ലയണൽ മെസ്സിക്ക് പിന്നാലെ വമ്പൻ ഓഫറുമായി റൊണാൾഡോയുടെ ക്ലബായ അൽ നസ്റിന്റെ എതിരാളികൾ |Lionel Messi
ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയത്. യൂറോപ്പിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി കളിക്കാൻ കഴിയുമായിരുന്നിട്ടും താരം അത്രയധികം അറിയപ്പെടാത്തൊരു ലീഗിനെ തിരഞ്ഞെടുത്തതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയ കാര്യം.
ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായും റൊണാൾഡോ മാറി.പ്രതിവര്‍ഷം ഏകദേശം 200 മില്യണ്‍ യൂറോയ്ക്ക് മുകളില്‍ പ്രതിഫലം നല്‍കിയാണ് അല്‍ നസ്ര്‍ പോര്‍ച്ചുഗീസ് നായകനായ റൊണാള്‍ഡോയെ തട്ടകത്തിലെത്തിച്ചത്. എന്നാൽ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ലയണൽ മെസ്സിയെ മിഡിൽ ഈസ്റ്റിലേക്ക് കൊണ്ടുവരാൻ സൗദി അറേബ്യ ക്ലബ് അൽ ഹിലാൽ താൽപ്പര്യം പ്രകടിപ്പിച്ചതായും ക്രിസ്റ്റ്യാനോ റൊണാൾഡോ സമ്പാദിക്കുന്നതിന്റെ ഇരട്ടി വാഗ്ദാനം ചെയ്യാൻ തയ്യാറാണെന്നും റിപോർട്ടുകൾ പുറത്ത് വന്നു.
റൊണാൾഡോ ചേർന്ന ക്ലബ്ബായ അൽ നാസറിന്റെ ഏറ്റവും വലിയ എതിരാളിയാണ് അൽ ഹിലാൽ.ബാഴ്‌സ യൂണിവേഴ്സലിലെ ഒരു റിപ്പോർട്ട് അനുസരിച്ച് സീസണിന്റെ അവസാനത്തിൽ നീക്കം പൂർത്തിയാക്കാൻ ഹിലാൽ മെസ്സിക്ക് ഒരു സീസണിൽ 300 മില്യൺ ഡോളർ (ഏകദേശം 2445 കോടി രൂപ ) ബ്ലോക്ക്ബസ്റ്റർ ഡീൽ വാഗ്ദാനം ചെയ്യുന്നു.ലയണൽ മെസ്സിയുടെ പിതാവ് ജോർജ്ജ് അൽ-ഹിലാലുമായി ചർച്ച നടത്താൻ റിയാദിലെത്തിയതായി അഭ്യൂഹമുണ്ട്.ഈ നീക്കം യാഥാർത്ഥ്യമായാൽ മെസ്സിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം സൗദിയിലും കാണാൻ സാധിക്കും. മെസ്സി കരാറിന് സമ്മതം മൂളിയാല്‍ ക്രിസ്റ്റ്യാനോയുടെ പേരിലുള്ള ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയുടെ റെക്കോഡ് അര്‍ജന്റീന നായകന്‍ സ്വന്തമാക്കും.
BREAKING: Al Hilal, Al Nassr’s biggest rival, would like to sign Lionel Messi and are ready to offer him just under double what Cristiano Ronaldo is earning 🤑🇸🇦 pic.twitter.com/xZFuSSoFPP
— SPORTbible (@sportbible) January 12, 2023
അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷമുള്ള തന്റെ ആദ്യ മത്സരത്തിൽ മെസ്സി പിഎസ്ജിക്കായി സ്കോർ ചെയ്തു. ഇന്നലെ പാരിസ് സെന്റ് ജെർമെയ്ൻ ആംഗേഴ്സിനെ 2-0 ന് പരാജയപ്പെടുത്തി.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യയിലെ ആദ്യ മത്സരം പാരീസ് സെന്റ് ജെർമെയ്‌നെതിരെയാണ്. റൊണാൾഡോയുടെ പുതിയ ക്ലബ്ബായ അൽ നാസർ നിലവിലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ അൽ ഹിലാൽ എന്നിവരിൽ നിന്നുള്ള കളിക്കാരുടെ സംയുക്ത ടീമിനെതിരെ ജനുവരി 19 ന് റിയാദിൽ PSG സൗഹൃദ മത്സരം കളിക്കും.അൽ ഇത്തിഫാഖിനെതിരായ ലീഗ് മത്സരത്തിൽ അൽ-നാസറിന് വേണ്ടി ഔദ്യോഗിക അരങ്ങേറ്റം കുറിക്കാൻ റൊണാൾഡോയ്ക്ക് ജനുവരി 22 വരെ കാത്തിരിക്കേണ്ടി വരും.