്യക്തമായിക്കഴിഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ക്രിസ്റ്യാനോയെ സ്വന്തമാക്കാൻ ഏറ്റവും സാധ്യതയുള്ള ടീം ചെൽസി തന്നെയാണ്, അവരുടെ പുതിയ ഉടമകൾക്ക് ക്രിസ്റ്റ്യാനോ എന്ന ആഗോള ബ്രാൻഡിൽ ഉള്ള തലപര്യമാണ് ഇതിനു കാരണം.പ്രീമിയർ ലീഗിൽ ഇതുവരെ പുതിയ സൈനിങ്‌ ഒന്നും നടത്താത്ത ക്ലബ്ബുകളിൽ ഒന്നാണ് ചെൽസി, ക്രിസ്റ്യാനോയുടെ അതിനു തുടക്കമിടാനാണ് അവർ ശ്രമിക്കുന്നത്.