കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയ കുതിപ്പിലെ വിദേശ താരങ്ങളുടെ പങ്ക് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബദിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ ജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിലെ തോല്‍വിക്ക് പകരംവീട്ടാന്‍ ഇവാന്‍ വുകോമനോവിച്ചിനും സംഘത്തിനുമായി. സീസണില്‍ ഇതാദ്യമായാണ് ഹൈദരാബാദ് തോല്‍വി രുചിക്കുന്നത്.

18-ാം മിനുറ്റില്‍ ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്‌സിനായി വിജയഗോള്‍ നേടിയത്.ഗ്രീക്ക് സ്‌ട്രൈക്കർ തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നെടുന്നത്.തന്റെ ആദ്യ നാല് ഐഎസ്എൽ മത്സരങ്ങളിലും ഗോൾ നേടാനാകാതെ പോയ ഡയമന്റകോസിന്റെ മികച്ച ഫോം ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ നിർണായകമായി മാറിയിരിക്കുകയാണ്.ദിമിത്രിയോസ് ഗോൾ നേടിയ മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്‌സ് വിജയം നേടുകയും ചെയ്തു.ലീഗിലെ ആദ്യ നാല് മത്സരങ്ങളിൽ താരത്തിന് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല. താരത്തിന്റെ ട്രാൻസ്ഫറിൽ ആരാധകർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

29-കാരൻ ഒടുവിൽ ഇന്ത്യയിലെ തന്റെ ജീവിതത്തിലേക്ക് പൊരുത്തപ്പെടുകയും ടീമിന്റെ വിജയങ്ങളിൽ നിരനായകമായി മാറുകയും ചെയ്തു. ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം പരിക്ക് കാരണം കളിക്കളത്തിൽ നിന്ന് പുറത്തായെങ്കിലും താരത്തിൻറെ പ്രകടനത്തിൽ വുകോമാനോവിച്ച് സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്നലെ ഹൈദെരാബാദിനെതിരെ കേരളത്തിന്റെ വിദേശ താരങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത്.ഇവാൻ കലിയൂസ്‌നി മധ്യ നിരയിൽ ഒരിക്കൽ കൂടി ഒരിക്കൽ കൂടി ശ്രദ്ധേയ പ്രകടനം നടത്തി.ഹൈദരാബാദിനെതിരെ ഉക്രേനിയൻ താരം തന്റെ ട്രേഡ് മാർക്ക് ഗോളുകൾ നേടിയില്ലെങ്കിലും മധ്യനിരയിൽ കാളി നിയന്ത്രിച്ച് മിന്നുന്ന പ്രകടനം പുറത്തെടുത്തു.അർഹതയുള്ള ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടി.

ടൈംലൈനിൽ അഡ്രിയാൻ ലൂണയുടെ കാൽപ്പാടുകൾ കണ്ടെത്താൻ സാധ്യതയില്ല, പക്ഷേ അദ്ദേഹത്തിന്റെ സർഗ്ഗാത്മകതയാണ് ഡയമന്റകോസിന്റെ വിജയിക്ക് വഴിയൊരുക്കിയത്. മറുവശത്ത് മാർക്കോ ലെസ്‌കോവിച്ച് പിന്നിൽ ഒരു മികച്ച പ്രകടനം പുറത്തെടുക്കുകയും മൂന്ന് മത്സരങ്ങളിൽ തങ്ങളുടെ രണ്ടാമത്തെ ക്ലീൻ ഷീറ്റ് നിലനിർത്താൻ ടീമിനെ സഹായിക്കുകയും ചെയ്തു. വിദേശികൾക്ക് പുറമെ രാഹുൽ കെപി ശ്രദ്ധേയമായ മറ്റൊരു പ്രദർശനം നടത്തി. വേഗത കൊണ്ടും ക്രോസ്സുകൾ കൊണ്ടും എതിർ പ്രതിരോധത്തെ രാഹുൽ വെള്ളം കുടിപ്പിച്ചു.

അത്പോലെ തന്നെ ഫുൾ ബാക്കുകളായി കളിച്ച സന്ദീപ് സിംഗ്, നിഷു കുമാർ എന്നിവരും മികവ് പുറത്തെടുത്തു.ഇതുവരെ ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഐഎസ്എൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഡിസംബർ 3 ന് കഴിഞ്ഞ സീസണിലെ ഷീൽഡ് ജേതാവായ ജംഷഡ്പൂരിനെ നേരിടുമ്പോൾ തങ്ങളുടെ വിജയ പരമ്പര തുടരാം എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.

Rate this post